കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്‌സ് ആന്‍ഡ് മെഡിസിനില്‍ പെണ്‍കൂട്ടായ്മ

Google Oneindia Malayalam News

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ പെണ്‍ശക്തിയുടെ ദിനമായിരുന്നു ബുധനാഴ്ച. പിന്നണിഗായകരായ സംഗീത ശ്രീകാന്ത്, സൗമ്യ രാമകൃഷ്ണന്‍, നടി മുത്തുമണി എന്നിവരാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സാന്ത്വനമായി എറണാകുളം ജനറല്‍ ആശുപത്രി പരിസരത്തെത്തിയത്.

ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ 36 ആഴ്ചകള്‍ പിന്നിടുകയാണ്. ബുധനാഴ്ചകളിലെ പ്രസന്നമായ പ്രഭാതത്തിനായി ഓരോരുത്തരും കാത്തിരിക്കുന്ന സ്ഥിതിയാണിപ്പോള്‍. പരിപാടി തുടര്‍ച്ചയായി വീക്ഷിക്കുന്ന ചില രോഗികളും ഇവിടെയുണ്ട്.

artsandmedicine

ആശുപത്രികളില്‍ എല്ലാവരും സാധാരണ ഉത്ക്കണ്ഠാകുലരായി കാണപ്പെടുമ്പോള്‍ ബിനാലെ ഫൗണ്ടേഷന്‍ അവര്‍ക്ക് സംഗീതത്തിലൂടെ ശുശ്രൂഷയുമായെത്തുന്നത് അത്ഭുതകരമായ കാര്യമാണെന്ന് മുത്തുമണി പറഞ്ഞു. 'ധ്വനി'യിലെ പ്രശസ്തമായ ''ജാനകീ ജാനേ'' എന്ന ഗാനം ആലപിച്ച് സംഗീതയും പിന്നാലെ ''അനുരാഗലോല ഗാത്രി'' പാടി സൗമ്യയും വേദിയിലെത്തി. സെന്റ് തെരേസാസ് കോളജില്‍ സഹപാഠികളായിരുന്ന ഇവര്‍ ഏതാനും വര്‍ഷങ്ങളായി പിന്നണി ഗാന രംഗത്തുണ്ട്. ചെറിയൊരു ഡിസ്‌ക് പ്രശ്‌നംമൂലം താന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കിലും വേദനിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കാന്‍ തന്റെ കഴിവ് ഉപയോഗിക്കാനായതില്‍ സന്തോഷമുണ്ടെന്ന് സൗമ്യ പറഞ്ഞു.

മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെയും എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ കഴിഞ്ഞ ഫെബ്രുവരി മുതലാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടി സംഘടിപ്പിച്ചുവരുന്നത്. കഴിഞ്ഞയാഴ്ച കുട്ടികളുടെ ദീപാവലി സ്‌പെഷ്യലായിരുന്നെങ്കില്‍ ഇത്തവണ സ്ത്രീകളുടെ പരിപാടിയായിരുന്നു.
ചലച്ചിത്രതാരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ അഭിനന്ദിക്കുകയും പങ്കെടുക്കാന്‍ താല്‍പര്യപ്പെടുകയും ചെയ്യുന്നതില്‍ ബിനാലെ ഫൗണ്ടേഷന് സന്തോഷമുണ്ടെന്നും ഫൗണ്ടേഷന്‍ പ്രതിനിധി ബോണി തോമസ് പറഞ്ഞു.

English summary
It was a day of “girl power” at the Kochi Biennale Foundation’s “Arts and Medicine” programme in the city on Wednesday. playback singers Sangeetha Sreekanth and Sowmya Ramakrishnan, actress Muthumani were the participants in the weekly cultural session at the Ernakulam Government General Hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X