നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: കക്കയത്ത് കെഎസ്ഇബി കോളനി പരിസരത്ത് വെച്ച് നായാട്ടു സംഘത്തിന്റെ ആക്രമണത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.കക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രമോദ് കുമാർ, ഫോറസ്റ്റർ രജിത്ത് കുമാർ, ബീറ്റ് ഓഫീസർ എൻ.കെ ബാലകൃഷ്ണൻ, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് അന്യേ ഷിക്കാനെത്തിയത്.

അഴകൊഴന്പൻ വിശദീകരണവുമായി പിണറായി;ചാണ്ടിയുടെ വിഷയം ചർച്ച ചെയ്തില്ല, തീരുമാനം വരട്ടേയെന്ന്

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്ക് വനം വകുപ്പ് ഓഫീസിൽ ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നായാട്ടു സംഘം ആക്രമിക്കുകയായിരുന്നു. കോളനിക്കടുത്ത് താമസിക്കുന്ന മരുതോളിബേബി എന്നയാൾ തോക്കുമായി വനത്തിൽ നായാട്ടിനായി എത്തി എന്ന വിവരമാണ് വനം വകുപ്പിന് ലഭിച്ചത്.

forest

ഇതേ തുടർന്ന് വനത്തിൽ നിന്നും വേട്ടയാടിയ മൃഗവുമായി എത്തിയ ബേബിയെ ഫോറസ്റ്റ് സംഘം പിടികൂടുകയും കുതറിയ ബേബിയും പിന്നാലെ ബൈക്കിൽ എത്തിയമകനും മറ്റ് രണ്ട് പേരും കയ്യിൽ കരുതിയ കത്തിയും പട്ടികയും ഉപയോഗിച്ച് വനപാലകരെ ആക്രമിക്കുകയായിരുന്നു.

കത്തി വീശിയതിനെ മുക്കിനും കൈക്കും പരിക്കേറ്റ നാലുപേരേയും പേരാമ്പ്ര താലൂക്കാശുപത്രിയിലും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. വനത്തിൽ അതിക്രമിച്ചു കടന്ന് വേട്ടയാടിയതിനും വനപാലകരെ ആക്രമിച്ചതിനും കൂരാച്ചുണ്ട് പോലീസ് ബേബിയും മകനും എതിരെ കേസെടുത്തു.

English summary
hunters attacked forest officers; 4 are hurted

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്