Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ മാധവൻ്റെ താലി അറ്റിറ്റ് ആണെങ്കിലും ദിലീപിനെ രക്ഷിക്കണമെന്ന് പറഞ്ഞു,അതിന് കാരണമുണ്ട്'

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് പങ്കുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തേ വലിയ ചർച്ചയായതാണ്. നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ നൽകിയിട്ടുണ്ടെങ്കിൽ അത് കാവ്യ അറിയാതിരിക്കില്ലെന്നാണ് അന്തരിച്ച സംവിധായകൻ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് മുൻപ് അദ്ദേഹം പങ്കിട്ട വാക്കുകൾ ഇങ്ങനെ

''ഒരു ചെറുപ്പക്കാരനെ കല്യാണം കഴിച്ച് ദുബായിക്ക് പോയിട്ട് അവിടുന്ന് അവന്റെ കുടുംബം മൊത്തം തകർത്തിട്ട് തിരിച്ചുവന്നു. രണ്ടാമത്, ഇവിടെ കാത്തിരുന്നിട്ട് മര്യാദയ്ക്ക് നടന്നുകൊണ്ടിരുന്ന ഒരു കുടുംബത്തിലെ ഒരു സ്ത്രീയെ പുറത്താക്കിയിട്ട് ആ സ്ഥലത്ത് കയറിയിരുന്നു. ഇവരെയൊക്കെ എങ്ങനെയാണ് ഈ കേരള സ്ത്രീത്വത്തിന്റെ ഒരു പര്യായം അല്ലെങ്കിൽ മുഖമായിട്ട് കാണുന്നതെന്ന് ഞാൻ ചോദിച്ചു. അത് ന്യായമായിട്ടുള്ള ഒരു ചോദ്യമാണ്. പിന്നെ ഒരാളിന്റെ മുഖം കണ്ടല്ല, അയാളുടെ ഒരു ക്രിമിനൽ ബാഗ്രൌണ്ട് മാർക്ക് ചെയ്യുന്നത്. ഒരാൾക്ക് സൌന്ദര്യം ഉണ്ട് എന്ന് വെച്ചിട്ട് അല്ലെങ്കിൽ വളരെ കുലീനമായിട്ടുള്ള ഒരു മുഖവും പ്രകൃതവും ഉണ്ടെന്ന് വെച്ചിട്ട് അവർ കുറ്റം ചെയ്യില്ല എന്ന് പറയുന്നത് എത്രത്തോളം ശരിയാണ്?.

kavyadileep2

പിക് പോക്കറ്റ് എന്ന എന്റെ ഈ സിനിമയുമായി ബന്ധപ്പെട്ട് ഞാൻ അവിടെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്താണ് അവർ കല്യാണം കഴിച്ചുകൊണ്ട് അവിടെ വന്നത്. ഈ കേസ് ഒക്കെ നടക്കുന്നതിന് ഒരു മൂന്നു മാസത്തേക്ക് മുമ്പാണ് അവരുടെ കല്യാണം നടന്നിരിക്കുന്നത്. നവംബറിലാണെന്ന് തോന്നുന്നു, കല്യാണം ഡിസംബർ, ജനുവരി, ഫെബ്രുവരി 15 നാണ് ഇത് നടക്കുന്നത്. അവരുടെ ഒരു കുലീനത്വവും സൗന്ദര്യവും അവരുടെ ഒരു സംസാരവും വെച്ചിട്ട് അവർ അവർക്ക് ഇതൊന്നും ചെയ്തുകൂടാ എന്ന് നമ്മൾ വിചാരിക്കുന്നത് തെറ്റാണ്.

ദിലീപ് അവിടെ വെച്ച് പറയുന്നുണ്ട്, ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല. ഇത് മറ്റൊരു പെണ്ണ് അനുഭവിക്കേണ്ടതാണ്, അവരെ നമ്മൾ രക്ഷിച്ച രക്ഷിച്ചു കൊണ്ടുപോയിട്ട് അവസാനം ഞാൻ ഈ ശിക്ഷ അനുഭവിക്കുന്നുവെന്ന്. എന്റെ പരാതിയിൽ പറഞ്ഞിട്ടുള്ളത് ഇതാണ്. ഒന്നുകിൽ ഇദ്ദേഹത്തിന് പങ്കുണ്ട്, ഇല്ലെങ്കിൽ അതിൽ പങ്ക് എടുത്തിട്ടുള്ള ആൾ ഇദ്ദേഹത്തിന്റെ കൂടെ ഉണ്ട്.ദിലീപ് ഒരാളിനെ രക്ഷിക്കണമെങ്കിൽ പ്രത്യേകിച്ച് ഇങ്ങനെ ഒരു കേസിൽ രക്ഷിക്കണമെങ്കിൽ ആരായിരിക്കണം?

