ഡ്രൈവറെ നിര്‍മ്മാതാവാക്കിയ സൂപ്പര്‍ താരം... എല്ലാത്തിനും കാരണം ??? ആഞ്ഞടിച്ച് സംവിധായകന്‍ !!

  • By: Nihara
Subscribe to Oneindia Malayalam

തൃശ്ശൂര്‍: നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ മലയാള സിനിമയിലെ പല മോശം പ്രവണതകളെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തു വന്നിരുന്നു. സിനിമയെ വെല്ലുന്ന തരത്തിലുള്ള കാര്യങ്ങളാണ് പലപ്പോഴും അണിയറയില്‍ അരങ്ങേറിയിട്ടുള്ളത്. പല കാര്യങ്ങളും പുറത്തു വരാറില്ലെന്ന് മാത്രം. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം ഞെട്ടിയിരുന്നു. സംഭവത്തിന് ശേഷം നിയമത്തിന്റ വഴിയെ നീങ്ങാനുള്ള നടിയുടെ തന്റേടമാണ് സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ കാരണമായത്.

ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലും മറ്റുമായി താരങ്ങള്‍ക്ക് പലപ്പോഴും ഒറ്റയ്ക്ക് സഞ്ചരിക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഈ സംഭവത്തോടെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പലരും മടിച്ചു തുടങ്ങി. വനിതാ സിനിമാപ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി സംഘടനയും രൂപീകരിച്ചു. നിര്‍ണ്ണയാക വിവരങ്ങളാണ് നടി ആക്രമിക്കപ്പെട്ട സംഭവവമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. മലയാള സിനിമയിലെ പല മോശം പ്രവണതകള്‍ക്ക് പിന്നിലും സൂപ്പര്‍ താരങ്ങളാണെന്ന് സംവിധായകന്‍ ജയരാജ് പറയുന്നു.

English summary
Jayaraj's statement against super stars.
Please Wait while comments are loading...