ജിഷ്ണുവിനോടുള്ള പ്രതികാരം അവസാനിച്ചിട്ടില്ല!! പക വീട്ടാൻ കോളേജ് അധികൃതർ ചെയ്തത്!!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: പാമ്പാടി നെഹ്രു കോളേജിൽ ആത്മഹത്യ ചെയ്ത എൻജിനീയറിങ് വിദ്യാർഥി ജിഷ്ണുവിനോടുള്ള കോളേജ് അധികൃതരുടെ പക അവസാനിക്കുന്നില്ല. മാനേജ് മെന്റിന്റെ പ്രതികാര നടപടികൾക്ക് ഇരയായിരിക്കുന്നത് ജിഷ്ണുവിന്റെ സുഹൃത്തുക്കളാണ്. ജിഷ്ണുവിനു വേണ്ടി സമരം ചെയ്ത വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നുവെന്നാണ് വിവരം.

നേരത്തെയും പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി ആരോപണമുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറ്റിയില്ല എന്നും പരാതികള്‍ ഉയർന്നിരുന്നു.

പരീക്ഷ എഴുതുന്നതിന് വിലക്ക്

പരീക്ഷ എഴുതുന്നതിന് വിലക്ക്

ജിഷ്ണുവിൻറെ ആത്മഹത്യയ്ക്ക് പിന്നാലെ കോളേജിൽ കടുത്ത പ്രതിഷേധം തന്നെയുണ്ടായിരുന്നു. ഇതിൽ പങ്കെടുത്ത വിദ്യാർഥികളോടാണ് മാനേജ്മെന്റിന്റെ പ്രതികാര നടപടി. ഹാജരും ഇന്റേണൽ മാർക്കും ഇല്ലെന്ന് പറഞ്ഞ് വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയിക്കുകയാണ്.

65 വിദ്യാർഥികൾ

65 വിദ്യാർഥികൾ

ജിഷ്ണുവിന് വേണ്ടി സമരം ചെയ്ത 65 വിദ്യാർഥികളെയാണ് ഇത്തരത്തിൽ വിലക്കിയിരിക്കുന്നത്. നെഗ്രു ഗ്രൂപ്പിന് കീഴിലുള്ള ഫാർമസി കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളോടാണ് നടപടി.

പരീക്ഷ അടുത്തിരിക്കെ

പരീക്ഷ അടുത്തിരിക്കെ

ജൂൺ മാസം അവസാനമാണ് പരീക്ഷ. പരീക്ഷ ആരംഭിക്കാനിരിക്കെയാണ് മാനേജ്മെന്റിന്റെ ഇത്തരത്തിലുള്ള പ്രതികാര നടപടി. സംഭവം വിദ്യാകർഥികളെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കൂടുതൽ വിദ്യാർഥികൾ

കൂടുതൽ വിദ്യാർഥികൾ

ഫാർമസി കോളേജിലെ കൂടുതൽ വിദ്യാർഥികൾക്കു നേരെ നടപടി ഉണ്ടാകുമെന്നാണ് സൂചനകൾ. രണ്ടും മൂന്നും വർഷത്തെ വിദ്യാർഥികൾക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്.

അധ്യാപകനെ തിരിച്ചെടുത്തു

അധ്യാപകനെ തിരിച്ചെടുത്തു

വിദ്യാർഥികൾക്കു നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികൾക്കു പുറമെ ജിഷ്ണുവിന്റെ മരണത്തിനു പിന്നാലെ കോളേജിൽ നിന്ന് പുറത്താക്കിയ അധ്യാപകനെ മാനേജ്മെന്റ് തിരിച്ചെടുത്തു. അധ്യാപകനായ ഇർഷാദിനെ ഓഫീസ് സ്റ്റാഫ് ആയിട്ടാണ് വീണ്ടും നിയമിച്ചിരിക്കുന്നത്.

നേരത്തെയും നടപടി

നേരത്തെയും നടപടി

പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളോട് കോളേജ് അധികൃതര്‍ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായും ആരോപണമുണ്ട്. സമരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ കയറ്റിയില്ല എന്നും പരാതികള്‍ ഉയരുന്നുണ്ട്.

 വൻ വിവാദം

വൻ വിവാദം

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ജിഷ്ണു പ്രണോയിയുടെ മരണം. മാനേജ്മെന്റിന്റെ ആത്മഹത്യയെ തടർന്നാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് വിവരം. എന്നാൽ കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

English summary
jishnu pranoy death management take action against protesters
Please Wait while comments are loading...