മലയാള താരങ്ങളുടെ കോടികളുടെ വെട്ടിപ്പ് ഇങ്ങനെ; സാമൂഹ്യ പ്രതിബദ്ധത സിനിമയില്‍മാത്രം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സമൂഹത്തിന് നന്മ ചെയ്യുന്ന നായകന്മാരായി വെള്ളിത്തിരയില്‍ പ്രേക്ഷകരുടെ കൈയ്യടി വാങ്ങുന്ന മലയാളി നടീനടന്മാരുടെ സാമൂഹ്യ പ്രതിബദ്ധത സിനിമയില്‍മാത്രം. ജീവിതത്തില്‍ കോടീശ്വരന്മാരായി വിലസുന്ന ഇവര്‍ സര്‍ക്കാരിനെ കോടികളുടെ നികുതിയാണ് വെട്ടിക്കുന്നത്. നേരത്തെ നടന്‍ ദീലീപ് നികുതി വകുപ്പിന്റെ പിടിയിലായപ്പോള്‍ പല നടീടന്മാര്‍ക്കെതിരെയും അന്വേഷണം നടന്നിരുന്നു.

അടിച്ചുതകര്‍ത്തു, എറിഞ്ഞൊതുക്കി.. ഇന്ത്യ ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചു!!

ഇപ്പോഴിതാ റോഡ് ടാക്‌സ് ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ട ലക്ഷങ്ങളാണ് അഭിനേതാക്കള്‍ വെട്ടിപ്പു നടത്തി സ്വന്തമാക്കുന്നത്. പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന ഇവര്‍ വാഹനം ഓടിക്കുന്നതാകട്ടെ കേരളത്തിലും. മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കണ്ണടച്ചതോടെയാണ് ഇത്തരം അഴിമതികള്‍ പുറത്തുവരാന്‍ വൈകുന്നത്.

tax

പുതുച്ചേരിയിലെ ഒരു ആര്‍.ടി.ഒ ഓഫീസില്‍ നിന്നു മാത്രം ദിനംപ്രതി 10 കേരളാ വാഹനങ്ങളാണ് രജിസ്ട്രേഷന്‍ നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. വ്യാജ വിലാസത്തില്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നടത്താന്‍ ഏജന്റുമാര്‍ക്ക് നല്‍കേണ്ടത് 50,000 മാത്രം. ഉദ്യോഗസ്ഥതലത്തില്‍ യാതൊരു അന്വേഷണവുമുണ്ടാകില്ലെന്നും ഇവര്‍ ഉറപ്പു നല്‍കുന്നു.

യുഎസ്എയില്‍ വീണ്ടും വെടിവെപ്പ്, ഇത്തവണ വാള്‍മാര്‍ട്ട് മാളില്‍

ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസില്‍, സുരേഷ് ഗോപി, അമലാ പോള്‍ എന്നിവര്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചവരാണ്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ഭാവിയിലും നികുതി വെട്ടിക്കല്‍ തുടരും. ഏജന്റുമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന വന്‍ മാഫിയ തന്നെ പുതുച്ചേരിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ സര്‍ക്കാര്‍ നടപടി എത്രമാത്രം ഫലപ്രദമാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


English summary
kerala actors evaded road tax

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്