മാണിയെ തിരിച്ചുവിളിച്ച് കോണ്‍ഗ്രസ്; വരില്ലെന്ന് മാണി, കിട്ടിയതെല്ലാം ഒരു വിളിക്ക് മറക്കാനാകുമോ?

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലപ്പുറം ഉപതിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ യുഡിഎഫിലേക്ക് തിരിച്ചുവിളിച്ച് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ എംഎം ഹസനാണ് മാണി തിരിച്ചുവരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത്.

അടുത്ത വെള്ളിയാഴ്ച യുഡിഎഫ് യോഗം ചേരുന്നുണ്ട്. മാണിയെ തിരിച്ചെടുക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്യും. മാണിയുടെ തിരിച്ചുവരവ് മുന്നണിയില്‍ എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്ന് എംഎം ഹസന്‍ പറഞ്ഞു.

മലപ്പുറത്ത് പ്രചാരണത്തിനെത്തി

മലപ്പുറം തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്. മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കെഎം മാണി പ്രചാരണത്തിന് എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം മുന്നണിയോടുള്ള നിലപാട് അന്നും വ്യക്തമാക്കിയിരുന്നു.

യുഡിഎഫിലേക്ക് ഇല്ലെന്ന് മാണി

യുഡിഎഫിലേക്ക് ഇല്ലെന്നാണ് പ്രചാരണ യോഗത്തില്‍ മാണി പറഞ്ഞത്. അതേ കാര്യം അദ്ദേഹം ഹസന്റെ പ്രസ്താവനയ്ക്ക് ശേഷവും ആവര്‍ത്തിച്ചു. വിളിച്ചതില്‍ നന്ദിയുണ്ടെന്നും ആരോടും പ്രത്യേക വിരോധമോ സൗഹൃദമോ ഇല്ലെന്ന് മാണി വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണം

കെപിസിസിയുടെ ഇടക്കാല പ്രസിഡന്റാണ് എംഎം ഹസന്‍. ഉമ്മന്‍ ചാണ്ടിയെ കെപിസിസി അധ്യക്ഷനാക്കണമെന്ന് അദ്ദേഹം തൃശൂരില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം മാധ്യമങ്ങളോട് പറയവെയാണ് കെ എം മാണി തിരിച്ചുവരണമെന്ന് അഭ്യര്‍ഥിച്ചത്.

കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധം

കുഞ്ഞാലിക്കുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് മലപ്പുറത്ത് പ്രചാരണത്തിന് വന്നതെന്നായിരുന്നു മാണി അന്നത്തെ യോഗത്തില്‍ പറഞ്ഞത്. തന്റെ വരവ് ആരും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നത് കൊണ്ടാണ് വന്നതെന്നും അതിനര്‍ഥം യുഡിഎഫിലേക്ക് വരുമെന്നല്ലെന്നും മാണി വിശദീകരിച്ചിരുന്നു.

ചരല്‍ക്കുന്ന് ക്യാംപ്

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടത്. ചരല്‍ക്കുന്നില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ ക്യാംപിലെ തീരുമാനപ്രകാരമായിരുന്നു നടപടി. ചരല്‍ക്കുന്ന് ക്യാംപിലെ തീരുമാനം മാറ്റേണ്ട സാഹചര്യമില്ലെന്ന് മാണി മാധ്യമങ്ങളോട് പറഞ്ഞു.

സമദൂര സിദ്ധാന്തം

ബാര്‍ കോഴ വിവാദത്തില്‍ മാണി ഗ്രൂപ്പിനെ ഒറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടാണ് യുഡിഎഫ് വിടാന്‍ മാണി ഗ്രൂപ്പിനെ പ്രേരിപ്പിച്ചത്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ തുടങ്ങി മൂന്ന് മുന്നണികളിലേക്കുമില്ലെന്നും എല്ലാ മുന്നണികളോടും സമദൂരം പാലിക്കുമെന്നുമാണ് മാണി പറഞ്ഞത്.

English summary
MM Hasan invite Mani group to UDF. But Mani said no.
Please Wait while comments are loading...