'എൽഡിഎഫ് ഭൂരിപക്ഷം നേടുമെന്നത് പിണറായിയുടെ സ്വപ്നം, സുരേഷ് ഗോപി മുതൽക്കൂട്ട്'; ഖുശ്ബു
തൃശൂർ: കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നത് സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍.എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രമാണ്. എപിജെ അഅബ്ദുള് കലാം പറഞ്ഞതുപോലെ സ്വപ്നങ്ങള്‍ കാണുന്നത് നല്ലതാണ്. എന്നാല്‍ പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും ഖുശ്ബു ചൂണ്ടിക്കാട്ടി.
തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കേരള സര്‍ക്കാരിനെ വിലയിരുത്താന്‍ ഒന്നുമില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെയ്തത് വട്ടപ്പൂജ്യമാണെന്നും ഖുശ്ബു വിമര്‍ശിച്ചു. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ ബിജെപിക്കാകുമെന്നും ബിജെപി തമിഴ്നാട് ഉപാധ്യക്ഷ കൂടിയായ ഖുശ്ബു സുന്ദർ തന്റെ പ്രസംഗത്തിനിടെ പ്രത്യാശ പ്രകടിപ്പിച്ചു.

അതിനിടെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണത്തിന് ആവേശം പകർന്ന് കൊണ്ടായിരുന്നു നടി ഖുശ്ബു സുന്ദറിന്റെ റോഡ് ഷോ കഴിഞ്ഞ ദിവസം നടന്നത്. വൈകിട്ട് അയ്യന്തോളിലെ അമർജവാൻ ജ്യോതി ചത്വരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം കോർപറേഷൻ എൻഡിഎ സ്ഥാനാർഥികൾക്കൊപ്പമാണ് റോഡ് ഷോ നടത്തിയത്. ഒട്ടേറെ വാഹനങ്ങളും അകമ്പടിയായി എത്തിയിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ ഇരുചക്ര വാഹനത്തിലായി റോഡ് ഷോയുടെ ഭാഗമായിരുന്നു.
വിവിധ ഡിവിഷനുകളിലൂടെ സഞ്ചരിച്ച ശേഷം റോഡ് ഷോ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചു. തുടർന്ന് അത് കോർപറേഷൻ ഓഫീസ് പരിസരത്തു സമാപിച്ചു. സമാപന സമ്മേളനം ഖുശ്ബു സുന്ദർ തന്നെയായിരുന്നു ഉദ്ഘാടനം ചെയ്തത്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, നേതാക്കളായ എ നാഗേഷ്, രവികുമാർ ഉപ്പത്ത്, സുധീഷ് മേനോത്തുപറമ്പിൽ, വി ആതിര എന്നിവർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തിരുന്നു.
കേന്ദ്രമന്ത്രിയും ഖുശ്ബുവിന്റെ സഹതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുള്ള സുരേഷ് ഗോപിയുടെ അസാന്നിധ്യം ചടങ്ങിൽ പ്രകടമായിരുന്നു. എങ്കിലും ഖുശ്ബു സുരേഷ് ഗോപിയുടെ കാര്യം പ്രസംഗത്തിനിടെ സൂചിപ്പിച്ചിരുന്നു. തൃശൂർ ഉൾപ്പെടെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ പതിനൊന്നിന് രണ്ടാംഘട്ടമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നത്.
അതിനിടെ ഇന്ന് സുരേഷ് ഗോപി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കേരളത്തിൽ കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആരോപിച്ചു. കേരളത്തിൽ ചെളികളുടെ അളവ് വളരെ കൂടുതലാണ്. നുണറായിയല്ല നുണറായിസമാണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും സുരേഷ് ഗോപി പരിഹസിച്ചു.
ഇടതുപക്ഷത്തോട് ഇടഞ്ഞു നിൽക്കുന്ന മേയർ എംകെ വർഗീസിനെ പുകഴ്ത്തി സംസാരിക്കാനും സുരേഷ് ഗോപി മറന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. മേയർ വർഗീസ് നല്ല ആളാണെന്നും അതിൽ തനിക്ക് സംശയമില്ലെന്നും പറഞ്ഞ സുരേഷ് ഗോപി, അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications