കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്ന് ഹൈക്കോടതി,സര്‍ക്കാര്‍ ഉത്തരവിന് സ്‌റ്റേ

  • By Sruthi K M
Google Oneindia Malayalam News

തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്ന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് ഹൈക്കോടതിയും ഉത്തരവിട്ടത്. സര്‍ക്കാരിന്റെ ഉത്തരവിന് നിയമസാധുതയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനാണ് ഹൈക്കോടതിയുടെയും തീരുമാനം. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞശേഷം ഇക്കാര്യത്തില്‍ അവസാന തീരുമാനം അറിയിക്കുമെന്നും കോടതി അറിയിച്ചു. റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കൊച്ചി സ്വദേശി ഉണ്ണികൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

helmet

പിന്‍സീറ്റിലിരിക്കുന്ന യാത്രികന്റെ സുരക്ഷയും കണക്കിലെടുക്കണമെന്നാണ് ഹര്‍ജിക്കാരന്‍ വാദിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം 129ാം വകുപ്പനുസരിച്ച് പിന്‍സീറ്റിലുള്ളവരും ഹെല്‍മറ്റ് ധരിക്കണമെന്നു നിയമമുണ്ട്. ഇതു കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

തുടര്‍ന്ന് ഹര്‍ജിക്കാരന്റെ വാദങ്ങള്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവരെ പിടികൂടുകയാണെങ്കില്‍ അവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

English summary
high court said that helmet should be compulsory for back seat passengers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X