ദേ പുട്ടും വിദേശ യാത്രയും... ദിലീപിനെ പൂട്ടാന്‍ പ്രോസിക്യൂഷന്‍, ഹൈക്കോടതി വിധി പറയും

  • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്തണമെന്നാവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തേ അന്വേഷണസംഘം അറിയിച്ചിരുന്നത്. എന്നാല്‍ കുറ്റപത്രം ഇന്നു സമര്‍പ്പികാനുള്ള സാധ്യത കുറവാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ദിലീപിനെ എട്ടാ പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കിയിരുന്നത്. കേസിലെ കുറ്റപത്രം നേരത്തേ തന്നെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായിരിക്കും ഇനി നല്‍കുക. നേരത്തേ 85 ദിവസം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന ഉപാധികളോടെയാണ് ജാമ്യത്തിലിറങ്ങിയത്.

ദേ പുട്ടിന്റെ ഉദ്ഘാടനം

ദേ പുട്ടിന്റെ ഉദ്ഘാടനം

തന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ടിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. നവംബര്‍ 29നാണ് ഉദ്ഘാടനം. കഴിഞ്ഞയാഴ്ട താരം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും വിധി പറയുന്നത് 21ലേക്ക് മാറ്റുകയായിരുന്നു.
ഒരാഴ്ചത്തെ ഇളവാണ് ഹര്‍ജിയിലൂടെ ദിലീപ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി താരം തന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതു തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

പ്രോസിക്യൂഷന്‍ എതിര്‍ക്കും

പ്രോസിക്യൂഷന്‍ എതിര്‍ക്കും

ദിലീപിന്റെ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്നാണ് വിവരം. ഹൈക്കോടിയില്‍ നിന്നും ജാമ്യം നേടി പുറത്തിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.
ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതിയായ ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതുമെല്ലാം ദിലീപിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും.

 സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം?

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം?

85 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ദിലീപിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
ദിലീപ് പ്രതികളെ സ്വാധീനിച്ചുവെന്നതിന്റെ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് അന്വേഷണം സംഘം അവകാശപ്പെടുന്നു.

 തെളിവ് നശിപ്പിക്കാനെന്ന് പോലീസ്

തെളിവ് നശിപ്പിക്കാനെന്ന് പോലീസ്

നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.
ഈ സാഹചര്യത്തില്‍ ദിലീപിനെ വിദേശത്തു പോവാന്‍ അനുവദിച്ചാല്‍ അതു തെളിവ് നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിക്കും. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തൊണ്ടി മുതലാണ് ഈ മൊബൈല്‍ ഫോണ്‍.

കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി?

കുറ്റപത്രം സമര്‍പ്പിക്കുന്നത് മാറ്റി?

നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ബുധനാഴ്ചയോ വ്യാഴാഴ്ചയോടെ സമര്‍പ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കൂടുതല്‍ നിയമ പരിശോധനയ്ക്കായി കുറ്റപത്രം എജിക്കു കൈമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതു സമര്‍പ്പിക്കുന്നത് നീട്ടിയതെന്നാണ് വിവരം.
ദിലീപ് അടക്കം 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ ഗൂഡാലോചന നടത്തിയത് ദിലീപും പള്‍സര്‍ സുനിയും മാത്രമാണെന്നാണ് കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടുന്നത്. 300ല്‍ കൂടുതല്‍ സാക്ഷികളെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 425ഓളം രേഖകളും പോലീസ് ശേഖരിച്ചട്ടുണ്ട്.

ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ കാരണം

ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ കാരണം

ദിലീപിനെ കേസില്‍ ഒന്നാം പ്രതിയാക്കാന്‍ നേരത്തേ അന്വേഷണസംഘം ആലോചിച്ചിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഈ തീരുമാനം മാറ്റുകയായിരുന്നു.
ദിലീപ് കേസില്‍ എട്ടാം പ്രതിയാവുമെന്നാണ് അന്വേഷണസംഘം ഇപ്പോള്‍ പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
High court will consider Dileep's petition in tuesday

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്