ജീന്‍പോളും ശ്രീനാഥും കുടുങ്ങും!! അറസ്റ്റിനു സാധ്യത...ജാമ്യം ലഭിച്ചേക്കില്ല!! ഇതാണ് കാരണം

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: യുവനടിയുടെ പരാതിയില്‍ സംവിധായകനായ ജീന്‍പോള്‍ ലാല്‍, യുവനനടന്‍ ശ്രീനാഥ് ഭാസി എന്നിവരടക്കം അഞ്ചു പേര്‍ക്കെതിരേ പോലീസ് കുരുക്ക് മുറുക്കുന്നു. ഹണി ബി ടൂയെന്ന സിനിമയില്‍ അഭിനയിച്ച നടിയാണ് തന്നോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും ബോഡി ഡബ്ലിങ് നടത്തിയെന്നും പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ചോദിച്ച് പോയപ്പോഴാണ് ജീന്‍പോളും മറ്റുള്ളവും മോശമായി പെരുമാറിയതെന്നാണ് നടിയുടെ ആരോപണം. പോലീസ് കേസെടുത്തത്തിനെ തുടര്‍ന്നു ജീന്‍പോളടക്കം അഞ്ചു പേരും മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.

ദിലീപ് പുറത്തേക്ക്!! ഇത്തവണ പ്രതീക്ഷ..രക്ഷകനായെത്തുന്നത് കാവ്യയുടെ മുന്‍ ഭര്‍ത്താവിന്റെ അഭിഭാഷകന്‍!!

 മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് മാറ്റി

മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് മാറ്റി

എറണാകുളം സെഷന്‍സ് കോടതിയിലാണ് താരങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ഇത് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.

പോലീസ് എതിര്‍ത്തു

പോലീസ് എതിര്‍ത്തു

മുന്‍കൂര്‍ ജാമ്യാപേക്ഷയെ പോലീസ് ശക്തമായി എതിര്‍ത്തു. സാക്ഷികള്‍ സിനിമാ രംഗത്തുള്ളവരായതിനാല്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ശ്രീനാഥ് ഭാസിയെ ഇതുവരെ ചോദ്യം ചെയ്യാനായിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.

നടിയുടെ മൊഴിയെടുത്തു

നടിയുടെ മൊഴിയെടുത്തു

കേസില്‍ നടിയുടെ മൊഴി പോലീസ് രണ്ടു തവണ രേഖപ്പെടുത്തിയിരുന്നു. രണ്ടാമത് നല്‍കിയ മൊഴിയിലാണ് ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച കാര്യം നടി പോലീസിനെ അറിയിച്ചത്.

ചോദ്യം ചെയ്തില്ല

ചോദ്യം ചെയ്തില്ല

ജീന്‍പോള്‍, ശ്രീനാഥ് എന്നിവരുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേയാണ് പോലീസ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ആരെയും ചോദ്യം ചെയ്യാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.

 തെളിവ് ലഭിച്ചു

തെളിവ് ലഭിച്ചു

സിനിമയുടെ സെന്‍സര്‍ കോപ്പി നേരത്തേ പോലീസ് പരിശോധിച്ചിരുന്നു. നടിയുടെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ചതായി ഇതോടെ തെളിയുകയും ചെയ്തിരുന്നു.

മൊഴി രേഖപ്പെടുത്തി

മൊഴി രേഖപ്പെടുത്തി

കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചാണ് പ്രതിഫലം ചോദിച്ചെത്തിയ നടിയോട് ജീന്‍പോളുള്‍പ്പെടെയുള്ളവര്‍ മോശമായി പെരുമാറിയത്. ഈ ഹോട്ടലിലെ ജീവനക്കാരി കഴിഞ്ഞ ദിവസം ജീന്‍പോളിനെതിരേ മൊഴി നല്‍കുകയും ചെയ്തിരുന്നു.

അണിയറപ്രവര്‍ത്തകരുടെ വാദം

അണിയറപ്രവര്‍ത്തകരുടെ വാദം

പരാതി നല്‍കിയ നടി കുറച്ചു സെക്കന്റുകള്‍ മാത്രമാണ് സിനിമയില്‍ അഭിനയിച്ചതെന്നും ഇതിന്റെ പേരില്‍ 10 ലക്ഷം രൂപയാണ് പ്രതിഫലമായി ഇവര്‍ ആവശ്യപ്പെട്ടതെന്നും അണിയറ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

English summary
Jean paul lal and others anticipatory bail to consider on monday
Please Wait while comments are loading...