സംസ്ഥാനത്തെ 226 ഹയര്‍ സെക്കന്‍ഡറികള്‍ അടച്ചുപൂട്ടുന്നു!! അനിശ്ചിത കാലത്തേക്ക്...ഇതാണ് കാരണം

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ 226 ഹയര്‍ സെക്കന്‍ഡറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാത്തതില്‍ പ്രതിഷേധിച്ചാണിത്. മാനേജ്‌മെന്റ് അസോസിയേഷനും അധ്യാപക കൂട്ടായ്മയായ കെഎന്‍എച്ച്എസ്ടിഎയുമാണ് സമരത്തിനു ആഹ്വാനം ചെയ്തിരിക്കുന്നത്.

പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അനാശാസ്യം!! പുറത്തറിയിച്ചത് ആ കുട്ടി, യുവതി കസ്റ്റഡിയില്‍

ഗംഗേശാനന്ദ പോലീസിനു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്....!! ഇതാണോ ശരിക്കും സംഭവിച്ചത്!!

1

അധ്യാപക തസ്തികകള്‍ പ്രഖ്യാപിച്ചുകൊണ്ട് ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യവുമായി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തില്ലെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഇത് ഇനിയും നീട്ടിക്കൊണ്ടുപോയാല്‍ പ്ലസ് വണ്‍ അഡ്മിഷന്‍ കഴിഞ്ഞയുടന്‍ തന്നെ സ്‌കൂളുകള്‍ അടച്ചിട്ടു പ്രതിഷേധിക്കാനാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

English summary
Kerala's 226 higher secondary to indefinite strike.
Please Wait while comments are loading...