ജെഡിയു കേരള ഘടകം സ്വതന്ത്രമല്ല; പക്ഷം പിടിച്ചു, വീരേന്ദ്ര കുമാര്‍ നിലപാട് മാറ്റി

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ജെഡിയു കേരള ഘടകം അധ്യക്ഷന്‍ എംപി വീരേന്ദ്ര കുമാര്‍ വീണ്ടും നിലപാട് മാറ്റി. ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായ സാഹചര്യത്തില്‍ കേരളഘടകം സ്വതന്ത്രമായി നില്‍ക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ശരത് യാദവിനൊപ്പം നില്‍ക്കാന്‍ ഇപ്പോള്‍ പാര്‍ട്ടി തീരുമാനമെടുത്തു.

ശരത് യാദവുമായി കഴിഞ്ഞദിവസം വീരേന്ദ്ര കുമാര്‍ ദില്ലിയില്‍ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പിന്തുണ പ്രഖ്യാപിച്ചത്. വര്‍ഗീസ് ജോര്‍ജ് ഉള്‍പ്പെടെയുള്ള നോതാക്കളുടെ നിലപാടാണ് വീരേന്ദ്ര കുമാറിനെയും മാറ്റി ചിന്തിപ്പിച്ചത്.

09

ദേശീയതലത്തില്‍ ജെഡിയു രണ്ടുതട്ടിലാണിപ്പോള്‍. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന വിഭാഗം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്കൊപ്പമാണ്. മുന്‍ ദേശീയ അധ്യക്ഷന്‍ ശരത് യാദവ് ഇതിനോട് യോജിച്ചില്ല.

തുടര്‍ന്നാണ് കേരളഘടകം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ചര്‍ച്ച വന്നത്. സ്വതന്ത്രമായി നില്‍ക്കുമെന്നായിരുന്നു വീരേന്ദ്ര കുമാര്‍ നേരത്തെ അറിയിച്ചത്. ശരത് യാദവിനൊപ്പം നില്‍ക്കണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടത് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകുമെന്ന ആശങ്കക്കിടയാക്കിയിരുന്നു.

വീരേന്ദ്ര കുമാറിനെ ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി. രാജ്യസഭാംഗമാണ് വീരേന്ദ്ര കുമാര്‍. ഈ പദവിക്കെതിരേ നിതീഷ് കുമാര്‍ നീങ്ങിയാല്‍ ഒറ്റക്കെട്ടായി നേരിടാനാണ് ശരത് യാദവ്-വീരേന്ദ്ര കുമാര്‍ വിഭാഗത്തിന്റെ തീരുമാനം.

ഈ മാസം 17ന് നടക്കുന്ന ശരത് യാദവ് വിഭാഗത്തിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ എംവി ശ്രേയാംസ് കുമാറും വര്‍ഗീസ് ജോര്‍ജും കേരള ഘടകത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
JDU Kerala Chapter with Sharad Yadav, says Veerendra Kumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്