തീവില നൽകിയാലും പെട്രോളില്ല! സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷം, പമ്പുകൾ അടച്ചു...

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പെട്രോൾ വില ദിനംപ്രതി വർദ്ധിക്കുന്നതിനിടെ വാഹന ഉടമകളെ പ്രതിസന്ധിയിലാക്കി ഇന്ധനക്ഷാമവും രൂക്ഷമാകുന്നു. ഐഒസി ഇരുമ്പനം പ്ലാന്റിലെ ലോറി സമരം കാരണമാണ് സംസ്ഥാനത്ത് ഇന്ധനക്ഷാമം അനുഭവപ്പെടുന്നത്. തെക്കൻ കേരളത്തിലെ മിക്ക ജില്ലകളിലും ഞായറാഴ്ച ഉച്ചയോട് കൂടി ഇന്ധനം തീർന്നു.

'കണ്ണട പൊട്ടുന്ന' ആരോപണം! ലോക കേരള സഭയിൽ വൻ അഴിമതിയും ധൂർത്തും... കെ സുരേന്ദ്രൻ തുറന്നടിക്കുന്നു...

മലപ്പുറത്ത് മാത്രം നടന്നത് 90 ശൈശവ വിവാഹങ്ങൾ; 18 തികയാത്ത മണവാട്ടിമാരുടെ എണ്ണം വർദ്ധിക്കുന്നു...

ഇരുമ്പനം പ്ലാന്റിൽ നിന്നും ലോഡ് കൊണ്ടുപോകുന്നത് സംബന്ധിച്ച തർക്കമാണ് ലോറി ഡ്രൈവർമാരുടെ സമരത്തിലേക്ക് നയിച്ചത്. ഹൈറേഞ്ച് മേഖലകളിലേക്കുള്ള ഇന്ധനം രാവിലെ 11 മണിക്ക് മുൻപ് നൽകണമെന്നായിരുന്നു ഡ്രൈവർമാരുടെ ആവശ്യം.

ioc

ഉച്ചയ്ക്ക് ശേഷം ലോഡ് നൽകുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവർ പരാതി നൽകിയിരുന്നു. എന്നാൽ ഐഒസി അധികൃതർ ഇതുസംബന്ധിച്ച് ഒരു തീരുമാനവുമെടുത്തില്ല. ഈ സാഹചര്യത്തിലാണ് ലോറി ഡ്രൈവർമാർ സമരം ആരംഭിച്ചത്.

കാമുകൻ കളഞ്ഞിട്ടുപോയ പെൺകുട്ടി നടുറോഡിൽ കാണിച്ചുകൂട്ടിയത്! കണ്ണെടുക്കാതെ നാട്ടുകാർ... വീഡിയോ

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള പെട്രോൾ പമ്പുകളിലേക്ക് ഇരുമ്പനം പ്ലാന്റിൽ നിന്നാണ് ഇന്ധനം കൊണ്ടുപോകുന്നത്. ഈ ഭാഗങ്ങളിലെ മിക്ക പമ്പുകളും ഐഒസിയുടെ കീഴിലുള്ളതുമാണ്. രണ്ട് ദിവസം കൂടി തൽസ്ഥിതി തുടരുകയാണെങ്കിൽ മലപ്പുറം വരെയുള്ള ഐഒസി പമ്പുകൾ അടച്ചിടേണ്ടിവരും. കൊച്ചിയിലെ ചില പമ്പുകൾ ഞായറാഴ്ച രാവിലെയോടെ അടച്ചു. അതിനിടെ, ലോറി സമരം പരിഹരിക്കാനായുള്ള ശ്രമങ്ങളും അധികൃതർ ആരംഭിച്ചിട്ടുണ്ട്.

അയൽവാസികളായ സ്ത്രീകൾ വസ്ത്രം വലിച്ചുകീറി! അമ്മയെ തല്ലിയവർ മകളെയും വെറുതെ വിട്ടില്ല... പുതിയ കേസ്...

English summary
ioc lorry drivers on strike; facing fuel shortage in kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്