രണ്ടര വർഷത്തെ പ്രണയം, വിവാഹത്തിന് ഒരേ ഒരു തടസ്സം.. കാസർകോട്ടെ കമിതാക്കൾ ഒന്നിക്കാൻ കണ്ടെത്തിയ വഴി!

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: എത്രയൊക്കെ പുരോഗമനം പറഞ്ഞാലും സ്വന്തം മക്കള്‍ പ്രണയിക്കുന്നത് പല മാതാപിതാക്കള്‍ക്കും ഇക്കാലത്തും ദഹിക്കാത്ത കാര്യമാണ്. പ്രണയം വിവാഹത്തിലേക്ക് എത്തിക്കാന്‍ കാമൂകീകാമുകന്മാര്‍ പലപ്പോഴും പെടാപ്പാട് പെടാറുണ്ട്. വീട്ടുകാർ എതിർത്താൽ മരണത്തിൽ അഭയം കണ്ടെത്തുന്നവരുണ്ട്. ഒളിച്ചോടുന്നവരുണ്ട്. എന്നാൽ കാസർകോട്ടെ ആ പ്രണയിതാക്കൾ അതൊന്നുമല്ല ചെയ്തത്. വീട്ടുകാര്‍ പ്രണയവിവാഹത്തെ എതിര്‍ത്തപ്പോള്‍ കമിതാക്കള്‍ ഒരുമിക്കാന്‍ ഒരു വഴി സ്വയം കണ്ടെത്തി.

ദിലീപ് പലതവണ ഡിജിപിയുടെ സ്വകാര്യ ഫോണിലേക്ക് വിളിച്ചു? അക്കാര്യം പറഞ്ഞു! പോലീസ് ഒളിക്കുന്നതെന്ത്?

ഇന്ത്യക്കാരന്റെ നട്ടെല്ലൊടിച്ച 'മോദി മാജിക്'.. കള്ളനോട്ടും കള്ളപ്പണവും എവിടെ? രാജ്യം ചോദിക്കുന്നു!

രണ്ടര വർഷത്തെ പ്രണയം

രണ്ടര വർഷത്തെ പ്രണയം

കാസര്‍കോട്ടെ യുവതീ യുവാക്കളാണ് വിവാഹത്തിന് ബന്ധുക്കള്‍ തടസ്സം നിന്നപ്പോള്‍ ഒന്നിക്കാന്‍ വ്യത്യസ്തമായ വഴി കണ്ടെത്തിയത്. കൊല്ലങ്കാനത്തെ രാമനായ്ക്കിന്റെ മകന്‍ ബാലകൃഷ്ണനും ലാബ് ടെക്‌നീഷ്യനും വിദ്യാര്‍ത്ഥിനിയുമായ നിവേദിതയും രണ്ടര വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു.

ഒളിച്ചോടാൻ നിന്നില്ല

ഒളിച്ചോടാൻ നിന്നില്ല

മംഗളൂരുവിലെ ഒരു വിവാഹച്ചടങ്ങില്‍ വെച്ചാണ് ബാലകൃഷ്ണനും നിവേദിതയും ആദ്യം കണ്ടത്. ആ പരിചയം പിന്നീട് കടുത്ത പ്രണയമായി വളര്‍ന്നു. വിവാഹം കഴിക്കാം എന്ന തീരുമാനത്തിലേക്ക് ഇരുവരും എത്തി. വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടി പോയി വിവാഹം കഴിക്കാനൊന്നും ഇരുവരും ശ്രമിച്ചില്ല.

വീട്ടുകാരെ വിവരം അറിയിച്ചു

വീട്ടുകാരെ വിവരം അറിയിച്ചു

പകരം ഇരുവരുടേയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനായിരുന്നു തീരുമാനം. രണ്ട് പേരും വീട്ടുകാരെ വിവരം അറിയിച്ചു. ബാലകൃഷ്ണന്റെ അമ്മയ്ക്കും നിവേദിതയുടെ അച്ഛനും ഇരുവരും വിവാഹം ചെയ്യുന്നതില്‍ എതിര്‍പ്പൊന്നുമില്ലായിരുന്നു.

ബന്ധുക്കളുടെ എതിർപ്പ്

ബന്ധുക്കളുടെ എതിർപ്പ്

പക്ഷേ ഇരുവരുടേയും മറ്റ് ബന്ധുക്കള്‍ വിവാഹത്തിന് തടസ്സം നിന്നു. ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് ആയപ്പോള്‍ ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രജിസ്റ്റര്‍ ഓഫീസില്‍ പോയി അപേക്ഷയും നല്‍കി. പക്ഷേ വിവാഹം നടക്കണമെങ്കില്‍ നടപടി ക്രമങ്ങള്‍ പ്രകാരം ഒരു മാസം കാത്തിരിക്കണമായിരുന്നു.

വഴി തേടി പോലീസിന് അരികെ

വഴി തേടി പോലീസിന് അരികെ

ഇതോടെ മറ്റെന്താണ് വഴിയെന്നായി ആലോചന. ഒടുവില്‍ ബാലകൃഷ്ണനും നിവേദിതയും അത് തീരുമാനിച്ചു. എന്തായാലും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ച് കഴിഞ്ഞു.പിന്നോട്ടില്ലെന്ന് ഉറപ്പിച്ച ഇരുവരെ നേരെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്ക് വെച്ച് പിടിച്ചു. വിവാഹത്തിന് പോലീസുകാരുടെ സഹായം തേടി.

താലിയുമായി സ്റ്റേഷനിൽ

താലിയുമായി സ്റ്റേഷനിൽ

എന്നാല്‍ അവിടെയുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാകാനായിരുന്നു ഇരുവര്‍ക്കും പോലീസ് നല്‍കിയ ഉപദേശം. സ്റ്റേഷനില്‍ നിന്നും ഇറങ്ങി ബാലകൃഷ്ണനും നിവേദിതയും നേരെ ടൗണിലെ ജ്വല്ലറിയിലേക്ക് ചെന്നു. ഒരു താലിമാല വാങ്ങി. തിരികെ പോലീസ് സ്‌റ്റേഷനിലെത്തി.

പോലീസ് സ്റ്റേഷൻ കതിർ മണ്ഡപം

പോലീസ് സ്റ്റേഷൻ കതിർ മണ്ഡപം

പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെ വിവാഹം നടത്തണമെന്ന് ഇരുവരും പോലീസുകാരോട് അഭ്യര്‍ത്ഥിച്ചു. നിവേധിതയും അച്ഛനും ബാലകൃഷ്ണന്റെ അമ്മയും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. ഇതോടെ ഇരുവരുടേയും വിവാഹം പോലീസ് സ്‌റ്റേഷനില്‍ വെച്ച് തന്നെയാകട്ടെ എന്ന് പോലീസും തീരുമാനിച്ചു.

പോലീസ് സാക്ഷിയായി വിവാഹം

പോലീസ് സാക്ഷിയായി വിവാഹം

അങ്ങനെ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ബാലകൃഷ്ണന്റേയും നിവേദിതയുടേയും കതിര്‍മണ്ഡപമായി. അച്ഛന്റെയും അമ്മയുടേയും പോലീസുകാരുടേയും സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചയോടെ ബാലകൃഷ്ണന്‍ നിവേദിതയുടെ കഴുത്തില്‍ താലി ചാര്‍ത്തി. എസ്‌ഐ പി അജിത് കുമാര്‍, എഎസ്‌ഐ വേണു കയ്യൂര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

English summary
Wedding in Kasarkode town Police station
Please Wait while comments are loading...