കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് ഇടത് എംഎല്‍എമാര്‍ യുഡിഎഫിലെത്തുമെന്ന്... ആരൊക്കെ?

  • By Soorya Chandran
Google Oneindia Malayalam News

കോട്ടയം: യുഡിഎപില്‍ നിന്ന് ആര്‍എസ്പിയും, ജെഡിയുംവും ഒക്കെ ഇടതുപക്ഷത്തേയ്ക്ക് പോകാന്‍ നില്‍ക്കുകയാണ് എന്നായിരുന്നു അടുത്ത നാള്‍ വരെ വാര്‍ത്തകള്‍. എന്നാല്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ ഇപ്പോള്‍ പറയുന്നത് നേരെ തിരിച്ചാണ്.

എല്‍ഡിഎഫിലെ ആറ് എംഎല്‍എമാര്‍ അധികം വൈകാതെ യുഡിഎഫില്‍ എത്തുമെന്നാണ് ജോണി നെല്ലൂരിന്റെ വിലയിരുത്തല്‍.എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജോണി നെല്ലൂര്‍ ഉറപ്പിച്ച് പറയുന്നു.

Johny Nelloor

അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായിത്തന്നെ ഈ എംഎല്‍എമാര്‍ യുഡിഎഫിലെത്തുമെന്നാണ് നെല്ലൂരിന്റെ അവകാശവാദം. ആരൊക്കെ ആയിരിയ്ക്കും ആ എംഎല്‍എമാര്‍ എന്നതാണ് ഇപ്പോഴത്തെ ചോദ്യം.

കഴിഞ്ഞ ആഴ്ചയായിരുന്നു മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് വേറൊരു പ്രസ്താവന ഇറക്കിയത്. എല്‍ഡിഎഫിലെ ഒരു പ്രമുഖ കക്ഷി യുഡിഎഫിലേയ്ക്ക് വരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

കെപിഎ മജീദും ജോണി നെല്ലൂരും പറയുന്നത് ഒരേ കാര്യം തന്നെയോ എന്ന് ഉറപ്പില്ല. മജീദിന്റെ പ്രസ്താവന ശരിവയ്ക്കുന്നു എന്നൊക്കെയാണ് ജോണി നെല്ലൂര്‍ പറയുന്നത്.

സിപിഐ, ജനതാദള്‍ എസ്, എന്‍സിപി, തുടങ്ങിയവയാണ് എല്‍ഡിഎപിലെ പ്രധാന ഘടകകക്ഷികള്‍. എന്തായാലും ഇവരെല്ലാം തന്നെ ഇത്തരം നീക്കങ്ങളെ നിഷേധിച്ചുകൊണ്ടിരിയ്ക്കുകയാണ്.

English summary
Kerala Congress Jacob group leader Johny Nelloor claims that, six LDF MLAs will join UDF Soon. CPI and Janatha Sal United denied the talks.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X