നഴ്സുമാർ മനുഷ്യജീവന് വില കൽപ്പിക്കണം! സമരം നേരിടാൻ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി...

  • By: അഫീഫ്
Subscribe to Oneindia Malayalam

കൊച്ചി: സംസ്ഥാനത്തെ നഴ്സുമാർ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന പണിമുടക്ക് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി. സമരം ചെയ്യുന്നവർക്കെതിരെ എസ്മ(അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേരളത്തിലെ സ്വാശ്രയ മെഡിക്കൽ ഫീസ് പുതുക്കി നിശ്ചയിച്ചു;എംബിബിഎസിന് ഫീസ് കുറഞ്ഞു, ബിഡിഎസിന് കൂട്ടി...

കാവ്യയെയും അമ്മയെയും ചോദ്യം ചെയ്തു; ഇന്ന് പലർക്കും 'ദു:ഖവെള്ളിയാകും'! മുതിർന്ന നടനും ബന്ധുവും...

നഴ്സുമാരുടെ പണിമുടക്കിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്. സമരം ചെയ്യുന്ന നഴ്സുമാർ മനുഷ്യ ജീവന് വിലകൽപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ആശുപത്രികൾ നൽകിയ ഹർജിയിൽ തിങ്കളാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.

nurse

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഴ്സുമാരുടെ സംഘടന നൽകിയ ഹർജിയും തിങ്കളാഴ്ച പരിഗണിക്കും. നഴ്സുമാരുടെ പണിമുടക്ക് ആശുപത്രികളുടെ പ്രവർത്തനം അവതാളത്തിലാക്കുമെന്ന് കാണിച്ചാണ് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ഹർജി നൽകിയത്.

അടുത്തെങ്ങും പുറത്തിറങ്ങില്ല?1000 വീടുകൾ നിർമ്മിച്ചു നൽകുന്ന ദിലീപിന്റെ 'സുരക്ഷിതഭവനം' അവതാളത്തിലായി

അതേസമയം, കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരമുള്ള ശമ്പള വർദ്ധനവ് പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നഴ്സുമാർ തിങ്കളാഴ്ച മുതൽ പണിമുടക്കിലേക്ക് നീങ്ങുന്നതിനാൽ ആശുപത്രികൾ അടച്ചിടുമെന്ന് ഒരു വിഭാഗം സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ അറിയിച്ചിരുന്നു.

ഭാഗ്യലക്ഷ്മിയെ ഫേസ്ബുക്കിൽ അപമാനിച്ച 'ഞെരമ്പൻ' പിടിയിൽ,ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ വീണ്ടും പരാതി

അടിയന്തര സാഹചര്യങ്ങളിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിപ്പിച്ചാൽ മതിയെന്നായിരുന്നു ആശുപത്രി ഉടമകളുടെ തീരുമാനം. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം തിങ്കളാഴ്ച മുതലുള്ള പണിമുടക്കിൽ നിന്ന് പിന്മാറില്ലെന്ന് നഴ്സുമാരും വ്യക്തമാക്കിയിട്ടുണ്ട്.

English summary
high court instructed to use esma against nurses strike.
Please Wait while comments are loading...