അമലാ പോളിന് തിരിച്ചടി! ചോദ്യം ചെയ്യലിന് ഹാജരാകണം, ജാമ്യഹർജിയും ഹൈക്കോടതി പരിഗണിച്ചില്ല...

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടി അമലാ പോൾ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി. ജനുവരി 15ന് ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

മുസ്ലീംങ്ങളെ ഇഷ്ടമാണെന്ന് വാട്സാപ്പ് സന്ദേശമയച്ച ഹിന്ദു യുവതി ആത്മഹത്യ ചെയ്തു; ബിജെപി നേതാവ് പിടിയിൽ

മാതാപിതാക്കളെ തൂക്കിക്കൊല്ലണമെന്ന് 12 വയസുകാരി! അച്ഛൻ പീഡിപ്പിക്കുമ്പോൾ അമ്മയും... ക്രൂരത...

അതേസമയം, അമലാ പോൾ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് ഹൈക്കോടതി പിന്നെയും മാറ്റിവച്ചു. മുൻകൂർ ജാമ്യഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെയും സുരേഷ് ഗോപി എംപിയെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

 ചോദ്യം ചെയ്യൽ...

ചോദ്യം ചെയ്യൽ...

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് അമലാ പോളിനെതിരെ ക്രൈംബ്രാഞ്ച് സംഘം കേസെടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രജിസ്ട്രേഷന് നൽകിയ രേഖകൾ വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഹൈക്കോടതിയിൽ...

ഹൈക്കോടതിയിൽ...

തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അമലാപോൾ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ മുൻകൂർ ജാമ്യം നൽകണമെന്നും, തന്റെ വാദങ്ങൾ അറിയിക്കാൻ സാവകാശം നൽകണമെന്നുമായിരുന്നു നടിയുടെ ആവശ്യം. എന്നാൽ അമലാ പോളിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും, എത്രയും പെട്ടെന്ന് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയെ അറിയിച്ചു.

ജനുവരി 15ന്...

ജനുവരി 15ന്...

നടിയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിന് മുന്നോടിയായാണ് ഹൈക്കോടതി സുപ്രധാന നിർദേശങ്ങൾ പുറപ്പെടുവിച്ചത്. പോണ്ടിച്ചേരി കേസിൽ അമലാ പോൾ ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും, ജനുവരി 15ന് രാവിലെ 10 മുതൽ ഒരു മണി വരെ നടിയെ ചോദ്യം ചെയ്യാമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം.

പിന്നീട്...

പിന്നീട്...

അതേസമയം, അമലാ പോളിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചില്ല. മുൻകൂർ ജാമ്യം തേടിയുള്ള ഹർജി പത്ത് ദിവസം കഴിഞ്ഞ് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതിനാൽ അമലാപോൾ ജനുവരി 15ന് ചോദ്യം ചെയ്യലിന് ഹാജരായേ മതിയാകു.

ഫഹദ് ഫാസിലും, സുരേഷ് ഗോപിയും...

ഫഹദ് ഫാസിലും, സുരേഷ് ഗോപിയും...

പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ കേസിൽ നടൻ ഫഹദ് ഫാസിലിനെയും സുരേഷ് ഗോപി എംപിയെയും ക്രൈംബ്രാഞ്ച് സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. വാഹനം വിറ്റവരും ഡീലർമാരുമാണ് പോണ്ടിച്ചേരി രജിസ്ട്രേഷൻ നടത്തിയതെന്നായിരുന്നു ഫഹദ് ഫാസിൽ മൊഴി നൽകിയത്. അതേസമയം, സുരേഷ് ഗോപി എംപി താൻ പോണ്ടിച്ചേരിയിൽ താമസിച്ചിരുന്നുവെന്ന വാദത്തിൽ ഉറച്ചുനിന്നു.

മെഴ്സീഡസ്...

മെഴ്സീഡസ്...

നടി അമലാപോൾ 20 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഒരു കോടി 12 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്സിഡസ് ബെൻസ് എസ് ക്ലാസ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തിൽ രജിസ്റ്റർ ചെയ്താണ് അമലാപോൾ നികുതിവെട്ടിപ്പ് നടത്തിയത്. മാതൃഭൂമി ന്യൂസ് ചാനലായിരുന്നു ഇക്കാര്യം ആദ്യം പുറത്തുവിട്ടത്.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
high court has given an instruction to actress amala paul.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X