കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപിന്റെ ഇശല്‍ മറിയത്തിന് വേണം കേരളത്തിന്റെ കരുതലും... എസ്എംഎ ചികിത്സയ്ക്ക് വേണ്ടത് 16 കോടി

Google Oneindia Malayalam News

കോഴിക്കോട്: സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന ഗുരുതര രോഗത്തെ കുറിച്ചും അതിന്റെ ചികിത്സാ ചെലവിനെ കുറിച്ചുമൊക്കെയാണ് കുറച്ചുദിവസങ്ങളായി കേരളം ചര്‍ച്ച ചെയ്യുന്നത്. കണ്ണൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടി 16 കോടി സമാഹരിച്ച് കേരളം മാതൃകയായിരുന്നു. ഇമ്രാന്‍ മുഹമ്മദ് എന്ന കുഞ്ഞിന് വേണ്ടിയും കേരളം കൈകോര്‍ത്ത് പണം സമാഹരിച്ചെങ്കിലും ആ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല.

ലക്ഷദ്വീപില്‍ നിന്നുള്ള ഇശല്‍ മറിയം എന്ന നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനും ഇതേ രോഗമാണ്. സോള്‍ജസ്മ എന്ന മരുന്നാണ് ചികിത്സയ്ക്കായി നല്‍കേണ്ടത്. ഈ മരുന്നിന് മാത്രം 16 കോടി രൂപ ചെലവ് വരും. കേരളം കൂടി കൈകോര്‍ത്താല്‍ മാത്രമേ കുഞ്ഞ് ഇശല്‍ മറിയത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനാവൂ.

നാല് മാസം പ്രായം

നാല് മാസം പ്രായം

ലക്ഷദ്വീപിനെ കടമത്ത് ദ്വീപ് സ്വദേശികളായ പികെ നാസറിന്റേയും ഡോ ജസീനയുടേയും ഏക മകളാണ് ഇശല്‍ മറിയം. നാല് മാസം ആണ് ഇപ്പോള്‍ പ്രായം. ജനിച്ച് ഒന്നര മാസം കഴിഞ്ഞപ്പോഴാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ടൈപ്പ്-1 എന്ന ഗുരുതര രോഗമാണ് കുഞ്ഞിനുള്ളത് എന്ന് തിരിച്ചറിഞ്ഞത്.

മരുന്നിന് മാത്രം 16 കോടി

മരുന്നിന് മാത്രം 16 കോടി

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) എന്ന രോഗത്തിന് ചികിത്സയ്ക്കായി നല്‍കേണ്ടത് സോള്‍ജസ്മ എന്ന മരുന്നാണ്. ഈ മരുന്നിന് മാത്രം 16 കോടി രൂപ വില വരും. അത് കുടാതെ നികുതിയും മറ്റ് ചെലവുകളും കൂടി ആറ് കോടിയോളം രൂപ പിന്നേയും വേണം. സാധാരണക്കാര്‍ക്ക് താങ്ങാവുന്നതല്ല ഈ ചെലവ്.

കൈകോര്‍ത്ത് ലക്ഷദ്വീപ്

കൈകോര്‍ത്ത് ലക്ഷദ്വീപ്

ഇശല്‍ മറിയത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒത്തൊരുമിച്ചിരിക്കുകയാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് എംപി പിപി മുഹമ്മദ് ഫൈസല്‍ കണ്‍വീനറും ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ചീഫ് കൗണ്‍സിലറും ആയ ബൊഡുമുക്ക ഹസ്സന്‍ ജോയിന്റ് കണ്‍വീനറും ആയി ഇശല്‍ മറിയം ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

