Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്‍പനയ്ക്ക് അന്ത്യയാത്രാമൊഴി... ഒരുനോക്ക് കാണാന്‍ പൃഥ്വിയും ദുല്‍ഖറും ഫഹദുമെത്തി

കൊച്ചി: കല്‍പന ഇനി ഇല്ല. മലയാളത്തിന്റെ ഹാസ്യ രാജ്ഞിയെ അഗ്നി വാഹിച്ചുകഴിഞ്ഞിരിയ്ക്കുന്നു. ഹൈദപാബാദില്‍ വച്ച് അന്തരിച്ച കല്‍പനയുടെ മൃതദേഹം കൊച്ചിയിലാണ് സംസ്‌കരിച്ചത്.

കൊച്ചിയിലെത്തിച്ച കല്‍പനയുടെ ഭൗതിക ശരീരം അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. എന്നാല്‍ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നും എത്തിയതും ഇല്ല.

പക്ഷേ, യുവതാരങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട കല്‍പന ചേച്ചിയെ അവസാനമായി കാണാന്‍ ഓടിയെത്തി. തിരക്കുകള്‍ മാറ്റിവച്ച് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനും ഫഹദ് ഫാസിലും എല്ലാം കൊച്ചിയില്‍ എത്തിയിരുന്നു. തൃപ്പൂണിത്തുറയിലെ നഗരസഭ ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരം.

അപ്രതീക്ഷിത മരണം

അപ്രതീക്ഷിത മരണം

തികച്ചും അപ്രതീക്ഷിതമായാണ് കല്‍പനയുടെ മരണ വാര്‍ത്തയെത്തുന്നത്. അത് വിശ്വസിയ്ക്കാന്‍ ഇപ്പോഴും മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല.(നടി കല്‍പന അന്തരിച്ചു; സിനിമാ ലോകം ഞെട്ടിത്തരിച്ചു)

എങ്ങനെ വിശ്വസിയ്ക്കും?

എങ്ങനെ വിശ്വസിയ്ക്കും?

രോഗവിവരങ്ങള്‍ ആള്‍ക്കും അറിയില്ലായിരുന്നു. ചുറുചുറുക്കോടെ സിനിമയിലും സ്‌റ്റേജ് ഷോകളിലും റിയാലിറ്റി ഷോകളിലും സജീവമായിരുന്നു കല്‍പനയ്ക്ക് എങ്ങനെ ഇത്തരത്തില്‍ വിടവാങ്ങാനാകും.('ആറ്റുകാലമ്മച്ചിയാണേ...' കല്‍പ്പനേ നിങ്ങള്‍ പോയത് വിശ്വസിയ്ക്കാനാവുന്നില്ല)

ആരായിരുന്നു അവര്‍?

ആരായിരുന്നു അവര്‍?

മലയാള സിനിമ വേണ്ട വിധത്തില്‍ ഉപയോഗിയ്ക്കാതെ പോയ പ്രതിഭയായിരുന്നു കല്‍പന. മലയാളത്തിന്റെ ഹാസ്യരാജ്ഞി.(ആരായിരുന്നു കല്‍പന...? മലയാളത്തിന്റെ ഹാസ്യ രാജ്ഞിയുടെ അറിയാത്ത ജീവിതം...)

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍

കല്‍പന എന്നും ധീരയായ ഒരു സ്ത്രീ ആയിരുന്നു. തന്റെ ദു:ഖങ്ങള്‍ അവര്‍ ഒരിയ്ക്കലും ആരേയും അറിയിച്ചിരുന്നില്ല.(ഇതായിരുന്നു നിങ്ങള്‍ അറിയാത്ത കാണാത്ത കല്‍പ്പന, ചിരിയിലും കണ്ണീരൊളിപ്പിച്ച ബോള്‍ഡായ കല്‍പന)

തകര്‍ന്ന വിവാഹ ജീവിതം

തകര്‍ന്ന വിവാഹ ജീവിതം

സംവിധായകന്‍ അനിലിനെ ആയിരുന്നു കല്‍പന വിവാഹം ചെയ്തത്. മൂന്ന് വര്‍ഷം മുമ്പ് അവര്‍ പിരിഞ്ഞു. എന്നാല്‍ കല്‍പനയെ അവസാനമായി ഒരുനോക്ക് കാണാന്‍ അനില്‍ എത്തിയിരുന്നോ?(ഒരേ ജന്മ നക്ഷത്രം... ഒരേ ജന്മദിനം.... എന്നിട്ടും കല്‍പനയും അനിലും പിരിഞ്ഞു; കാരണം?)

