കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രമേള കൊടിയിറങ്ങി: സുവര്‍ണചകോരം 'പര്‍വീസിന്

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ നടന്ന പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങിയപ്പോള്‍ മികച്ച അന്തര്‍ദേശീയ ചലച്ചിത്രത്തിനുള്ള സുവര്‍ണ ചകോരം മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത ഇറ്റാലിയന്‍ ചിത്രം പര്‍വീസ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും 15 ലക്ഷം രൂപ തുല്യമായി പങ്കിട്ടുനല്‍കി.

പീറ്റര്‍ സ്‌കാര്‍ലെറ്റ്(അമേരിക്ക), ആദിത്യ അസാരത് (തായ്‌ലന്‍ഡ്), ഖാലോ മെറ്റബെയ്ന്‍ (ദക്ഷിണാഫ്രിക്ക), ഗൗതമി (ഇന്ത്യ) എന്നിവരടങ്ങുന്ന ജൂറി അംഗങ്ങളാണ് അന്താരാഷ്ട്ര അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

നിശാഗന്ധിയില്‍ നടന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യപുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. വരുംവര്‍ഷങ്ങളില്‍ മേള കൂടുതല്‍ മെച്ചമാക്കുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങളിലൂടെ.

പര്‍വീസ്

പര്‍വീസ്

മികച്ച അന്തര്‍ദേശീയചിത്രത്തിനുള്ള സുവര്‍ണചകോരം മജീദ് ബാര്‍സിഗര്‍ സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം പര്‍വീസാണ് സ്വന്തമാക്കിയത്. 15 ലക്ഷം രൂപ ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും വീതിച്ചു നല്‍കി.

മേഘാ ധാക്കാ താര

മേഘാ ധാക്കാ താര

മികച്ച സംവിധായകനുള്ള രജതചകോരം മേഘാ ധാക്കാ താര സംവിധാനം ചെയ്ത കമലേശ്വര്‍ മുഖര്‍ജിക്കാണ്. നാലുലക്ഷം രൂപയും ഫലകവുമാണു പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള പുരസ്‌കാരവും മേഘാ ധാക്കാ താരയ്ക്കാണ്.

ഇറാറ്റ

ഇറാറ്റ

മികച്ച നവാഗതചിത്രത്തിനുള്ള രജതചകോരം ഇവാന്‍ വെസോവോ സംവിധാനം ചെയ്ത അര്‍ജന്റീനിയന്‍ ചിത്രം ഇറാറ്റയ്ക്കാണ്. മൂന്നുലക്ഷം രൂപയാണ് സമ്മാനം. അന്തര്‍ദേശീയ ചലച്ചിത്ര നിരൂപക ഫെഡറേഷന്‍ (ഫിപ്രസി) തെരഞ്ഞെടുത്ത മികച്ച മത്സരചിത്രവും ഇറാറ്റയാണ്.

101 ചോദ്യങ്ങള്‍

101 ചോദ്യങ്ങള്‍

പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രം സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങളാണ്. സിദ്ധാര്‍ഥ് ശിവയ്ക്ക് രജതചകോരവും രണ്ടുലക്ഷം രൂപയുമാണു സമ്മാനം നല്‍കി.

കന്യകാ ടാക്കീസ്

കന്യകാ ടാക്കീസ്

കെആര്‍ മനോജ് സംവിധാനം ചെയ്ത കന്യകാ ടാക്കീസിനാണു മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം നേടി.

സിആര്‍ നമ്പര്‍ 89

സിആര്‍ നമ്പര്‍ 89

ഏഷ്യന്‍ ചലച്ചിത്രങ്ങളുടെ പ്രോത്സാഹനത്തിനായുള്ള സംഘടന (നെറ്റ്പാക്ക്) ഏര്‍പ്പെടുത്തിയ, മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരം പിപി സുദേവന്‍ സംവിധാനം ചെയ്ത സിആര്‍ നമ്പര്‍ 89 നേടി.

English summary
Iranian film Parviz, directed by Majid Barzegar, won the Suvarna Chakoram (Golden Crow Pheasant) award at the 18th International Film Festival of Kerala (IFFK) that concluded here on Friday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X