കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാമോലീനില്‍ വിചാരണക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: പാമോലീന്‍ കേസില്‍ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് പ്രത്യേക സെല്‍ എസ്പി പുന:പരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. പാമോലീന്‍ കേസ് പിന്‍വലിക്കാനുള്ള നടപടികളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചിരുന്നു.

High Court

തൃശൂര്‍ വിജിലന്‍സ് കോടതിയുടെ നടപടികള്‍ പ്രകാരം 2014 ഫെബ്രുവരി 22 നാണ് കേസില്‍ തുടര്‍വാദം തുടങ്ങേണ്ടത്. എന്നാല്‍ ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് പുറത്തുവന്നതോടെ കേസിന്റെ മറ്റ് നടപടികള്‍ തടസ്സപ്പെടുമെന്ന് ഉറപ്പായി.

കേസ് പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത് പ്രോസിക്യൂട്ടര്‍ ആയിരുന്നില്ല എന്നതായിരുന്നു തൃശൂര്‍ വിജിലന്‍സ് കോടതി കണ്ടെത്തിയ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്ന്. കേസിലെ ലീഗല്‍ അഡ്വൈസര്‍ നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്നും കോടതി വിലയിരുത്തിയിരുന്നു. ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഈ വാദങ്ങളെ ഖണ്ഡിച്ചു.

വിജിലന്‍സ് കോടതിയുടെ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് സര്‍ക്കാരിന്റെ വാദം. കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ അഗസ്റ്റിന്‍ തന്നെയാണെന്നും വിജിലന്‍സ് മാന്വല്‍ പ്രകാരം ഇത് തെളിയിക്കാനാകുമെന്നും ആണ് സര്‍ക്കാരിന്റെ വാദം. ഇതിനിടെ അഡ്വ ബിജു മനോഹരനെ കേസില്‍ താത്കാലിക പ്രോസിക്യൂട്ടര്‍ എന്ന നിലയിലാണ് നിയമിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
High Court issues stay order for Palmolein case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X