ഒറ്റയ്ക്ക് താങ്ങില്ല

ഒറ്റയ്ക്ക് താങ്ങില്ല

വളരെ ചെറിയ ഒരു ജനസമൂഹമാണ് ലക്ഷദ്വീപിലേത്. വലിയ സാമ്പത്തിക സ്ഥിതിയും അവര്‍ക്ക് അവകാശപ്പെടാനില്ല. എന്നിട്ടും അവര്‍ ഇശല്‍ മറിയത്തിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം ഒരുക്കാനുള്ള ശ്രമത്തിലാണ്. ഈ ശ്രമം വിജയിക്കണമെങ്കില്‍ കേരളം കൂടി ലക്ഷദ്വീപിനൊപ്പം കൈകോര്‍ക്കണം. ചികിത്സാ സഹായ സമിതി ഇത്തരമൊരു അഭ്യര്‍ത്ഥന കേരളത്തിന് മുന്നില്‍ വച്ചിരിക്കുകയാണിപ്പോള്‍.

ആ തുകയില്‍ നിന്ന് ഒരു ഭാഗം

ആ തുകയില്‍ നിന്ന് ഒരു ഭാഗം

കണ്ണൂരിലെ മാട്ടൂലില്‍ മുഹമ്മദ് എന്ന് കുഞ്ഞിന് സമാനരോഗം ചികിത്സിക്കാന്‍ ക്രൗഡ് ഫണ്ടിങ് വഴി ധനസമാഹരണം നടത്തിയിരുന്നു. അതിന് പിറകെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ ഇമ്രാന്‍ എന്ന കുഞ്ഞിന് വേണ്ടിയും ഇത്തരത്തില്‍ പണം കണ്ടെത്തിയിരുന്നു. ഇമ്രാന്‍ പക്ഷേ, മരണത്തിന് കീഴടങ്ങി. ഇവര്‍ക്കായി സമാഹരിച്ച തുകയുടെ ഒരു ഭാഗം ഇശല്‍ മറിയത്തിന്റെ ചികിത്സയ്ക്കായി നല്‍കുവാനുള്ള അഭ്യര്‍ത്ഥനയും ചികിത്സാ സഹായ സമിതി മുന്നോട്ട് വയ്ക്കുന്നുണ്ട്.

മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥന

മുഖ്യമന്ത്രിയോടും അഭ്യര്‍ത്ഥന

ഇശല്‍ മറിയത്തിന് ചികിത്സ ലഭ്യമാക്കുന്നതിനുള്ള സാമ്പത്തികവും ഭരണപരവുമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ കേരള മുഖ്യമന്ത്രിയോടും അവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിലവില്‍ ബെംഗളൂരിവിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇശല്‍ മറിയം.

ലഭിച്ചത് മൂന്ന് കോടിയില്‍ താഴെ

ലഭിച്ചത് മൂന്ന് കോടിയില്‍ താഴെ

ഈ വാര്‍ത്ത തയ്യാറാക്കുന്നത് വരെ ഇശല്‍ മറിയത്തിന്റെ ചികിത്സാ സഹായത്തിനായി ലഭിച്ചത് മൂന്ന് കോടിയില്‍ താഴെ രൂപയാണ്. മരുന്നിന് മാത്രം ഇനിയും പതിമൂന്ന് കോടിയില്‍ അധികം രൂപ ആവശ്യമാണ്. അക്കൗണ്ട് വിവരങ്ങള്‍:

Nazar PK
a/c no: 915010040427467
IFSC: UTIB0002179
AXIS BANK, Hennur Branch
Google Pay -8762464897

https://linktr.ee/ishalfightssma എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ ഇശല്‍ മറിയത്തിന്റെ ചികിത്സയ്ക്ക് എത്ര രൂപ ഇതുവരെ ലഭിച്ചു എന്ന് അറിയാം. ഈ ലിങ്ക് വഴി പണം അയക്കാനും കഴിയും.

Recommended Video

cmsvideo
Keralites supports Gauri Nandha and criticize police | Oneindia Malayalam

English summary
Ishal Mariyam, 4 month old Lakshdweep girl suffers Spinal Muscular Atrophy, needs 16 crore rupees for medicine. Treatment helping committee request Kerala to join hands to save Ishal Mariyam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X