​ബ്ളാക്ക്മെയില്‍ ചെയ്തുവെന്ന ചാണ്ടിയുടെ വെളിപ്പെടുത്തല്‍ ഗൗരവമുള്ളത്: കെ സുരേന്ദ്രന്‍​

  • Posted By:
Subscribe to Oneindia Malayalam

സോളാർ പ്രശ്നത്തിൽ ഒരാൾ തന്നെ ബ്ളാക്ക് മെയിൽ ചെയ്തിട്ടുണ്ട് എന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ഭരണഘടന സംരക്ഷിക്കാൻ ബാധ്യത ഉണ്ടായിരുന്ന ഒരാൾ അതും സംസ്ഥാനമുഖ്യമന്ത്രിയായിരിക്കെ ബ്ളാക്ക് മെയിലിംഗിനു വിധേയമായി എന്നത് ഒരു നിസ്സാര പ്രശ്നമല്ല. ആരാണ് മുഖ്യമന്ത്രിയെ ബ്ളാക്ക് മെയിൽ ചെയ്തത്? ഇതുവഴി എന്താണ് അയാൾ നേടിയത്?

റൂബെല്ല വാക്‌സിന്‍ നല്ലതിന്, മുസ്ലീം പള്ളികളില്‍ ഖത്തീബുമാരുടെ ആഹ്വാനം! ഇനിയാരും മുഖംതിരിക്കില്ല...

സോളാർ കേസ്സിൽ ടീം സോളാറിനെ വഴിവിട്ടു സഹായിച്ചു എന്നതാണ് ഉമ്മൻചാണ്ടിയുടെ പേരിലുള്ള കേസ്സ്. അപ്പോൾ ഈ ബ്ളാക്ക് മെയിലിംഗ് സംസ്ഥാനത്തെ ബാധിക്കുന്ന ഒരു കുററകൃത്യവുമായി ബന്ധപ്പെട്ടാണെന്ന് വ്യക്തം. ഇനി ഇതൊരു നിയമപ്രശ്നമാണ്. ബ്ളാക്ക് മെയിലിംഗിലൂടെ സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയിൽ നിന്ന് വഴിവിട്ട കാര്യങ്ങൾ നേടുന്നത് ഒരു കുററമല്ലേ?

ksurendran
ഉമ്മൻ ചാണ്ടിക്കെതിരെ പടയൊരുക്കം നടത്തിയത് ചെന്നിത്തലയോ?

വെളിപ്പെടുത്തൽ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂർ കഴിഞ്ഞിട്ടും എന്തുകൊണ്ട് ഉമ്മൻ ചാണ്ടിയെ പോലീസ് ചോദ്യം ചെയ്യുന്നില്ല? പിണറായി വിജയൻ മൗനം പാലിക്കുന്നതെന്തുകൊണ്ട്? ഇക്കാര്യം അടിയന്തിരമായി സർക്കാർ അന്വേഷണത്തിനു വിധേയമാക്കണം.
ഇക്കാര്യത്തിൽ ഡിജിപിക്ക് പരാതി നൽകും. സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.

English summary
K Surendran; Chandy's revealation about blackmailing is serious
Please Wait while comments are loading...