ഇക്കാര്യങ്ങൾ ദിലീപ് സംസാരിക്കുമ്പോൾ കാവ്യ വീട്ടിലില്ല. ഈ വാചകം സംസാരിക്കുന്ന സമയത്ത് കാവ്യ അവിടെ ഇല്ല. അദ്ദേഹം പുറകിലേക്ക് കൈ ചൂണ്ടി തന്നെയാണ് ഇത് സംസാരിച്ചിട്ടുള്ളത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ മനസ്സിന്റെ വേദന ഒരല്പം മദ്യപിച്ചപ്പോൾ പുറത്തു വന്നതായിരിക്കാം. അത് മനസ്സിന്റെ വേദന ചിലപ്പോൾ പുറത്തു വന്നതായിരിക്കാം. ഒരുപക്ഷേ ഞാനും ഒക്കെ ചിന്തിക്കുന്നുണ്ട്, ഇദ്ദേഹം തെറ്റുകാരൻ ആയിരിക്കില്ല. ചിലപ്പോൾ ആർക്കോ വേണ്ടി പെട്ടതായിരിക്കാം എന്ന്. എന്തായാലും ആ പറഞ്ഞ സ്ത്രീയെ ഇത്രയും വലിയൊരു കേസിൽ നിന്ന് രക്ഷിക്കണമെങ്കിൽ അദ്ദേഹത്തിന് ഏറ്റവും വേണ്ടപ്പെട്ട സഹോദരിയോ, ഭാര്യയോ, അമ്മയോ, അതുപോലെ ആ കാറ്റഗറിയിൽ പെടുന്ന ആരെങ്കിലും ആയിരിക്കണമല്ലോ.

അതായത് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, അറിഞ്ഞു വരുന്ന സംഭവം കാവ്യ മാധവനും ദിലീപും കല്യാണം കഴിച്ചത് 2016 നവംബറിൽ ആണെങ്കിലും, ഭാര്യ ഭർത്താവിനെ പോലെ 2010 മുതലേ ജീവിച്ചു വന്നു എന്നുള്ളത് പൊതുസമൂഹം പറയുന്നു. അത് കാവ്യ മാധവന്റെ അമ്മ തന്നെ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കാവ്യക്ക് ഒരു രഹസ്യം ഉണ്ടെങ്കിൽ, ദിലീപിന് അറിയാം. ദിലീപിന് ഒരു രഹസ്യം ഉണ്ടെങ്കിൽ, കാവ്യക്ക് അറിയാം.

കാവ്യ ഒരു കൊട്ടേഷൻ കൊടുത്താൽ, ദിലീപ് അറിയാം. ദിലീപ് ഒരു കൊട്ടേഷൻ കൊടുത്താൽ, കാവ്യ അറിയാം., എന്നുള്ള ഒരു അവസ്ഥയിലോട്ടാണ് യഥാർത്ഥത്തിൽ ഇപ്പോൾ ഉള്ള കാര്യങ്ങൾ വന്നുകൊണ്ടിരിക്കുന്നത് എന്നാണ് കോമൺ മാൻ എന്നുള്ള നിലയിൽ ഞാൻ മനസ്സിലാക്കുന്നത്. പിന്നെ ഇദ്ദേഹത്തിന്റെ അളിയന്റെ ഒരു ശബ്ദരേഖ പുറത്തു വന്നു. ഇത് ചിലർ ചേർന്ന് കാവ്യക്ക് കൊടുക്കാൻ നിന്ന ക്വട്ടേഷനാണ്, അപ്പോൾ കാവ്യ തിരിച്ചുകൊടുത്ത ക്വട്ടേഷനാണിത് എന്ന്.ഒടുവിൽ അന്വേഷണം വന്നപ്പോൾ, അത് ചേട്ടൻ അങ്ങ് ഏറ്റെടുക്കുകയായിരുന്നു എന്ന് .

അത് അദ്ദേഹത്തിന്റെ മനസ്സിലുള്ള കാര്യങ്ങൾ മാത്രമാണ്. അത് സത്യമാകണമെന്നില്ല. സത്യമാവാം, അയാൾ കണക്കാക്കിയിട്ടുള്ളത് അങ്ങനെയാണ്. കാരണം, അദ്ദേഹം എന്നും ദിലീപിനെ പ്രൊട്ടക്ട് ചെയ്ത് സംസാരിക്കുന്ന ഒരാളാണ്. അദ്ദേഹത്തിന്റെ സഹോദരിയുടെ ഭർത്താവാണെങ്കിലും ചേട്ടൻ എന്നാണ് ദിലീപിനെ വിളിക്കുന്നത്. വളരെ ബഹുമാനം, അദ്ദേഹത്തിനുണ്ട്. ദിലീപിനെ എങ്ങനെ പ്രൊട്ടക്ട് ചെയ്യാൻ പറ്റും? അതിന് സ്വന്തം ഭാര്യയുടെ താലി അറ്റാൽ കൂടെ, അതായത് ദിലീപിന്റെ ഭാര്യയുടെ താലി അറ്റാൽ കൂടെ ചേട്ടനെ എങ്ങനെ രക്ഷിക്കാൻ പറ്റും എന്നുള്ള ഒരു പ്ലാൻ ഇട്ടുകൊണ്ട് നടന്ന ആളാണ് അയാൾ' .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+