ദിലീപ് കേസില്‍ ഹരിശ്രീ അശോകന്റെ പ്രതികരണം ഇതാണ്; ശിക്ഷിക്കപ്പെടില്ല, അതിന് കാരണമുണ്ട്?

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി താരങ്ങളും സിനിമാ പ്രവര്‍ത്തകരും രംഗത്തെത്തിയത് നാം കണ്ടതാണ്. എന്നാല്‍ ദിലീപിനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച ഹരിശ്രീ അശോകന്റെ പ്രതികരണം വിഷയത്തില്‍ എന്താണ്. ഏവരും ഉറ്റുനോക്കിയിരുന്ന ആ പ്രതികരണവും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു.

ദിലീപിനെ പിന്തുണച്ചിരിക്കുകയാണ് ഹരിശ്രീ അശോകന്‍. നടിയുടെ കേസില്‍ ആദ്യമായാണ് ഹരിശ്രീ പ്രതികരിക്കുന്നത്. ദിലീപിനെയും ഹരിശ്രീയെയും ബന്ധപ്പെടുത്തി ഉയര്‍ന്ന ആരോപണങ്ങള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞു. യുവ നടന്‍മാര്‍ പലരും ദിലീപിനെതിരേ നിലപാട് എടുത്തപ്പോഴാണ് ഹരിശ്രീ അശോകന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല

ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല

എനിക്കറിയാവുന്ന ദിലീപ് ഇങ്ങനെ ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്കറിയില്ല. പക്ഷേ, സത്യം പുറത്തുവരണമെന്നും അദ്ദേഹം പറഞ്ഞു.

പറയുന്നതെല്ലാം ശരിയാകണമെന്നില്ല

പറയുന്നതെല്ലാം ശരിയാകണമെന്നില്ല

മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും പറയുന്നതെല്ലാം ശരിയാകണമെന്നില്ലല്ലോ. പോലീസിന്റെ അന്വേഷണത്തിലിരിക്കുന്ന കേസ് ആണിതെന്നും ഹരിശ്രീ പറഞ്ഞു.

കുഴിയില്‍ വീഴുമ്പോള്‍ ചവിട്ടരുത്

കുഴിയില്‍ വീഴുമ്പോള്‍ ചവിട്ടരുത്

ഒരാള്‍ കുഴിയില്‍ വീഴുമ്പോള്‍ അയാളെ ചവിട്ടുന്നതാണ് എപ്പോഴും നാം കാണുന്നത്. അതാണിപ്പോഴും സംഭവിക്കുന്നത്-ഹരിശ്രീ വിശദീകരിച്ചു.

ചാനല്‍ ചര്‍ച്ച കാണാറില്ല

ചാനല്‍ ചര്‍ച്ച കാണാറില്ല

ചാനല്‍ ചര്‍ച്ച കാണാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. എനിക്കറിയാവുന്ന പണി ചെയ്തു ജീവിക്കുന്ന വ്യക്തിയാണ് ഞാന്‍. ഒരുപാട് പ്രാരാബ്ധങ്ങളുണ്ട്. അതുനോക്കി പോവുകയാണ്.

അമ്മയുടെ യോഗത്തില്‍

അമ്മയുടെ യോഗത്തില്‍

അമ്മയുടെ യോഗത്തിന് എത്തിയിരുന്നു. എന്നാല്‍ കൂടുതല്‍ നേരം ഇരിക്കാന്‍ സാധിച്ചില്ല. എന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ തിരിച്ചുപോരേണ്ടി വന്നു.

എന്റെ അടുത്ത സുഹൃത്ത്

എന്റെ അടുത്ത സുഹൃത്ത്

ദിലീപ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും എനിക്ക് നന്നായറിയാം. എന്നുകരുതി എല്ലാം എന്നോട് പറയണമെന്നില്ലല്ലോ.

എല്ലാ വശങ്ങളും പുറത്തുവരട്ടെ

എല്ലാ വശങ്ങളും പുറത്തുവരട്ടെ

കേസിന്റെ എല്ലാ വശങ്ങളും പുറത്തുവരട്ടെ. അപ്പോള്‍ കൂടുതല്‍ സംസാരിക്കാം. എനിക്കറിയാത്ത ഒരുപാട് കാര്യങ്ങള്‍ നടന്നിട്ടുണ്ടാകും. എല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.

എന്ത് തെളിവാണുള്ളത്

എന്ത് തെളിവാണുള്ളത്

ദിലീപ് ഇങ്ങനെ ചെയ്യില്ലെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്ന ഹരിശ്രീ കൂട്ടിച്ചേര്‍ത്തു. തെളിവുകളുണ്ട് എന്നു പറയുന്നതല്ലാതെ എന്ത് തെളിവാണ് പോലീസിന്റെ പക്കലുള്ളതെന്ന് ഇതുവരെ വ്യക്തമല്ലെന്നും ഹരിശ്രീ പറഞ്ഞു.

കോടതി തീരുമാനം വരട്ടെ

കോടതി തീരുമാനം വരട്ടെ

തെളിവെന്താണെന്ന് അറിയാതെ എങ്ങനെയാണ് ദിലീപിനെ കുറ്റപ്പെടുത്തുക. പോലീസ് അന്വേഷിക്കട്ടെ, കോടതി തീരുമാനം വരട്ടെ, നിരപരാധിയാണെങ്കില്‍ ദിലീപ് ശിക്ഷിക്കപ്പെടരുത്. അങ്ങനെ സംഭവിക്കില്ലെന്നാണ് കരുതുന്നതെന്നും ഹരിശ്രീ പറഞ്ഞു.

ഹരിശ്രീ തുറന്നുപറഞ്ഞു

ഹരിശ്രീ തുറന്നുപറഞ്ഞു

ദിലീപിനൊപ്പം ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് ഹരിശ്രീ അശോകന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പ്രതികരണം സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷിച്ചിരുന്നതാണ്. ഇപ്പോള്‍ ഹരിശ്രീ നിലപാട് തുറന്നുപറഞ്ഞിരിക്കുന്നു.

തന്നെ ആരും ഒതുക്കിയിട്ടില്ല

തന്നെ ആരും ഒതുക്കിയിട്ടില്ല

ഹരിശ്രീ അശോകനെ ദിലീപ് ഒതുക്കുകയായിരുന്നുവെന്ന് ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. തന്നെ ആരും സിനിമയില്‍ ഒതുക്കിയിട്ടില്ലെന്ന ഹരിശ്രീ പറഞ്ഞു. എന്നെ ആരും ഒന്നും ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Harisree Ashokan about Dileep Arrest
Please Wait while comments are loading...