എട്ട് പോര, പത്ത് വേണം! സംസ്ഥാനത്ത് വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസ് സമരം...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഫെബ്രുവരി 16 വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം. സർക്കാർ പ്രഖ്യാപിച്ച നിരക്ക് വർദ്ധന അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വകാര്യ ബസുടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും പത്ത് രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

കോഴിക്കോട് ഗർഭിണിയെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് പിടിയിൽ! ചവിട്ടേറ്റ് ഗർഭസ്ഥശിശു മരിച്ചു...

തങ്ങൾ ആവശ്യപ്പെട്ട രീതിയിലുള്ള നിരക്ക് വർദ്ധനയല്ല സർക്കാർ നടപ്പാക്കിയതെന്നാണ് ബസുടമകളുടെ പരാതി. വിദ്യാർത്ഥികളുടെ കൺസെഷൻ നിർത്തലാക്കുകയോ, നിരക്ക് വർദ്ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യവും സർക്കാർ അംഗീകരിച്ചില്ല. മിനിമം ചാർജ് എട്ട് രൂപയാക്കിയെങ്കിലും ഈ വർദ്ധനവ് കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്നും, ഇതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നതെന്നും ബസുടമകൾ പറഞ്ഞു.

busstrike

സ്വകാര്യ ബസ് പെർമിറ്റുകൾ പുതുക്കിനൽകുക, വർദ്ധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നൽകുക, പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്ടിക്ക് കീഴിലാക്കുക തുടങ്ങിയ നിർദേശങ്ങളും, ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശകളും സർക്കാർ നടപ്പാക്കിയില്ലെന്നും ബസുടമകൾ കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം നിരക്ക് വർദ്ധിപ്പിച്ച സാഹചര്യത്തിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ബസ് സമരം ഒഴിവാക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും പിന്നോട്ടില്ലെന്നാണ് ബസുടമകളുടെ നിലപാട്.

അന്ന് ശുഹൈബിനെ രക്ഷിച്ചത് ശ്രീലേഖയുടെ ഇടപെടൽ! നിർണ്ണായക വെളിപ്പെടുത്തലുമായി കെ സുധാകരൻ...

പ്രണയം തുറന്നുപറഞ്ഞ കാമുകനെ വളഞ്ഞിട്ട് മർദ്ദിച്ചു! ഇനിയൊരിക്കലും പ്രേമിക്കില്ല... സംഭവം തൃശൂരിൽ..

അതേസമയം, സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ബസുടമകൾ സമരത്തിൽ പിന്മാറണമെന്നാണ് സർക്കാരിന്റെ അഭ്യർത്ഥനയെന്നും, ചർച്ചയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
indefinite private bus strike starts from friday.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്