കമ്മീഷണര്‍ കണ്ട് ഐപിഎസായി... പക്ഷെ മുന്നാഭായി ചതിച്ചു!! പിടിയിലായ ഉദ്യോഗസ്ഥന്റെ കഥ ഇങ്ങനെ...

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് ചെന്നൈയില്‍ പിടിയിലായ മലയാളി ഐപിഎസ് ഉദ്യേഗസ്ഥന്‍ സഫീര്‍ കരീമിന്റെ ജീവിതം സിനിമാക്കഥയെ അനുമസ്മരിപ്പിക്കുന്നതാണ്.

ക്ലൈമാക്‌സ് മാറിയേക്കും... കാര്യങ്ങള്‍ ദിലീപിന്റെ വരുതിയിലേക്ക്? മുഖ്യ സാക്ഷി മൊഴി മാറ്റി

നിവിന്‍ പോളി നായികയ്ക്ക് നേരിട്ടത്... ഒരു വര്‍ഷമായി പിന്തുടര്‍ന്നു, ലക്ഷ്യം ഒന്നുമാത്രം, പിടിയില്‍

ചെന്നൈയിലെ പ്രസിഡന്‍സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെയാണ് ഭാര്യയുടെ സഹായത്തോടെ സഫീറിന്റെ കോപ്പിയടി. ബ്ലൂടൂത്ത് വഴി ഫോണിലൂടെ സഫീറിന് ഭാര്യ ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സഫീറിനൊപ്പം ഭാര്യയെയും രാവിലെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയാണ് സഫീര്‍.

പ്രചോദനം കമ്മീഷണര്‍

പ്രചോദനം കമ്മീഷണര്‍

സുരേഷ് ഗോപി നായകനായ ആക്ഷന്‍ സിനിമ കമ്മീഷണര്‍ കണ്ടതോടെയാണ് സഫീര്‍ ഐപിഎസാവാന്‍ തീരുമാനിച്ചത്. കമ്മീഷണറിലെ നായകനായ ഭരത് ചന്ദ്രനെപ്പോലെയാവാന്‍ വേണ്ടിയായിരുന്നു പിന്നെ സഫീറിന്റെ ശ്രമം. അഴിമതിക്കെതിരേ പോരാടുന്നതും ഭരത് ചന്ദ്രനെപ്പോലെ കാക്കിയണിയുന്നതും തന്റെ സ്വപ്‌നമാണെന്ന് തില അഭിമുഖങ്ങളില്‍ സഫീര്‍ പറഞ്ഞിട്ടുമുണ്ട്.

 മുറിയില്‍ ഭരത് ചന്ദ്രന്റെ ചിത്രങ്ങള്‍

മുറിയില്‍ ഭരത് ചന്ദ്രന്റെ ചിത്രങ്ങള്‍

സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് പഠിക്കുന്ന സമയത്ത് സഫീറിന്റെ മുറിയില്‍ നിറച്ചും ഭരത് ചന്ദ്രന്റെ ചിത്രങ്ങളായിരുന്നു.

തുറന്നു പറഞ്ഞു

തുറന്നു പറഞ്ഞു

ഭരത് ചന്ദ്രനെന്ന കഥാപാത്രത്തോടുള്ള ആരാധനയും പിന്തുണയും സഫീര്‍ ഒരിക്കലും മറച്ചുവച്ചിട്ടില്ല. യുപിഎസിയുടെ അഭിമുഖത്തില്‍പ്പോലും സിനിമയിലെ സുരേഷ് ഗോപിയുടെ കഥാപാത്രം കണ്ടാണ് താന്‍ ഐപിഎസായതെന്ന് സഫീര്‍ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്.

കോച്ചിങിനൊപ്പം പഠനം

കോച്ചിങിനൊപ്പം പഠനം

ആലുവയില്‍ മുമ്പ് സഫീര്‍ കോച്ചിങ് സെന്റര്‍ നടത്തിയിരുന്നു. ഇവിടെ സിവില്‍ സര്‍വീസ് കോച്ചിങ് നല്‍കുന്നതോടൊപ്പം പഠിക്കുകയും ചെയ്താണ് സഫീര്‍ പരീക്ഷയില്‍ വിജയിച്ചത്. ഐപിഎസ് എടുത്ത ശേഷം തന്റെ ആരാധനാപാത്രമായ സുരേഷ് ഗോപിയെ സഫീര്‍ നേരിട്ടു കാണുകയും ചെയ്തിരുന്നു.

കുടുക്കിയത് മറ്റൊരു സിനിമ

കുടുക്കിയത് മറ്റൊരു സിനിമ

സഫീറിനെ ഐപിഎസുകാരനാക്കിയത് കമ്മീഷണറാണെങ്കില്‍ ഇപ്പോള്‍ കോപ്പിയടിക്കു കുടുക്കിയതും സിനിമ തന്നെയാണ്. സഞ്ജയ് ദത്ത് നായകനായ മുന്നാഭായ് എംബിബിഎസില്‍ പരീക്ഷ ജയിക്കാന്‍ നായകന്‍ ബ്ലൂടൂത്ത് ഉപയോഗിച്ചു കോപ്പിയടിക്കുന്നുണ്ട്. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സഫീറും സാഹസത്തിനു മുതിര്‍ന്നത്.

കോപ്പിയടിച്ചത് ഇങ്ങനെ

കോപ്പിയടിച്ചത് ഇങ്ങനെ

ഷര്‍ട്ടില്‍ ഘടിപ്പിച്ച രഹസ്യക്യാമറയുടെ സഹായത്തോടെ ചോദ്യ പേപ്പര്‍ ഭാര്യ ജോയ്‌സി ജോയ്ക്ക് സഫീര്‍ അയച്ചുകൊടുക്കുകയായിരുന്നു. ജോയ്‌സി ബ്ലൂടൂത്ത് വഴി ഫോണിലൂടെ സഫീറിന് ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തു. വഞ്ചനാക്കുറ്റമടക്കമുള്ള വകുപ്പുകളാണ് സഫീറിനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സഫീറിന്റെ ഭാര്യ ജോയ്‌സി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
IPS officer who is arrested from chennai is a die hard fan of Suresh gopi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്