പൂജ്യത്തിന് പുറത്തായി, ബാറ്റ് തല്ലിപ്പൊട്ടിച്ചു; സഞ്ജു സാംസണ്‍ ഡ്രസ്സിംഗ് റൂമില്‍ കാണിച്ചുകൂട്ടിയത്

  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ അച്ചടക്ക ലംഘനം നടത്തിയത് അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തീരുമാനം. ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെ ഡ്രസ്സിംഗ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്നാണ് സഞ്ജുവിനെതിരെയുള്ള ആരോപണം.

ഗോവയുമായുള്ള മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാതെ ഡ്രസ്സിംഗ് റൂമിലെത്തിയ സഞ്ജു ബാറ്റ് തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ റൂം വിട്ട് പോയെന്നുമാണ് ആരോപണം. ഗുവാഹട്ടിയില്‍ ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സിലും സഞ്ജു പൂജ്യം റണ്‍സിന് ഔട്ടായിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായും എന്നാല്‍ പെട്ടെന്ന് ടീമില്‍ നിന്ന് പിന്മാറാനാകില്ലെന്ന് പറഞ്ഞതായും കെ സി എ ട്രഷറര്‍ ജയേഷ് ജോര്‍ജ്ജ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റെന്ന് പറഞ്ഞാണ് സഞ്ജു നാട്ടിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതെങ്കിലും, ടീം ഫിസിയോ, മാനേജര്‍ എന്നിവരോട് സഞ്ജു പരിക്കിനെ കുറിച്ച് പറഞ്ഞില്ലെന്നും ജയേഷ് അറിയിച്ചു.

ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

ഉടന്‍ റിപ്പോര്‍ട്ട് നല്‍കും

സഞ്ജു അച്ചടക്ക രഹിതമായി പെരുമാറിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ നാലംഗ സമിതിയെ കെ സി എ നിയോഗിച്ചിട്ടുണ്ട്. മുന്‍ കേരള ക്യാപ്റ്റന്‍ എസ് രമേശ്, മാച്ച് റഫറി രംഗനാഥന്‍, കെ സി എ വൈസ് പ്രസിഡന്റ് ടി ആര്‍ ബാലകൃഷ്ണന്‍, ശ്രീജിത്ത് എന്നിവരടങ്ങുന്ന സമിതി ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ബാറ്റ് തല്ലിപ്പൊട്ടിച്ചു...

ബാറ്റ് തല്ലിപ്പൊട്ടിച്ചു...

ഗോവയ്‌ക്കെതിരായ മത്സരത്തിലെ രണ്ടാം ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായ ശേഷം ഡ്രസ്സിംഗ് റൂമിലെത്തിയ സഞ്ജു ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നാണ് ആരോപണം.

ടീമില്‍ നിന്ന് പിന്മാറാനാകില്ലെന്ന് അധികൃതരും

ടീമില്‍ നിന്ന് പിന്മാറാനാകില്ലെന്ന് അധികൃതരും

പരിക്കേറ്റെന്ന് പറഞ്ഞാണ് സഞ്ജു നാട്ടില്‍ പോവാന്‍ അനുമതി തേടിയത്. എന്നാല്‍ പരിക്കിനെ സംബന്ധിച്ച് സഞ്ജു ഇതുവരെ ടീം ഫിസിയോ, മാനേജര്‍ എന്നിവരോട് വിവരം പറഞ്ഞിട്ടില്ലെന്നും കെ സി എ ട്രഷറര്‍ അറിയിച്ചു.

സഞ്ജുവിന്റെ അച്ഛന്‍ പറയുന്നത്

സഞ്ജുവിന്റെ അച്ഛന്‍ പറയുന്നത്

പരിക്കാണെന്ന് അറിയിച്ചിട്ടും സഞ്ജുവിനെ നിര്‍ബന്ധിച്ച് കളിപ്പിച്ചെന്നാണ് സഞ്ജുവിന്റെ അച്ഛന്റെ വാദം. എന്നാല്‍ സഞ്ജുവിന്റെ അച്ഛന്‍ കെ സി എ ഭാരവാഹികളെ ഫോണില്‍ വിളിച്ച് അപമര്യാദയായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്.

രണ്ട് ഇന്നിംഗ്‌സുകളില്‍ ഡക്ക്..

രണ്ട് ഇന്നിംഗ്‌സുകളില്‍ ഡക്ക്..

രഞ്ജി ട്രോഫിയുടെ ഈ സീസണില്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. സീസണിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയത് മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം. രണ്ട് ഇന്നിംഗ്‌സുകളില്‍ പൂജ്യം റണ്‍സിന് പുറത്താകുകയും ചെയ്തു.

English summary
The Kerala Cricket Association decided to conduct an inquiry against Sanju v samson on his misbehavior.
Please Wait while comments are loading...