അറിയാത്തവര്‍ അറിഞ്ഞോളൂ, കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റുകാര്‍ക്കുമുണ്ട് സംഘടന

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ (KRWU) കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 11ന് കുന്ദമംഗലം വ്യാപാരഭവനില്‍ നടക്കും. രാവിലെ 10 മണിക്ക് കാരാട്ട് റസാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എംഎല്‍എ മുഖ്യാതിഥി ആയിരിക്കും. രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9ന് ആരംഭിക്കും. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്റുമാരുടെയും ബ്രോക്കര്‍മാരുടെയും മറ്റും കൂട്ടായമയാണ് റിയല്‍ എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍.

realestate

ജെഎൻയുവിൽ ബിരിയാണിക്കും വിലക്ക്; പിഴ അടക്കണമെന്ന് അധികൃതർ, പാകം ചെയ്തത് ബീഫ് ബിരിയാണിയെന്ന് എബിവിപി

കേരളത്തില്‍ ആകെ 308 രജിസ്റ്റര്‍ ഓഫിസുകളാണുള്ളത്. കോഴിക്കോട്ട് 33 രജിസ്റ്റര്‍ ഓഫിസുകളുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് കേരള റിയല്‍ എസ്റ്റേറ്റ് വര്‍ക്കേസ് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍. രജിസ്റ്റര്‍ ഓഫിസ് കേന്ദ്രീകരിച്ചുള്ള സമ്മേളന നടപടികളുടെ തുടര്‍ച്ചയായാണ് ജില്ലാ കണ്‍വെന്‍ഷന്‍ വന്നെത്തുന്നത്. കണ്‍വെന്‍ഷന് മുഴുവന്‍ പ്രവര്‍ത്തകരും എത്തിച്ചേരണമെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് ടി.പി സാഹിര്‍, സെക്രട്ടറി അരവിന്ദന്‍ എന്നിവര്‍ അറിയിച്ചു.

English summary
in kerala real estate workers has also organization

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്