ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്: കര്‍ഷകര്‍ക്കുള്ള കംപ്യൂട്ടര്‍ കോഴ്‌സിനു തുടക്കം

  • Posted By: NP Shakeer
Subscribe to Oneindia Malayalam

കോഴിക്കോട്: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, എന്‍എസ്എസ്, ജിസം ഫൗണ്ടേഷന്‍ എന്നിവര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും കര്‍ഷകര്‍ക്കും വയോജനങ്ങള്‍ക്കുമായി നടത്തുന്ന കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച മൊകേരി ഗവ കോളേജ് വിദ്യാര്‍ത്ഥി ആതിര സുരേന്ദ്രനുള്ള അവാര്‍ഡും അദ്ദേഹം നല്‍കി. നടനും സംവിധായകനുമായ ജോയ് മാത്യു മുഖ്യ അതിഥിയായിരുന്നു.

മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം അര്‍പ്പിച്ച് സിപിഐ കണ്ണൂര്‍ ജില്ലാ സമ്മേളനം

നട്ട് വളര്‍ത്തുന്ന വൃക്ഷത്തൈകളുടെ ഓരോ മൂന്ന് മാസത്തയും വളര്‍ച്ച പ്രകടമാവുന്ന ഫോട്ടോ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കാര്‍, ബൈക്ക്,സ്വര്‍ണ്ണ നാണയങ്ങള്‍,പഠനോപകരണങ്ങള്‍ മുതലായ സമ്മാനങ്ങളും മികച്ച പ്രകടനം കാഴ്ച വെക്കുന്ന വിദ്യാലയങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ എത്താനുള്ള സ്മാര്‍ട്ട് ക്ലാസ് റൂം, മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, കുടിവെള്ള ശുചീകരണ പദ്ധതികള്‍ തുടങ്ങിയവയും ഹരിത പുരസ്‌കാരവും നല്‍കുന്ന പദ്ധതിയാണ് വൃക്ഷത്തൈ പരിപാലന മത്സരം.

greenkerala

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, എന്‍എസ്എസ്, ജിസം ഫൗണ്ടേഷന്‍ എന്നിവര്‍ നടത്തിയ വൃക്ഷത്തൈ പരിപാലന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മൊകേരി ഗവ കോളേജ് വിദ്യാര്‍ത്ഥി ആതിര സുരേന്ദ്രനുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നല്‍കുന്നു.

സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ ഇകെ സുരേഷ് കുമാര്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഹിജ്‌റ സെക്കണ്ടറി എഡ്യൂക്കേഷന്‍ അനിമോള്‍ കുര്യന്‍, പ്രൊഫസര്‍ ശോഭീന്ദ്രന്‍ , ജിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇക്ബാല്‍, കെ. സതീശന്‍ കോറോത്ത്, വിപ്ലവദാസ് എന്നിവര്‍ സംസാരിച്ചു.

Photo:

English summary
green clean kozhikode campaign started

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്