കുടുങ്ങി മോനേ ചാണ്ടി.... പിണറായിയും സമാധാനം പറയേണ്ടി വരും, എല്ലാം കൈവിട്ടു പോയി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മന്ത്രി തോമസ് ചാണ്ടി മാര്‍ത്താണ്ഡം കായല്‍ കൈയ്യേറി റിസോര്‍ട്ട് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ സര്‍ക്കാരിന് കുരുക്ക് മുറുകുന്നു. ഹൈക്കോടതി ഇടപെട്ടതോടെയാണ് സര്‍ക്കാരും സമ്മര്‍ദത്തിലാകുന്നത്. ഇക്കാര്യത്തില്‍ പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.

കായല്‍ കൈയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കില്‍ അത് കര്‍ശനമായി നടപ്പാക്കാനും കോടതി ആവശ്യപ്പെട്ടു. കൈയ്യേറ്റം ഏറ്റുപറഞ്ഞ് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആരോപണങ്ങള്‍ ശക്തമായി എതിര്‍ത്ത തോമസ് ചാണ്ടി തെളിവുകള്‍ പുറത്തു വന്നതോടെയാണ് ഏറ്റു പറഞ്ഞത്.

ഹൈക്കോടതിയുടെ ഇടപെടല്‍

ഹൈക്കോടതിയുടെ ഇടപെടല്‍

തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദം കൂടുതല്‍ ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ നിയമ ലംഘനത്തില്‍ ഹൈക്കോടതിയും ഇടപെടുന്നു.

സര്‍ക്കാര്‍ പറയണം

സര്‍ക്കാര്‍ പറയണം

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി പത്ത് ദിവസത്തെ സമയവും കോടതി അനുവദിച്ചിരിക്കുകയാണ്.

നടപടി ആവശ്യപ്പെട്ട്

നടപടി ആവശ്യപ്പെട്ട്

കൈയ്യേറ്റത്തില്‍ നടപടി ആവശ്യപ്പെട്ട് ആലപ്പുഴ സ്വദേശിയും കൈനകിരി പഞ്ചായത്ത് അംഗവുമായ ബികെ വിനോദ് നല്‍കിയ ഹര്‍ജിയുലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആവശ്യം ഇതൊക്കെ

ആവശ്യം ഇതൊക്കെ

കൈയ്യേറ്റം തിട്ടപ്പെടുത്തി സര്‍ക്കാര്‍ ഭൂമിതിരിച്ച പിടിക്കണം, അനധികൃതമായി വാങ്ങിയ ഭൂമിയുടെ പട്ടയം റദ്ദാക്കണം, കായല്‍ ഭൂമി പൂര്‍വ സ്ഥിതിയിലാക്കി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യം.

സ്റ്റോപ്പ് മെമ്മോ നടപ്പാക്കണം

സ്റ്റോപ്പ് മെമ്മോ നടപ്പാക്കണം

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കില്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെടുന്നു.

നിരാകരിച്ച് മന്ത്രി

നിരാകരിച്ച് മന്ത്രി

റവന്യൂ വകുപ്പ് നല്‍കിയ സ്‌റ്റോപ്പ് മെമ്മോ നിരാകരിച്ച് കൊണ്ടാണ് തോമസ് ചാണ്ടി നിലം നികത്തല്‍ തുടരുന്നതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഇതിനെ തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നടപ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

നടപടി കോടതി പറയുന്നതിനനുസരിച്ച്

നടപടി കോടതി പറയുന്നതിനനുസരിച്ച്

മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റത്തില്‍ ഹൈക്കോടതി നിര്‍ദേശം അനുസരിച്ച് നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കിയിരുന്നു. തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ നഗര സഭയും നടപടി സ്വീകരിച്ചിരുന്നു.

പരിസ്ഥിതി നിയമങ്ങളുടെ ലംഘനം

പരിസ്ഥിതി നിയമങ്ങളുടെ ലംഘനം

നിലം നികത്തിയതില്‍ പരിസ്ഥിതി നിയമങ്ങളുടെ ലംഘനം ഉള്‍പ്പെടുന്നത് അന്വേഷിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ നിയമോപദേശം തേടിയിരുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള റംസാര്‍ മേഖലയിലാണ് മാര്‍ത്താണ്ഡം കാായല്‍.

പിന്തുണച്ച് സര്‍ക്കാര്‍

പിന്തുണച്ച് സര്‍ക്കാര്‍

തോമസ് ചാണ്ടിയുടെ നിയന്ത്രണത്തിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി മാര്‍ത്താണ്ഡത്ത് അഞ്ച് സെന്റ് വീതമുള്ള 64 പ്ലോട്ടുകളും ഇതിനിടയിലുള്ള ഒന്നര മീറ്റര്‍ സര്‍ക്കാര്‍ റോഡും കൈയ്യേറിയെന്നാണ് ആരോപണം. എന്നാല്‍ തോമസ് ചാണ്ടിയെ പിന്തുണയ്്ക്കുന്ന നിലപാടാണ് സര്‍്ക്കാര്‍ സ്വീകരിച്ചത്.


English summary
high court action in thomas chandi land encroachment

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്