പിള്ള ക്യാബിനറ്റ് റാങ്കിന് അര്‍ഹന്‍..! തറവാട്ടില്‍ ആനയുണ്ട്..! നായര്‍ മാടമ്പി..! നൈസായ്ട്ട് തേച്ചു..

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ തീരുമാനത്തെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം. ക്യാബിനറ്റ് റാങ്കോട് കൂടിയാണ് ബാലകൃഷ്ണപ്പിള്ളയ്ക്ക് സര്‍ക്കാര്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

സിപിഎമ്മിന്റെ അന്ത്യം അടുത്തു..!! പിണറായി വിജയനെ വെല്ലുവിളിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഉടമ..!!

പരിഹാസവുമായി ജയശങ്കർ

നേരത്തെയും വിവിധ വിഷയങ്ങളില്‍ പിണറായി സര്‍ക്കാരിന്റെ തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത് എത്തിയിരുന്നു. അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ സ. പിണറായി വിജയന്‍ സര്‍ക്കാര്‍ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാര്‍ തയ്യാറല്ലെന്ന് പരിഹസിച്ചാണ് ഫേസ്ബുക്ക് പോസ്റ്റിന്റെ തുടക്കം.

മഹാരാജ രാജശ്രീ പിള്ള

ഇതിന് ഉദാഹരണമായി ജേക്കബ് തോമസിനെ മാറ്റി ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറാക്കിയതും തച്ചങ്കരിയെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് എഡിജിപി ആക്കിയതും ചൂണ്ടിക്കാട്ടുന്നു ജയശങ്കര്‍. ബെഹ്‌റയെ ഡ്യൂലക്‌സ് നാഥ് ബെഹ്‌റയെന്നും തച്ചങ്കരിയെ സംഗീത കലാനിധിയെന്നും പിള്ളയെ മഹാരാജ രാജശ്രീ എന്നും പരിഹസിക്കുന്നു.

ആനയുള്ള തറവാട്ടുകാരൻ

ബാലകൃഷ്ണപ്പിള്ള അങ്ങനെ വെറും കോര്‍പ്പറേഷന്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളല്ല. ആനയുള്ള തറവാട്ടുകാരനാണ്. നായര്‍ മാടമ്പിയാണ്. മുന്‍മന്ത്രിയാണ്. ഇടമലയാര്‍ കേസില്‍ താമ്രപത്രം കിട്ടിയ പോരാളിയാണെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.

സുകുമാരൻ നായർ പ്രതികരിച്ചില്ലല്ലേ

ഇത്രയൊക്കെ യോഗ്യതകള്‍ ഉള്ളത് കൊണ്ടാണ് പിള്ളയ്ക്ക് ക്യാബിനറ്റ് പദവി കൊടുത്തത്. മുന്നോക്ക സമുദായ കോര്‍പ്പറേഷന്‍ പിള്ളയെ ഏല്‍പ്പിച്ചതിനെക്കുറിച്ച് സുകുമാരന്‍ നായര്‍ പ്രതികരിക്കാത്തതിനേയും ജയശങ്കര്‍ പരിഹസിക്കുന്നു. സുകുമാരന്‍ നായര്‍ എതിര്‍ത്തിട്ടും കാര്യമില്ലല്ലോ.

സർക്കാരിന്റെ സമ്മാനം

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് മുന്നോക്ക സമുദായക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സമ്മാനമാണ് ബാലകൃഷ്ണപ്പിള്ളയെന്നും ജയശങ്കര്‍ കളിയാക്കുന്നു. മുന്നോക്കക്കാര്‍ക്ക് അതില്‍ അഭിമാനിക്കാം. മറ്റുള്ളവര്‍ക്ക് അസൂയപ്പെടാം എന്നാണ് ജയശങ്കര്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം.

English summary
Adv. Jayashanker's fb post mocking the appointment of R Balakrishna Pillai by Government
Please Wait while comments are loading...