പാര്‍വതി സമ്മതിച്ചില്ല; ജൂഡ് ആന്റണി പ്രതികാരം വീട്ടിയതാണോ?

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരെ യുവ സംവിധായകന്‍ ജൂഡ് ആന്റണി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത് ഏറെ വിവാദമായിക്കഴിഞ്ഞു. കുരങ്ങിനോട് ഉപമിച്ചും മറ്റും ജൂഡ് നടത്തിയ പ്രതികരണത്തിന് പാര്‍വതി കൈയ്യടി നേടുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയവഴിതന്നെ നല്‍കിയതും.

പാര്‍വതിയെ തെരഞ്ഞുപിടിച്ച് ജൂഡ് പരോക്ഷമായി നടത്തിയ ആക്രമണം പകവീട്ടുകയായിരുന്നെന്നും ഇപ്പോള്‍ സംസാരമുണ്ട്. തന്റെ സിനിമയിലേക്ക് പാര്‍വതിയുടെ ഡേറ്റ് ചോദിച്ചിരുന്നെങ്കിലും നല്‍കാത്തതിലുള്ള പ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്നതെന്നാണ് റിപ്പോര്‍ട്ട്.

judeantony

അതേസമയം, ഇക്കാര്യം പാര്‍വതിയോ മറ്റുള്ളവരോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, മിക്ക യുവ സിനിമാ പ്രവര്‍ത്തകരും ഇപ്പോഴത്തെ വിവാദ വിഷയങ്ങളില്‍ മൗനം പാലിക്കുമ്പോള്‍ ജൂഡിനെപോലുള്ളവര്‍ പൊടുന്നനെ രംഗത്തെത്തിയതിലും ദുരൂഹതയുണ്ട്. പാര്‍വതിയെ വിമര്‍ശിച്ച് മുന്‍നിര നടന്മാരുടെ ഇഷ്ടംനേടുന്നതും ജൂഡ് ലക്ഷ്യമിട്ടിരിക്കാം.

എന്തായാലും ജൂഡിന് പാര്‍വതി നല്‍കിയ മറുപടി സിനിമാ വൃത്തങ്ങളിലും ഏറെ ചര്‍ച്ചയായിരിക്കുകയാണ്. നടിയില്‍ നിന്നും ഇത്തരമൊരു മറുപടി ജൂഡ് ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. നടിയുടെ മറുപടി ട്രോളന്മാര്‍ ഏറ്റെടുക്കകയും ചെയ്തതോടെ വിവാദത്തില്‍ ഇടപെട്ട് വടികൊടുത്ത് അടിവാങ്ങിയ അവസ്ഥയിലാണ് ഇപ്പോള്‍ സംവിധായകന്‍.

മയക്കുമരുന്ന് ഉപയോഗിക്കാതെ രാത്രി മുഴുവന്‍ നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
why Jude Anthany Joseph abused parvathy on facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്