'ആനുകൂല്യങ്ങൾ കൈപ്പറ്റിയ ശേഷം ജനങ്ങൾ പണിതന്നു'; തോൽവിയെ കുറിച്ച് പഠിക്കുമെന്ന് എംഎം മണി
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തി എത്തി നിൽക്കെ എൽഡിഎഫ് കനത്ത തോൽവി ഏറ്റുവാങ്ങുമെന്ന് ഉറപ്പായതിന് പിന്നാലെ വോട്ടർമാരെ അധിക്ഷേപിച്ച് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എംഎം മണി. ജനങ്ങള്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി പണി തന്നുവെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. തോല്‍വിക്ക് കാരണമെന്തെന്ന് പഠിക്കുമെന്നും തിരുത്തുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.
വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുന്ന വേളയിൽ ആയിരുന്നു എംഎം മണിയുടെ പ്രതികരണം. എന്നാൽ ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. 'ഇതെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ടുണ്ട്. എന്നിട്ട് ഏതോ തക്കതായ, നൈമിഷികമായ വികാരത്തിന് വോട്ട് ചെയ്‌തു എന്നാണ് എനിക്ക് തോന്നുന്നത്. നന്ദികേടല്ലാതെ പിന്നെ അനുകൂലമാണോ?' എന്നായിരുന്നു എംഎം മണി ചോദ്യങ്ങളോട് പ്രതികരിച്ചത്.

'ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്റെ ചരിത്രത്തിൽ എന്നെങ്കിലും നടന്നിട്ടുണ്ടോ? ഇല്ലല്ലോ? ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്' എന്നും മുൻ മന്ത്രി വോട്ടർമാരെ അധിക്ഷേപിച്ചുകൊണ്ട് പറഞ്ഞു.
അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നാണ് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണൻ പ്രതികരിച്ചത്. തിരുത്തേണ്ട നിലപാടുണ്ടെങ്കിൽ തിരുത്തുമെന്നും എൽഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എംഎം മണിയുടെ പ്രതികരണം വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വോട്ടർമാരെ അധിക്ഷേപിക്കുകയാണ് എംഎം മണി ചെയ്‌തതെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം.
ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും രംഗത്ത് വന്നിട്ടുണ്ട്. വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണമെന്നും മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലമെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
അതിനിടെ കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്. തെക്ക് വടക്ക് വ്യത്യാസമില്ലാതെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഒരുപോലെ നേട്ടം ഉണ്ടാക്കുകയാണ് യുഡിഎഫ്. ഗ്രാമ പഞ്ചായത്തുകളിലും, മുനിസിപ്പാലിറ്റികളിലും, ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളിലും കോർപ്പറേഷനുകളും എന്ന് വേണ സകല മേഖലകളിലും ശക്തമായ കുതിപ്പാണ് യുഡിഎഫ് പ്രകടമാക്കിയത്.
നിലവിൽ 941 പഞ്ചായത്തുകളിൽ 495 പഞ്ചായത്തുകളിലും യുഡിഎഫ് മുന്നിട്ട് നിൽക്കുന്നു. 345 പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നേറ്റം. 78 ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫാണ് മുന്നിൽ. 66 ഇടത്ത് എൽഡിഎഫ് മുന്നിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ 7-7 എന്ന നിലയിലാണ്. കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ മിക്ക ഇടങ്ങളിലും ഇത്തവണ യുഡിഎഫ് തരംഗം ആഞ്ഞുവീശി.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കാര്യമായ നേട്ടമുണ്ടാക്കി എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. തിരുവനന്തപുര കോർപ്പറേഷൻ അവർ പിടിച്ചെടുക്കുന്നതിന് അടുത്തെത്തി. പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തുകയും നിരവധി പഞ്ചായത്തുകളിൽ സാന്നിധ്യമുണ്ടാക്കുകയും ചെയ്‌തു എന്നതാണ് മറ്റൊരു നേട്ടം. കൂടാതെ 26 പഞ്ചായത്തുകളിലും 2 മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നുമുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications