ജൂഡ് പട്ടിയെന്ന് പ്രതാപ് പോത്തൻ.. കഞ്ചാവടിച്ച പേപ്പട്ടിയോട് എന്ത് പറയാനെന്ന് ജൂഡ്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് മലയാള സിനിമാ രംഗം പ്രത്യക്ഷത്തില്‍ രണ്ട് ചേരിയായി തിരിഞ്ഞത്. പ്രബല പക്ഷം പ്രതിയായ ദിലീപിന് പിന്നില്‍ അണിനിരന്നപ്പോള്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് നടിക്ക് പിന്തുണയുമായി മുന്നോട്ട് വന്നത്. ദിലീപിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് പലരുടേയും പൊതുശത്രുവായി പ്രഖ്യാപിക്കപ്പെട്ടു.

പാർവ്വതിക്ക് വേണ്ടി ശശി തരൂർ രംഗത്ത്... പക്ഷേ പണി പാളി.. തരൂരിന് പറ്റിയത് ആനമണ്ടത്തരം!

അന്ന് തുടങ്ങിയ ചേരിതിരിവ് കസബ വിവാദത്തോടെ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍ക്കുന്നു. പാര്‍വ്വതിക്കൊപ്പമാണോ മമ്മൂട്ടിക്കൊപ്പമാണോ എന്നതായി ചോദ്യം. പാര്‍വ്വതിക്കെതിരെ സംവിധായകന്‍ ജൂഡ് ആന്റണി നേരത്തെ രംഗത്ത് വന്നതും പാര്‍വ്വതി നല്‍കിയ മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാദം കനക്കുന്നതിനിടെ ജൂഡിനെ പച്ചത്തെറി വിളിച്ചിരിക്കുകയാണ് പ്രതാപ് പോത്തന്‍.

പാർവ്വതിക്ക് പരിഹാസം

പാർവ്വതിക്ക് പരിഹാസം

കസബ വിവാദം വെറും ഫാന്‍സിന്റെ തെറിവിളി എന്ന തലമൊക്കെ വിട്ടുകഴിഞ്ഞു. പാര്‍വ്വതിക്കെതിരെ കൊലവിളിയും ആസിഡാക്രമണ ഭീഷണിയും ബലാത്സംഗ ഭീഷണിയുമടക്കമാണ് ഉയരുന്നത്. ഫാന്‍സിനെ കൂടാതെ സിനിമയിലെ പ്രമുഖരും ഇരുചേരിയിലുമായി അണി നിരന്ന് കഴിഞ്ഞു. ജൂഡ് ആന്റണിയാണ് ഇതിന് തുടക്കമിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലാണ് പേര് പറയാതെ ജൂഡ് പാര്‍വ്വതിയെ പരിഹസിച്ചത്.

കുരങ്ങിനോട് ഉപമ

കുരങ്ങിനോട് ഉപമ

ഒരു കുരങ്ങു സർക്കസ് കൂടാരത്തിൽ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവിൽ അഭ്യാസിയായി നാട് മുഴുവൻ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോൾ മുഴുവൻ സർക്കസ്കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാർ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടിൽ പോകാമായിരുന്നു. അങ്ങനെ പോയാൽ ആരറിയാൻ അല്ലെ എന്നാണ് കസബയെ വിമർശിച്ച പാർവ്വതിയെ പരോക്ഷമായി ഉന്നം വെച്ച് ജൂഡ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

ഓട് മലരേ കണ്ടം വഴി

ഓട് മലരേ കണ്ടം വഴി

പാർവ്വതിയാകട്ടെ ട്വിറ്റിൽ നല്ല ചുട്ട മറുപടി നൽകുകയും ചെയ്തു. എല്ലാ സർക്കസ് മുതലാളിമാർക്കും എന്ന തലക്കെട്ടിൽ ഫെമിനിച്ചി സ്പീക്കിംഗ് എന്ന ടാഗോട് കൂടിയായിരുന്നു പാർവ്വതിയുടെ മറുപടി. വിരൽ ചൂണ്ടി ഓട് മലരേ കണ്ടം വഴി എന്നതിന്റെ ചുരുക്കരൂപമായ omkv എന്ന് എംബ്രോയിഡറി ചെയ്ത ചിത്രമായിരുന്നു പാർവ്വതിയുടെ ആ കലക്കൻ മറുപടി. ഈ മറുപടി സോഷ്യൽ മീഡിയയുടെ കയ്യടി നേടുകയുമുണ്ടായി.omkv തരംഗമായി മാറുകയും ചെയ്തു. കണ്ടം വഴി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രമാണ് പാര്‍വ്വതിക്ക് ജൂഡ് നല്‍കിയ മറുപടി.

തെറി വിളിച്ച് പ്രതാപ് പോത്തൻ

തെറി വിളിച്ച് പ്രതാപ് പോത്തൻ

ജൂഡ് ആന്റണിക്ക് സോഷ്യൽ മീഡിയ വഴി കണക്കിന് പൊങ്കാലയും കിട്ടി. ഇത് പോരാഞ്ഞിട്ടാണ് പ്രതാപ് പോത്തൻ വക തെറിവിളി. '' ഒരു പട്ടി എല്ലായ്‌പ്പോഴും പട്ടി തന്നെയാണ്. ഹേയ് ജൂഡ്, നിനക്ക് പറയാന്‍ നേട്ടങ്ങളൊന്നുമില്ല. നീ വെറും സേവകന്‍ മാത്രമാണ്. അവസാന ദിവസം വരുമ്പോള്‍ നീ ഒന്നുമല്ലെന്ന് മനസ്സിലാവും. നീ തന്നെ നിന്നെ കാത്തോളൂ. എന്തെന്നാല്‍ ഏറ്റവും മോശമായത് മാത്രമാണ് നീ അര്‍ഹിക്കുന്നത്...

പോസ്റ്റ് ഡിലീറ്റ് ചെയ്തു

പോസ്റ്റ് ഡിലീറ്റ് ചെയ്തു

..മരിക്കുന്നതിനെക്കുറിച്ച് തനിക്ക് ഭയമില്ല. എന്തെന്നാല്‍ താന്‍ എന്താണെന്ന് സ്വയം തെളിയിച്ചവനാണ്. എന്നാല്‍ ജൂഡ് അതല്ല. face me asshole'' എന്നാണ് പ്രതാപ് പോത്തന്‍ പോസ്റ്റ് അവസാനിപ്പിച്ചത്. ഫേസ്ബുക്കില്‍ ഈ കുറിപ്പിട്ടതിന് പിന്നാലെതന്നെ പ്രതാപ് പോത്തന്‍ അത് ഡിലീറ്റ് ചെയ്യുകയുമുണ്ടായി. അതിന് ശേഷമാണ് ജൂഡിന്റെ മറുപടി വന്നത്.

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍

കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍

പ്രതാപ് പോത്തന്റെ അതേ നിലവാരത്തില്‍ തന്നെയാണ് ജൂഡ് ആന്റണിയുടെ മറുപടിയും. കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍, ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നാണ് ജൂഡ് ആന്റണിയുടെ പോസ്റ്റ്. പ്രതാപ് പോത്തനെ പോലെ പോസ്റ്റ് പിന്‍വലിക്കാന്‍ ഇതുവരെ ജൂഡ് തയ്യാറായിട്ടില്ല. ഇതോടെ പാര്‍വ്വതിയെ തെറിവിളിക്കുന്ന ഫാന്‍സിന്റെ അതേ നിലവാരത്തിലേക്ക് കസബ വിഷയത്തില്‍ സിനിമയിലെ പ്രമുഖരും താഴുകയാണ്.

പ്രതാപ് പോത്തന് മറുപടി

ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പാർവ്വതിക്കെതിരെ വിമർശനം

പാർവ്വതിക്കെതിരെ വിമർശനം

നേരത്തെ വിവാദത്തില്‍ പാര്‍വ്വതിയെ വിമര്‍ശിച്ച് നടന്മാരായ സിദ്ദിഖ്, ജോയ് മാത്യു എന്നിവരും രംഗത്ത് വരികയുണ്ടായി. ഇപ്പോൾ നടക്കുന്ന തെറിവിളികൾക്കും സൈബർ ആക്രമണത്തിനും ഉത്തരവാദി പാർവ്വതി തന്നെയാണ് എന്നാണ് സിദ്ദിഖ് അഭിപ്രായപ്പെട്ടത്. ആർക്കും അവരവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ സ്വാതന്ത്ര്യമുള്ള ഒരു നാടാണ് നമ്മുടേത്‌. നമ്മള്‍ ഒരു അഭിപ്രായം പറയുമ്പോള്‍ അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ടാവാം. എതിർക്കുന്നവര്‍ അവരുടെ എതിർപ്പുകള്‍ അവരവരുടെ ഭാഷയില്‍ പ്രകടിപ്പിച്ചു എന്നിരിക്കും.

വിയോജിപ്പിൽ വിറളിവേണ്ട

വിയോജിപ്പിൽ വിറളിവേണ്ട

അത് കേട്ട് വിറളി പിടിച്ചിട്ടു കാര്യമില്ല. പാർവതിയുടെ അഭിപ്രായത്തോട് വിയോജിപ്പുള്ളവര്‍ പറഞ്ഞ കാര്യങ്ങളിലും വസ്തുത ഉണ്ടെന്നു അത് കേട്ടവര്‍ക്കും തോന്നി.നമ്മള്‍ ഒരു കാര്യത്തെ കുറിച്ച് പ്രതികരിക്കുമ്പോള്‍ അതിനെ തുടർന്നുണ്ടാവുന്ന ഭവിഷ്യത്തുകള്‍ കൂടി മുന്നില്‍ കാണേണ്ടേ? അല്ലാതെ ഞാന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാവരും കേട്ട്കൊള്ളണം, അതിനെ എതിർത്ത് ആരും ഒന്നും പറയാന്‍ പാടില്ല എന്ന് ചിന്തിക്കുന്നത് ശരിയാണോ എന്നും സിദ്ദിഖ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുകയുണ്ടായി.

തെറി വിളിക്ക് വഴിയൊരുക്കിയത് മമ്മൂട്ടിയല്ല

തെറി വിളിക്ക് വഴിയൊരുക്കിയത് മമ്മൂട്ടിയല്ല

മമ്മൂട്ടി പറഞ്ഞിട്ടാണോ ഇവരൊക്കെ പാർവതിയെ തെറി വിളിച്ചത്? അതിനുള്ള വഴി ഒരുക്കികൊടുത്തത് പാർവതി തന്നെയല്ലേ? അപ്പൊ അവരെ അടക്കി നിർത്താനുള്ള ബാദ്ധ്യത അല്ലെങ്കിൽ അവരോടു മറുപടി പറയാനുള്ള ബാദ്ധ്യത പാർവതിക്ക് തന്നെയാണ്. പാർവതിയുടെ പ്രസംഗം കേട്ട അന്ന് തന്നെ ഞാൻ മമ്മൂക്കയോട് ഇതിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ടാണ് പറഞ്ഞത് " കുട്ടികളല്ലെടാ അവരെന്തെങ്കിലും പറഞ്ഞോട്ടെ" എന്നും സിദ്ദിഖ് ഫേസ്ബുക്കിലെ കുറിപ്പിൽ പറയുകയുണ്ടായി.

മമ്മൂട്ടിയെ പുകഴ്ത്തി ജോയ് മാത്യു

മമ്മൂട്ടിയെ പുകഴ്ത്തി ജോയ് മാത്യു

പാർവ്വതി വിമൻ ഇൻ കളക്ടീവിലെ അംഗങ്ങൾക്കും എതിരെ ജോയ് മാത്യുവിന്റെ പ്രതികരണം മമ്മൂട്ടിയുടെ വ്യക്തിത്വത്തെ പ്രകീർത്തിച്ച് കൊണ്ടുള്ളതായിരുന്നു.മമ്മുട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങൾ എല്ലാം തന്നെ" മമ്മുക്ക മമ്മുക്ക" എന്ന് തന്നെ വിളിക്കാൻ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക്‌ തോന്നുന്നില്ല, മറിച്ച്‌ അവരുടെയൊക്കെയുള്ളിൽ കിടക്കുന്ന മമ്മുട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണു എന്നായിരുന്നു പോസ്റ്റ്.

മിസ്റ്റർ മമ്മൂട്ടിയെന്ന് വിളിക്കൂ

മിസ്റ്റർ മമ്മൂട്ടിയെന്ന് വിളിക്കൂ

അല്ലെങ്കിൽ എന്ത്‌ കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും "മിസ്റ്റർ മമ്മുട്ടി "എന്ന് അഭിസംബോധന ചെയ്യാൻ ധൈര്യം കാണിക്കാത്തത്‌ എന്നും ജോയ് മാത്യു ചോദിച്ചു. അതല്ലെ അതിന്റെയൊരു അന്തസ്സ്‌. വ്യക്തി ജീവിതത്തിൽ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത്‌ ഞാൻ കണ്ടിട്ടില്ല.അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമർശ്ശിക്കുന്നതെങ്കിൽദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടൻ ഗോപി ആശാനെ നാം എന്തു ചെയ്യണം എന്നാണ് പോസ്റ്റ് അവസാനിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Prathap Pothen and Jude Antony fight in Facebook over Kasaba issue

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്