• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടി ഷീലയുടെ സഹോദരി പുത്രനാണോ? എല്ലാവരുടെയും ചോദ്യത്തിനുള്ള മറുപടി ഇതാണ്

  • By Goury Viswanathan

നിലയ്ക്കൽ: ശബരിമലയിലെ ക്രമസമാധാനപാലന ചുമതലയിലുള്ള എസ് പി യതീഷ് ചന്ദ്ര സോഷ്യൽ മീഡിയയിലെ താരമാണ്. ശബരിമല സമരം കത്തിക്കാൻ ഒരുങ്ങിയിറങ്ങിയ സംഘപരിവാറുകാരെ വരിഞ്ഞുകെട്ടിയ പുലിക്കുട്ടി എന്നാണ് സോഷ്യൽ മീഡിയ നൽകുന്ന വിശേഷണം. ശബരിമലയിൽ തിളങ്ങുന്നതിന് മുൻപേ യതീഷ് ചന്ദ്രയെ മലയാളികൾക്ക് പരിചയമുണ്ട്.

എൽഡിഎഫ് സമരത്തിനിടെ അങ്കമാലിയിൽ പാർട്ടി പ്രവർത്തകരെ ഓടിച്ചിട്ട് തല്ലുന്ന ദൃശൃങ്ങളും വൈപ്പിൻ സമരക്കാരെ കൈകാര്യം ചെയ്യുന്ന വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വൈറലാണ്. യതീഷ് ചന്ദ്രയുടെ ചരിത്രാന്വേഷികളും കുറവല്ല. അന്വേഷത്തിനൊടുവിൽ സോഷ്യൽ മീഡിയ നടത്തിയ ഒരു കണ്ടുപിടിത്തമായിരുന്നു യതീഷ് ചന്ദ്രയും നടി ഷീലയും തമ്മിലുള്ള ബന്ധം.

സോഷ്യൽ മീഡിയയിലെ താരം

സോഷ്യൽ മീഡിയയിലെ താരം

അങ്കമാലി സമരവും, വൈപ്പിൻ ലാത്തിച്ചാർജ്ജും യതീഷ് ചന്ദ്രയ്ക്ക് നൽകിയ പ്രതിച്ഛായ പൊളിച്ചടുക്കുന്നതായിരുന്നു ശബരിമലയിലെ നടപടികൾ. മുഖം നോക്കാതെ നടപടിയെടുക്കുന്ന, നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ഐപിഎസ് സുന്ദരനെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തി. ശശികലയും, കെ സുരേന്ദ്രനും എന്തിനേറെ കേന്ദ്രമന്ത്രി വരെ യതീഷ് ചന്ദ്രയ്ക്ക് മുമ്പിൽ മുട്ടുമടക്കി.

 ബിജെപിക്കാരുമായി ഉടക്കി

ബിജെപിക്കാരുമായി ഉടക്കി

ശബരിമല സംഭവത്തോടെ ബിജെപിക്കാരുടെ മുഖ്യ ശത്രുവായി മാറിയിരിക്കുകയാണ് യതീഷ് ചന്ദ്ര. സന്നിധാനത്ത് പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകാൻ സാധ്യതയുള്ള ഒറ്റ നേതാക്കളെപ്പോലും നിലയ്ക്കലിൽ നിന്നും കടത്തിവിട്ടില്ല. കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനുമായുണ്ടായ തർക്കം നേതാക്കളെ ഞെട്ടിച്ചു.

പരാതിയുമായി നേതാക്കൾ

പരാതിയുമായി നേതാക്കൾ

എസ്പി ചട്ടലംഘനം നടത്തിയെന്നാരോപിച്ച് കേന്ദ്രമന്ത്രി ലോക്സഭാ സ്പീക്കർക്ക് പരാതി നൽകി. മുന്നിൽകൊണ്ടുവന്ന് നിർത്തി മാപ്പുപറയിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും മുന്നറിയിപ്പ് നൽകി. എന്നാൽ അന്വേഷണം വരട്ടെ അപ്പോൾ നോക്കാം, ഇവിടെയെല്ലാം ഒ.കെ ആണെന്നാണ് യതീഷ് ചന്ദ്ര പറയുന്നത്.

