മുലയൂട്ടലും അവകാശവുമെല്ലാം നാട്ടിലുള്ളവര്‍ക്ക് മാത്രം... അറബി നാട്ടില്‍ ഇതൊന്നും നടക്കില്ല

  • Written By: Desk
Subscribe to Oneindia Malayalam

മാതൃഭൂമി മാഗസിനായ ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട മാറ് മറയ്ക്കാതെ കുഞ്ഞിന് മുല കൊടുക്കുന്ന അമ്മയുടെ ചിത്രം വന്‍ ചര്‍ച്ചയ്ക്കാണ് വഴി വെച്ചത്. 'കേരളത്തോട് അമ്മമാര്‍.. തുറിച്ച് നോക്കരുത്, ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്ന്‍റെ ഭാഗമായാണ് മാഗസീന്‍ ചിത്രം പ്രസിദ്ധീകരിച്ചത്.എയര്‍ ഹോസ്റ്റസ്സും എഴുത്തുകാരിയും നടിയും മോഡലും എല്ലാം ആയ ജിലു ജോസഫ് ആയിരുന്നു മോഡല്‍. മാതൃഭൂമിയുടെ വെറും മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ ആയി ചിലര്‍ ഇതിനോട് പ്രതികരിച്ചപ്പോള്‍ മറ്റുചിലര്‍ അംഗീകരിച്ചും വിമര്‍ശിച്ചും രംഗത്തെത്തി.

മാഗസിനും മോഡലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വരെ പരാതി എത്തി. വിമര്‍ശനങ്ങള്‍ തത്കാലം അടങ്ങിയപ്പോള്‍ ഇപ്പോള്‍ വരുന്നത് മറ്റൊരു വാര്‍ത്തയാണ്. കേരളത്തോട് തുറിച്ച് നോക്കരുത് എന്ന് മാത്രമേ മാഗസീന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. കാരണം അറേബ്യന്‍ നാടുകളില്‍ മാഗസിന്‍ എത്തിയപ്പോള്‍ കവര്‍ ചിത്രവും ഉള്ളടക്കത്തിനുമെല്ലാം അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്.

കവറില്‍ പകുതി മറച്ചു

കവറില്‍ പകുതി മറച്ചു

ജിലു ജോസഫ് എന്ന മോഡല്‍ കുഞ്ഞിന് ബ്ലൗസ് തുറന്ന് മുലയൂട്ടുന്ന ചിത്രമാണ് മാഗസിന്‍റെ കവറില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മാഗസിന്‍ ഗള്‍ഫില്‍ എത്തിയതോടെ കവര്‍ പേജിലെ തുറന്ന മുലയൂട്ടല്‍ കറുത്ത കളര്‍ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഗള്‍ഫിലെ ശരിയ നിയമം അനുസരിച്ചാണ് കവര്‍ പേജില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. കേരളത്തിലെ വിപ്ലവമൊന്നും ഗള്‍ഫ് വിപണയില്‍ നടക്കില്ലെന്ന് അവിടുത്തെ കച്ചവടക്കാര്‍ പറയുന്നു.

ശരിയത്ത് നിയമം അനുസരിച്ച് മാത്രം

ശരിയത്ത് നിയമം അനുസരിച്ച് മാത്രം

ശരിയത്ത് നിയമം അനുസരിച്ച് മാത്രമേ ഗള്‍ഫില്‍ അച്ചടിമാധ്യമങ്ങള്‍ വിപണയില്‍ എത്തിക്കാന്‍ സാധിക്കു. സ്വകാര്യ ഭാഗങ്ങള്‍ പുറത്ത് കാണിക്കുന്നതൊന്നും അവിടെ വിപണിയില്‍ ഇറക്കാന്‍ കഴിയില്ല. അത്തരത്തില്‍ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി മാത്രമേ മാഗസിന്‍ പോലുള്ള വിപണയില്‍ ഇറക്കൂ. അതിനാലാണ് അടിമുടി മാറ്റം വരുത്തി മാതൃഭൂമി വിപണിയില്‍ എത്തിച്ചത്ത്.

വന്‍ സര്‍ക്കുലേഷന്‍

വന്‍ സര്‍ക്കുലേഷന്‍

മലയാളം, തമിഴ് മാഗസിനുകള്‍ക്ക് ഗള്‍ഫ് നാടുകളില്‍ വന്‍ സര്‍ക്കുലേഷനാണ്. ഇവ സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയാണ് വില്‍പനയ്കെത്തുന്നത്. അതുകൊണ്ട് തന്നെ ഭരണകുടം നിഷ്കര്‍ഷിച്ച എല്ലാ നിയമങ്ങളും പിന്തുടര്‍ന്നാണ് മാഗസിനുകള്‍ വില്‍പ്പനയ്ക്കെത്തിയിരിക്കുന്നതെന്ന് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.

തല്ലി പഴുപ്പിച്ചു

തല്ലി പഴുപ്പിച്ചു

തുടക്കത്തില്‍ ഏറെ പ്രകീര്‍ത്തിക്കപ്പെടുകയും, പിന്നീട് വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരികയും ചെയ്ത കാമ്പയിന്‍ ആയിരുന്നു ഗൃഹലക്ഷ്മിയുടേത്. മുലയൂട്ടുന്ന സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് ആര്‍ക്കും തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ അത്തരം ഗൗരവമേറിയ ഒരു കാമ്പയിന്‍ മുന്നോട്ട് വയ്ക്കുമ്പോള്‍, കവര്‍ ചിത്രമാക്കിയത് 'തല്ലിപ്പഴുപ്പിച്ച മാതൃത്വം' ആയിപ്പോയി എന്നതാണ് വലിയൊരു വിഭാഗം വിമര്‍ശിച്ചത്. എന്നാല്‍ പരസ്യങ്ങളില്‍ മോഡലുകള്‍ ആകുന്നവര്‍ ആ ജോലി ചെയ്യുന്നവര്‍ ആകണമെന്നുണ്ടോയെന്ന വാദം ഉയര്‍ത്തിയാണ് ചിലര്‍ അതിനെ പ്രതിരോധിച്ചത്.

പബ്ലിസിറ്റിക്ക് വേണ്ടി?

പബ്ലിസിറ്റിക്ക് വേണ്ടി?

മാതൃഭൂമി പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഒരു ചിത്രം കവര്‍ ഫോട്ടോ ആയി നല്‍കിയത് എന്നായിരുന്നു മറ്റൊരു വിമര്‍ശനം. പുസ്തകം വിറ്റുപോവുക എന്നത് ഏറെ നിര്‍ണായകമായ ഒരു കാര്യമാണ്. അതിന് വേണ്ട മാര്‍ക്കറ്റിങ് തന്ത്രങ്ങള്‍ പയറ്റുന്നതില്‍ എന്താണ് തെറ്റെന്നും ചോദിക്കുന്നവരുണ്ട്. അവിടേയും തീര്‍ന്നില്ല വിമര്‍ശനങ്ങള്‍ ജിലു ജോസഫ് എന്ന മോഡലിന്റെ വസ്ത്രധാരണവും ഏറെ വിമര്‍ശന വിധേയമായിരുന്നു. സവര്‍ണ മലയാളി പുരുഷന്‍മാരെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ളവേഷവിധാനമാണ് മോഡലിന്‍റേത് എന്നായിരുന്നു ആരോപണങ്ങള്‍ ഉയര്‍ന്നത്. ഒടുവില്‍ ബാലാവകാശ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും വരെ പരാതി എത്തിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
grihalakshmi brest feeding campaign in dubai

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്