പ്രിയപ്പെട്ട അമ്മ

പ്രിയപ്പെട്ട അമ്മ

കല്‍പനയ്ക്ക് ഏറ്റവും പ്രിയം അമ്മയോടായിരുന്നു. അമ്മ തങ്ങള്‍ക്കൊപ്പം എന്നല്ല, അമ്മയ്‌ക്കൊപ്പമാണ് തങ്ങള്‍ എന്നാണ് കല്‍പന പറഞ്ഞിരുന്നുത്. അമ്മയെ കുറിച്ച് പറയാന്‍ കല്‍പനയ്ക്ക് ആയിരം നാവായിരുന്നു.(കല്‍പനയ്ക്ക് പ്രിയപ്പെട്ടയാള്‍ ഇതാണ്, ഇവരെപ്പറ്റി പറയാതെ കല്‍പനയുടെ ഒരു അഭിമുഖവും അവസാനിയ്ക്കില്ല)

ഒന്നും ചെയ്യാനാകാതെ

ഒന്നും ചെയ്യാനാകാതെ

ഹൈദരാബാദിലെ ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കണ്ടെത്തിയ കല്‍പനയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പേ മരണം സംഭവിച്ചിരുന്നു. രക്ഷപ്പെടുത്താനുള്ള ഒരു സാധ്യത പോലും ബാക്കിയുണ്ടായിരുന്നില്ല.(ആശുപത്രിയിലെത്തും മുമ്പേ കല്‍പന യാത്രയായി... കല്‍പനയുടെ മരണം ഇങ്ങനെ)

കല്‍പന അറിഞ്ഞിരുന്നോ?

കല്‍പന അറിഞ്ഞിരുന്നോ?

മരണം അടുത്തെത്തിയ കാര്യം കല്‍പന നേരത്തേ അറിഞ്ഞിരുന്നോ...? അവസാനമായി നല്‍കിയ അഭിമുഖങ്ങള്‍ അങ്ങനെ തന്നെ ആണ് നല്‍കുന്ന സൂചന.(മരണം അടുത്തെത്തിയത് കല്‍പന അറിഞ്ഞിരുന്നോ? കല്‍പനയുടെ അവസാന അഭിമുഖം...അറംപറ്റി)

അറംപറ്റിയ ചാര്‍ലി

അറംപറ്റിയ ചാര്‍ലി

കല്‍പനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ ചാര്‍ലി ആണ്. അതില്‍ അപ്രതീക്ഷിതമായി മരണത്തിലേയ്ക്ക് ചാടുന്ന മേരി എന്ന കഥാപാത്രമായിരുന്നു കല്‍പനയുടേത്.(ചാര്‍ലിയിലെ മരിയയെ പോലെ... അപ്രതീക്ഷിതം കല്‍പനയുടെ മരണം!)

പ്രിയ താരം

പ്രിയ താരം

കല്‍പന എന്ന് കേള്‍ക്കുമ്പോള്‍ കൂടെ ഓര്‍ക്കുന്ന താരമാണ് ജഗതി ശ്രീകുമാര്‍. അദ്ദേഹം ഇപ്പോഴും ആ അപകടത്തിന്റെ കെടുതികളില്‍ നിന്ന് പൂര്‍ണമായും രക്ഷനേടിയിട്ടില്ല. കല്‍പനയുടെ മരണവാര്‍ത്ത അദ്ദേഹത്തെ തളര്‍ത്തിക്കളഞ്ഞു.(കല്‍പ്പനയുടെ മരണം അറിഞ്ഞ ജഗതി ശ്രീകുമാറിന്‍റെ പ്രതികരണം, കണ്ണ് നനയിക്കും)

ഞെട്ടിപ്പോയ സിനിമാലോകം

ഞെട്ടിപ്പോയ സിനിമാലോകം

കല്‍പനയുടെ മരണവാര്‍ത്ത മലയാള സിനിമ പ്രവര്‍ത്തകരെ സംബന്ധിച്ച് തികച്ചും ഞെട്ടിപ്പിയ്ക്കുന്ന ഒന്നായിരുന്നു. കണ്ണീരണിഞ്ഞായിരുന്നു പലരുടേയും പ്രതികരണങ്ങള്‍.(കണ്ണീര്‍ക്കടലായി മലയാള സിനിമാ ലോകം, കല്‍പ്പനയുടെ വിയോഗത്തില്‍ ചില സഹപ്രവര്‍ത്തകരുടെ വാക്കുകള്‍..)

ആയിരം ഉമ്മകള്‍

ആയിരം ഉമ്മകള്‍

കല്‍പനയ്‌ക്കൊപ്പം അവസാനം അഭിനയിച്ച താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. കല്‍പനയുടെ മരണം സംബന്ധിച്ച് ഏറ്റവും ദു:ഖാര്‍ദ്രമായ പ്രതികരണമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റേത്.(ദുല്‍ഖര്‍ കല്‍പനയ്ക്ക് അന്ന് നല്‍കാതെ പോയ ആ ഉമ്മ, ഇപ്പോഴിതാ ആയിരം ഉമ്മകള്‍)

 ഉറക്കത്തിലെന്ന പോലെ...

ഉറക്കത്തിലെന്ന പോലെ...

ശാന്തമായ ഉറക്കത്തിലെന്നതുപോലെയായിരുന്നു കല്‍പനയുടെ മുഖം. മരണം ജീവന്‍ കവര്‍ന്നെടുത്ത കാര്യം ആ ചിത്രങ്ങള്‍ കണ്ടാല്‍തോന്നില്ല.(കല്‍പനയുടെ അവസാന ചിത്രങ്ങള്‍... ഹൈദരാബാദില്‍ നിന്നുള്ള ചിത്രങ്ങള്‍)

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+