• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പിറന്നാളാഘോഷത്തിൽ പങ്കെടുത്തു; സ്വപ്‌നയുമായി അടുത്ത സൗഹൃദം: മുന്‍കൂർ ജാമ്യാപേക്ഷയിൽ എം ശിവശങ്കർ

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസിലാണ് അദ്ദേഹം ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം, നേരത്തെ മുന്‍കൂര്‍ ജാമ്യം വേണ്ടെന്ന നിലപാടിലായിരുന്നു ശിവശങ്കര്‍ എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ച സാഹചര്യത്തിലാണ് ജാമ്യേപേക്ഷ നല്‍കിയത്.

ജാമ്യാപേക്ഷയില്‍ സ്വപ്‌നയുമായുള്ള ബന്ധത്തെയും കുറിച്ച് എം ശിവശങ്കര്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. സ്വപ്‌നയും കുടുംബവുമായും തനിക്ക് അടുത്ത ബന്ധമാണുള്ളതെന്ന് ശിവശങ്കര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ന്യൂസ് 18 കേരളമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 അടുത്ത ബന്ധം

അടുത്ത ബന്ധം

സ്വപ്‌നയും കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. പിറന്നാള്‍ സല്‍ക്കാരങ്ങളിളും ആഘോഷങ്ങളിലും പല തവണ പങ്കെടുത്തിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാന്‍ പലതവണ കൂടിക്കാഴ്ച നടത്തിയെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് പിടികൂടിയ ശേഷമാണ് സ്വപ്‌നയ്ക്കും കൂട്ടര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് മനസിലാവുന്നത്. അതിന് ശേഷം സ്വപ്നയെ വിളിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല.

വാട്‌സാപ്പ് സന്ദേശങ്ങള്‍

വാട്‌സാപ്പ് സന്ദേശങ്ങള്‍

തന്റെ വാട്‌സാപ്പ് സന്ദേശങ്ങളുമായി സ്വര്‍ണക്കടത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നും ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചു. 2019 നവംബര്‍ മാസത്തിലാണ് സ്വര്‍ണക്കടത്ത് ആരംഭിക്കുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ അതിന് മുമ്പാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായുള്ള തന്റെ സന്ദേശങ്ങളെന്നും ശിവശങ്കര്‍ പറയുന്നു.

 തനിക്ക് അറിവില്ല

തനിക്ക് അറിവില്ല

തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലുമായി 25 വര്‍ഷമായുള്ള ബന്ധമാണുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ മറ്റ് പണമിടപാടുകളെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നെന്നും ശിവശങ്കര്‍ പറയുന്നു. താനും ചാര്‍ട്ടേഡ് അക്കൗണ്ടന്റും സ്വര്‍ണക്കടത്തില്‍ പങ്കാളികളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതായി ശിവശങ്കര്‍ ആരോപിക്കുന്നു.

തെറ്റായ വാര്‍ത്ത

തെറ്റായ വാര്‍ത്ത

മാധ്യമങ്ങളില്‍ വരുന്ന തെറ്റായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും മാധ്യമങ്ങള്‍ തന്നെ കുറിച്ച് തെറ്റായ വാര്‍ത്ത നല്‍കുന്നു. തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ശിവശങ്കര്‍ പറയുന്നു.

 കൃത്യമായ ഉത്തരങ്ങള്‍

കൃത്യമായ ഉത്തരങ്ങള്‍

ഇതുവരെ എല്ലാ അന്വേഷണ ഏജന്‍സികളുടെയും ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. എല്ലാവര്‍ക്കും കൃത്യമായ ഉത്തരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് ശിവശങ്കര്‍ വ്യക്തമാക്കി. അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് അടിയന്തരമായി വിളിപ്പിച്ചത് അറസ്റ്റിന് സാധ്യതയുണ്ടെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്.

തേജസ്വി ചില്ലറക്കാരനല്ല! ജെഡിയുവിനെ വിറപ്പിച്ച് കുറിക്കുകൊള്ളുന്ന മറുപടികൾ; നിതീഷിന് നെഞ്ചിടിപ്പോ?

ബിഹാര്‍; പിഡിഎ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പപ്പു യാദവ്, പ്രഖ്യാപിച്ചത് ആസാദ്

തെലങ്കാനയിൽ ദുരിത പെയ്ത്; പലയിടത്തും വെള്ളപ്പൊക്കം..കുത്തിയൊലിച്ച വെള്ളത്തിൽ ഒഴുകി വാഹനങ്ങൾ

ബിഹാറിൽ കോൺഗ്രസിന് ബൂസ്റ്റ്; എൽജെഡി അധ്യക്ഷൻ ശരദ് യാദവിന്റെ മകൾ കോൺഗ്രസിലേക്ക്

English summary
Kerala Gold Smuggling Case: M Shivashankar has filed an anticipatory bail application in the high court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X