കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച മലയാളി പൈലറ്റിന് സസ്‌പെന്‍ഷന്‍!!!

Google Oneindia Malayalam News

കൊച്ചി: സംഭവം നല്ല കാര്യമാണ് അദ്ദേഹം ചെയ്തത്. 155 യാത്രക്കാരുടെ ജീവനാണ് കൃത്യമായ ഇടപെടലിലൂടെ രക്ഷിച്ചെടുത്തത്. പക്ഷേ അദ്ദേഹം ചെയ്യേണ്ട കാര്യങ്ങള്‍ മുഴുവന്‍ ചെയ്തിരുന്നില്ല.

ഇന്ധനം തീരാറായി വന്‍ അപകടത്തിലേയ്ക്ക് പോവുകയായിരുന്ന ജെറ്റ് എയര്‍വേസിന്റെ വിമാനം നിയന്ത്രിച്ചിരുന്ന മലയാളി പൈലറ്റ് മനോജ് രാമ വാര്യരുടെ കാര്യമാണ് പറയുന്നത്. യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചെങ്കിലും ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാത്തതിന് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ കിട്ടിയിരിയ്ക്കുകയാണ്.

Mano Rama Varrier

കൊച്ചിയില്‍ ഇറങ്ങേണ്ട വിമാനം കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് പറത്തുകയായിരുന്നു. തിരുവനന്തപുരത്തും മൂടല്‍ മഞ്ഞ് പ്രശ്‌നമായിരുന്നു. ഇതിനിടെ ഇന്ധനവും തീരാറായി.

ബെംഗളുരു വിമാനത്താവളത്തില്‍ ഇറക്കാന്‍ സൗകര്യമൊരുക്കിയിട്ടും തിരുവനന്തപുരത്ത് തന്നെ അപകടകരമായി വിമാനമിറക്കിയെന്നാണ് പൈലറ്റിനെതിരെയുള്ള ഒരു ആരോപണം. ഇന്ധനം തീരാറായ കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചില്ലെന്നും പറയുന്നു.

മനോജ് രാമവാര്യരേയും സഹപൈലറ്റിനേയും ഏവിയേഷന്‍ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിയ്ക്കുകയാണ്. സംഭവത്തില്‍ ജെറ്റ് എയര്‍വേസിന്റെ അനാസ്ഥയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്.

English summary
Jet Airways Malayali pilot suspended.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X