 നടി ഷീലയുമായി ബന്ധം

നടി ഷീലയുമായി ബന്ധം

നടി ഷീലയുടെ അനുജത്തിയുടെ സഹോദരൻ ആണ് യതീഷ് ചന്ദ്രയെന്ന് നേരത്തെയും പ്രചാരണങ്ങൾ ഉണ്ടായിരുന്നു. ശബരിമല പ്രശ്നങ്ങൾക്ക് ശേഷം യതീഷ് ചന്ദ്ര വീണ്ടും വൈറലായതോടെ ഷീലയുമായുള്ള ബന്ധവും സോഷ്യൽ മീഡിയ വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ്. ഷീലയുടെ സഹോദരിയുടെ മകനാണോയെന്ന് പലരും തന്നോട് ചോദിക്കാറുണ്ടായിരുന്നവെന്ന് യതീഷ് ചന്ദ്ര മുൻപും പറഞ്ഞിട്ടുണ്ട്.

സത്യമിതാണ്

സത്യമിതാണ്

ഈ വിഷയത്തിൽ മുൻപും സത്യം വെളിപ്പെടുത്തിയിട്ടുണ്ട് യതീഷ് ചന്ദ്ര. സോഷ്യൽ മീഡിയ അവർക്ക് ഇഷ്ടമുള്ള വീർത്തകൾ പടച്ചുവിടുകയാണ്. പലതും അവഗണിച്ച് വിടുകയാണ് ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറയുന്നു. കേരളവുമായി തനിക്ക് യാതൊരു രക്തബന്ധവുമില്ലെന്നും ഔദ്യോഗിക പദവിയേറ്റെടുത്ത് കേരളത്തിൽ എത്തിയ ശേഷമാണ് കേരളത്തെക്കുറിച്ച് കൂടുതൽ മനസിലാകുന്നതെന്നും യതീഷ് ചന്ദ്ര വ്യക്തമാക്കുന്നു.

 അയ്യപ്പ വിശ്വാസിയാണ്

അയ്യപ്പ വിശ്വാസിയാണ്

താനൊരു അയ്യപ്പവിശ്വാസിയാണെന്നും കുട്ടിക്കാലം മുതൽ ശബരിമലയിൽ ദർശനം നടത്താറുണ്ടായിരുന്നു. സീസൺ അല്ലാത്ത സമയത്തും ശബരിമലയിൽ വന്നിട്ടുണ്ട്. എന്നാൽ ശബരിമലയിൽ സുരക്ഷ ഉറപ്പാക്കി ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കുകയാണ് ഇപ്പോഴത്തെ തന്റെ കടമ. നിലയ്ക്കലിലെ സ്ഥിതി പൂർണമായും നിയന്ത്രണ വിധേയമാണെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കി.

 യതീഷ് ചന്ദ്ര ഐപിഎസ്

യതീഷ് ചന്ദ്ര ഐപിഎസ്

2011ലെ കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. ഇലക്ട്രോണിക്സ് എഞ്ചിനിയറാണ് അദ്ദേഹം. ബെംഗളൂരുവിലെ ബഹുരാഷ്ട്ര കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ഐപിഎസിലേക്ക് എത്തുന്നത്. കർണാടകയിലെ ദേവാംഗരി ജില്ലക്കാരനാണ് യതീഷ് ചന്ദ്ര. സോഫ്റ്റ് വെയർ എഞ്ചിനിയറായ ശ്യാമളയാണ് യതീഷ് ചന്ദ്രയുടെ ഭാര്യ. ഇവർക്ക് ഒരു മകനുമുണ്ട്.

നിലയ്ക്കലിൽ നിന്നും മാറുന്നു

നിലയ്ക്കലിൽ നിന്നും മാറുന്നു

നിലയ്ക്കലിലെ ക്രമസമാധാന ചുമതലയിൽ നിന്നും നവംബർ 30ന് യതീഷ് ചന്ദ്ര മാറുകയാണ്. ടെലി കമ്മ്യൂണിക്കേഷൻ എസ്പി എച്ച് മഞ്ജുനാഥ്, സ്പെഷ്യൽ സെൽ എസ്പി വി അജിത് എന്നിവർക്കാണ് പകരം ചുമതല. തീർത്ഥാടനകാലം നാലു ഘട്ടങ്ങളായി തിരിച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. അതേസമയം തിരിച്ച് തൃശൂരിൽ ചാർജ്ജെടുക്കാൻ യതീഷ് ചന്ദ്രയെ അനുവദിക്കില്ലെന്ന് ബിജെപി നേതാക്കൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

യതീഷ് ചന്ദ്ര മലയിറങ്ങുന്നു; തൃശൂരിലേക്ക് വരേണ്ടന്ന് ബിജെപി നേതാക്കൾ, പകരം ചുമതല മഞ്ജുനാഥിന്

മുൻ സീറ്റിൽ നിസ്സഹായനായി ബാലഭാസ്കർ; ഗിയർ ലിവറിനടിയിൽ തേജസ്വിനി, നിർണായക വെളിപ്പെടുത്തൽ

English summary
i have no ralation with actress sheela, says yatheesh chnadra ips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more