ക്ഷേത്രങ്ങളിലെ പൂജയില്‍ പുതിയ കണ്ടെത്തല്‍, ജയരാജന്‍ സംഘിയാണോ?

  • Written By: Vaisakhan
Subscribe to Oneindia Malayalam

ചെറുവത്തൂര്‍: ക്ഷേത്ര സംബന്ധമായ വിഷയങ്ങളില്‍ സമദൂര സിദ്ധാന്തം സ്വീകരിക്കുന്ന പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍. ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യ ചിന്തയ്ക്ക് ഉണര്‍വുണ്ടാക്കുമെന്നാണ് ഇ പിയുടെ പുതിയ കണ്ടെത്തലുകള്‍. ക്ഷേത്രങ്ങളിലെ പൂജാദി കാര്യങ്ങള്‍ നന്‍മയുണ്ടാക്കുമെന്നും മനുഷ്യന്റെ കര്‍മശേഷി കൂട്ടുമെന്നുമാണ് ജയരാജന്റെ അഭിപ്രായം.

ഇതൊക്കെ പോരാത്തതിന് ശാസ്ത്രത്തെയും ക്ഷേത്ര വിശ്വാസങ്ങളെയും ബന്ധപ്പെടുത്തുക കൂടി ചെയ്തു ജയരാജന്‍. മനുഷ്യന്‍ ഉണ്ടായ കാലം മുതലുള്ളതാണ് ക്ഷേത്ര അനുഷ്ഠാനങ്ങള്‍. 1400 വര്‍ഷങ്ങള്‍ മുന്‍പുള്ള ക്ഷേത്ര ആചാരങ്ങളെ പറ്റിയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഇപ്പോഴും ചിന്തിച്ച് കൊണ്ടിരിക്കുന്നതും നിരീക്ഷിച്ച് കൊണ്ടിരിക്കുന്നതും. ഹോമങ്ങളും പൂജകളും നമുക്കും ലോകത്തിനും സംരക്ഷണം നല്‍കുന്നുണ്ടെന്നും ജയരാജന്‍ പറഞ്ഞു

പാര്‍ട്ടി നിര്‍ദേശത്തിന് പുല്ലുവില

പാര്‍ട്ടി നിര്‍ദേശത്തിന് പുല്ലുവില

അതേസമയം പാര്‍ട്ടി നിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് ജയരാജന്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. വിശ്വാസം സംബന്ധമായ വിഷയങ്ങളില്‍ സിപിഎം, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരത്തെ തന്നെ നിര്‍ദേശങ്ങള്‍ നല്‍കിയതാണ്. 2009ല്‍ ജാതി, മത, വിശ്വാസ സംബന്ധമായ കാര്യങ്ങള്‍ പൊതുമധ്യത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്നും ഇത്തരം സംഭവങ്ങള്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി നിര്‍ദേശിച്ചിരുന്നു. ജയരാജന്റെ പ്രസ്താവന പാര്‍ട്ടിക്കുള്ളിലെ എതിരാളികള്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്.

ആദ്യം കുടുങ്ങിയത് കടകംപള്ളി

ആദ്യം കുടുങ്ങിയത് കടകംപള്ളി

നേരത്തെ തന്നെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം താക്കീത് ചെയ്തിരുന്നു. ഗുരുവായൂരില്‍ മന്ത്രി നടത്തിയ ആരാധനാ ചടങ്ങുകള്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. അതുകൊണ്ട് സിപിഎമ്മിന് ജയരാജന്റെ പ്രസ്താവനയെ അത്ര ചെറുതായി കാണാനാവില്ല.

കടകംപള്ളിക്ക് വിമര്‍ശനം ഉണ്ടായെങ്കില്‍ ജയരാജനെ എന്ത് കൊണ്ട് അതില്‍ നിന്നൊഴിവാക്കുന്നുവെന്നും പാര്‍ട്ടില്‍ നിന്ന് ചോദ്യങ്ങളുയര്‍ന്നേക്കാം. ജയരാജന് ശേഷം പ്രസംഗിച്ച എന്‍ എ നെല്ലിക്കുന്ന എം എല്‍ എ ജയരാജന്‍ സംസാരിച്ചത് പുരോഹിതനെ പോലെയാണെന്ന് പറഞ്ഞതും ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്.

ആര്‍എസ്എസിന്റെ നിലപാട്

ആര്‍എസ്എസിന്റെ നിലപാട്

സിപിഎം ഹിന്ദുമത വിരുദ്ധരാണെന്ന് വിമര്‍ശിക്കുന്ന ബിജെപിയും സംഘ്പരിവാറും ജയരാജന്റെ പ്രസ്താവനയെ തള്ളിക്കളയാന്‍ സാധ്യതയില്ല. നേരത്തെ കടകംപള്ളിയെ പരസ്യമായി പിന്തുണച്ച് ബിജെപി രംഗത്തെത്തിയിരുന്നു. അഷ്ടമി രോഹിണി ചടങ്ങുകള്‍ തടയാനുള്ള സിപിഎമ്മിന്റെ നീക്കങ്ങള്‍ക്കുള്ള മറുപടിയാണെന്നും കടകംപള്ളിയുടെ ക്ഷേത്രം സന്ദര്‍ശനത്തെ ബിജെപി വ്യാഖ്യാനിച്ചിരുന്നു.

ബന്ധുനിയമന വിവാദത്തിലും കടകംപള്ളിയുടെ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തിലും ഇ പി ജയരാജനെ ഏറ്റവുമധികം വിമര്‍ശിച്ചത് ബിജെപിയായിരുന്നു. ഇത് വച്ച് നോക്കുമ്പോള്‍ ജയരാജനെ പിന്തുണയ്ക്കാനും എതിര്‍ക്കാനും പറ്റാത്ത അവസ്ഥയിലാവും ബിജെപി

കടുത്ത നടപടിയെടുത്തേക്കും

കടുത്ത നടപടിയെടുത്തേക്കും

ആര്‍എഎസ്എസ് മുതലെടുപ്പ് നടത്താനുള്ള സാഹചര്യം ഉണ്ടാവുന്നതിനാല്‍ ജയരാജനെതിരേ കടുത്ത നടപടി തന്നെ സിപിഎം എടുക്കാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഹിന്ദു ആശയങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആര്‍എസ്എസ് ബിജെപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജയരാജന്റെ പ്രസ്താവനയെ മുതലെടുത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനാവും ബിജെപി ശ്രമിക്കുക.

അതോടൊപ്പം ആര്‍എസ്എസ് അധ്യക്ഷന്‍ പതാക ഉയര്‍ത്തിയ വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ സിപിഎം മൃദു സമീപനം സ്വീകരിക്കുന്നെന്ന് വിമര്‍ശനം നേരത്തെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആശയങ്ങള്‍ക്ക് അനുകൂലമായുണ്ടായ ജയരാജന്റെ പ്രസ്താവന സംസ്ഥാന കമ്മിറ്റി യോഗങ്ങളിലടക്കം ഗൗരവമായി ചര്‍ച്ചയാവാനും സാധ്യതയുണ്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
jayarajan controversial statement about temple rituals

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്