ജിഷ്ണു കേസ് സിബിഐ കൈവിടുമോ ? അന്വേഷണം ഏറ്റെടുക്കണം!! കത്തയച്ചു....

  • By: Sooraj
Subscribe to Oneindia Malayalam

കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസില്‍ അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അമ്മ മഹിജ സിബിഐയ്ക്ക് കത്തയച്ചു. കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് നിലപാട് അറിയിക്കാന്‍ സിബിഐ സുപ്രീം കോടതിയോട് നാലാഴ്ച കൂടി സമയം തേടിയിരുന്നു. ഇതേ തുടര്‍ന്നാണ് മഹിജ സിബിഐയ്ക്കു കത്തയയച്ചത്. സുപ്രീം കോടതിയില്‍ കക്ഷി ചേരാനും ജിഷ്ണുവിന്റെ കുടുംബം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതകള്‍ മങ്ങുന്നതിനിടെയാണ് എത്രയും വേഗം അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് മഹിജ കത്തയച്ചിരിക്കുന്നത്.

1

ജിഷണു കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയെന്നു കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ വിജ്ഞാപനമിറക്കിയിരുന്നു. പക്ഷെ നിലവില്‍ നിരവധി കേസുകള്‍ ഉള്ളതിനാല്‍ അന്വേഷണം ഏറ്റെടുക്കണമോയെന്ന കാര്യത്തില്‍ സിബിഐ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.

2

സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയ കാര്യം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനാണ് സുപ്രീം കോടതിയില്‍ അറിയിച്ചത്. തുടര്‍ന്ന് നിലപാട് അറിയിക്കണമെന്ന് സിബിഐയോട് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ സമയപരിധി കൊണ്ട് നിലപാട് അറിയിക്കാന്‍ സാധിക്കില്ലെന്നും നാലാഴ്ച കൂടി സമയം നല്‍കണമെന്നും സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് സിബിഐ കൈവിടാന്‍ സാധ്യതയുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് മഹിജ അധികൃതര്‍ക്ക് കത്തയച്ചത്.

English summary
Jishnu pranoy's mother sends letter to CBI.
Please Wait while comments are loading...