കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരായിരുന്നു കല്‍പന...? മലയാളത്തിന്റെ ഹാസ്യ രാജ്ഞിയുടെ അറിയാത്ത ജീവിതം...

Google Oneindia Malayalam News

മലയാള സിനിമ ലോകത്തെ ഞെട്ടിയ്ക്കുന്ന വാര്‍ത്തയായിരുന്നു അത്... നടി കല്‍പന അന്തരിച്ചു എന്നത്. കേട്ടവര്‍ക്കാര്‍ക്കും അത് വിശ്വസിയ്ക്കാനായില്ല. പക്ഷേ ആ സത്യത്തോട് പൊരുത്തപ്പെട്ടേ പറ്റൂ.

ബാലതാരമായി സിനിമയിലെത്തിയ കല്‍പന ഹാസ്യരസ പ്രാധാനമായ വേഷങ്ങളാണ് മുഖ്യമായും അവതരിപ്പിച്ചിരുന്നത്. എന്നാല്‍ മികച്ച സ്വഭാവ വേഷങ്ങളും കല്‍പനയെ തേടിയെത്തിയിരുന്നു.

Read More: ഒരേ ജന്മ നക്ഷത്രം... ഒരേ ജന്മദിനം.... എന്നിട്ടും കല്‍പനയും അനിലും പിരിഞ്ഞു; കാരണം?Read More: ഒരേ ജന്മ നക്ഷത്രം... ഒരേ ജന്മദിനം.... എന്നിട്ടും കല്‍പനയും അനിലും പിരിഞ്ഞു; കാരണം?

ഏത് വേഷം കൊടുത്താലും അത് ആത്മാര്‍ത്ഥതയോടേയും തികഞ്ഞ തന്മയത്വത്തോടേയും അവതരിപ്പിച്ചുകൊണ്ടാണ് കല്‍പന മലയാളികളുടെ മനസ്സില്‍ ചിര പ്രതിഷ്ഠ നേടിയത്.

എന്നാല്‍ എങ്ങനെ ആയിരുന്നു കല്‍പനയുടെ സ്വകാര്യ ജീവിതം?

കരള്‍ മാറ്റിവയ്ക്കല്‍

കരള്‍ മാറ്റിവയ്ക്കല്‍

കരള്‍ രോഗിയായിരുന്നു കല്‍പന എന്നാണ് റിപ്പോര്‍ട്ടുകള്‍. കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹൃദ്രോഗം

ഹൃദ്രോഗം

ഹൃദയ സംബന്ധമായ രോഗങ്ങള്‍ കല്‍പനയ്ക്കുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹൃദയവാള്‍വിന് തകരാറുണ്ടെന്ന് പറഞ്ഞിരുന്നതായി കെപിഎസി ലളിത പറയുന്നു.

വിവാഹം, മോചനം

വിവാഹം, മോചനം

സംവിധായകനായ അനിലിനെ ആണ് കല്‍പന വിവാഹം ചെയ്തത്. എന്നാല്‍ അടുത്തിടെ വിവാഹ ബന്ധം വേര്‍പെടുത്തിയിരുന്നു.

മകള്‍

മകള്‍

ഒരു മകളാണ് കല്‍പനയ്ക്കുള്ളത്. ശ്രീമയി എന്നാണ് പേര്.

കലാകുടംബം

കലാകുടംബം

നാടക പ്രവര്‍ത്തകരായ വിപി നായരുടേയും വിജയലക്ഷ്മിയുടേയും മകളാണ് കല്‍പന. ജനനം 1965 ല്‍.

സഹോദരങ്ങള്‍

സഹോദരങ്ങള്‍

തികഞ്ഞ കലാകുടുംബം... സഹോദരിമാരായ ഉര്‍വ്വശിയും കലാ രഞ്ജിനിയും അഭിനേത്രികള്‍.

ബാലതാരം

ബാലതാരം

ബാലതാരമായിട്ടാണ് കല്‍പന സിനിമയില്‍ എത്തുന്നത്. വിടരുന്ന മൊട്ടുകള്‍, ദ്വിക് വിജയം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ടു.

എംടി ചത്രത്തില്‍

എംടി ചത്രത്തില്‍

എംടി വാസുദേവന്‍ നായരുടെ മഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് കല്‍പന സിനിമയില്‍ സജീവമാകുന്നത്. പിന്നീട് മുന്നോറോളം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചു.

ഹാസ്യ രാജ്ഞി

ഹാസ്യ രാജ്ഞി

മലയാളത്തിന്റെ ഹാസ്യ രാജ്ഞി എന്നാണ് പലരും കല്‍പനയെ വിശേഷിപ്പിച്ചിരുന്നത്.

സത്യസന്ധത

സത്യസന്ധത

സത്യസന്ധമായ പെരുമാറ്റമായിരുന്നു കല്‍പനയുടെ മുഖമുദ്ര. എന്ത് കാര്യമായാലും തുറന്ന് പറയുന്ന ശീലമായിരുന്നു കല്‍പനയ്ക്ക്.

English summary
Who was Kalpana? The Unknown stories....
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X