കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്!! നീക്കം ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ്

  • By
Google Oneindia Malayalam News

Recommended Video

cmsvideo
കര്‍ണാടകത്തില്‍ വ്യാപക റെയ്ഡ്

ബെംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനാരിക്കെ കര്‍ണാടകത്തില്‍ ആദായ നികുതി വകുപ്പിന്‍റെ വ്യാപക റെയ്ഡ്. ഹൂബ്ലിയിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമാണ് വകുപ്പ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് പരിശോധന ആരംഭിച്ചത്.

kumarkumaraswamy

തിരഞ്ഞെടുപ്പ് കമ്മീഷന് കീഴിലുള്ള ആദായ വകുപ്പ് ഉദ്യോഗസ്ഥരും മൊബൈല്‍ ഫ്ളൈയിങ്ങ് സ്ക്വാഡും ചേര്‍ന്നാണ് പരിശോധന നടത്തിയത്. വോട്ടെടുപ്പിന് മുന്‍പ് ജനങ്ങളെ സ്വാധീനിക്കാന്‍ പണം സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തിന്‍റെ പുറത്താണ് പരിശോധന നടത്തിയതെന്ന് അനൗദ്യോഗിക വിശദീകരണം.അതേസമയം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മുറിയും പരിശോധിക്കാന്‍ വകുപ്പ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞതോടെ നീക്കം ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

<strong>രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍, കളി തുടങ്ങി കോണ്‍ഗ്രസ്</strong>രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി!! മമതയും പറഞ്ഞു? ബിജെപിയില്‍ കൂട്ടപൊരിച്ചല്‍, കളി തുടങ്ങി കോണ്‍ഗ്രസ്

മന്ത്രി ഡികെ ശിവകുമാര്‍, സമീര്‍ അഹമ്മദ് ഖാന്‍, എംഎല്‍എ സന്തോഷ് ലാഡ് എന്നിവരുടെ മുറികളിലും പരിശോധന നടത്താന്‍ വകുപ്പ് പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പരിശോധനയ്ക്കിടെ അന്തരിച്ച മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിഎസ് ശിവല്ലിയുടെ ചിത്രങ്ങള്‍, ഏഴ് വോട്ടേഴ്സ് ലിസ്റ്റ് എന്നിവയാണ് കണ്ടെടുത്തത്. അതേസമയം റെയ്ഡ് സംബന്ധിച്ച് ഇതുവരെ അധികൃതര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

<strong>തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും: പ്രതാപന്‍</strong>തൃശ്ശൂരില്‍ 25000 വോട്ടിന് യുഡിഎഫ് ജയിക്കും!! സുരേഷ് ഗോപി മൂന്നാം സ്ഥാനത്തെത്തും: പ്രതാപന്‍

നേരത്തേയും മുഖ്യമന്ത്രിയുമായും മറ്റ് കോണ്‍ഗ്രസ് നേതാക്കളുമായും ബന്ധപ്പെട്ട വീടുകളിലും റിസോര്‍ട്ടുകളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് ഉണ്ടാകാനും പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു കുമാരസ്വാമിയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ഇത്.രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്ഡ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ആദായ നികുതി വകുപ്പിനെ ദുരുപയോഗം ചെയ്യുകയാണെന്ന് കുമാരസ്വാമി കുറ്റപ്പെടുത്തിയിരുന്നു.

<strong>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29 ല്‍ 22 സീറ്റും നേടും! ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും:കമല്‍നാഥ്</strong>മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 29 ല്‍ 22 സീറ്റും നേടും! ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും:കമല്‍നാഥ്

English summary
it officials conduct raids in hubli before byelection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X