• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പി ജയരാജനെ എതിര്‍ത്താലും ലോഹ്യംകൂടിയാലും കൊല്ലപ്പെടുന്ന അവസ്ഥയെന്ന് കെ​എം ഷാജി; മറുപടിയുമായി പിണറായി

തിരുവനന്തപുരം: കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം. നഗരാസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗം കെഎം ഷാജി എംഎല്‍എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ട് സഭയില്‍ നടത്തിയ പ്രസംഗത്തില്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ രൂക്ഷമായ ഭാഷയിലാണ് കെഎം ഷാജി വിമര്‍ശനം ഉന്നയിച്ചത്.

മോദിയെ ശക്തനായ ലോക നേതാവെന്ന് കണ്ടെത്തിയ ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്; കൊച്ചിന്‍ ഹെറാള്‍ഡും

ഒരോ ഫയലിലും ഒരോ ജീവിതമുണ്ടെന്നാണ് അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഒരോ ജീവിതവും ഒരോ ഫയലാണെന്നും കെഎം ഷാജി കുറ്റപ്പെടുത്തി. നഗരസഭാ ജീവനക്കാരായ നാല് പേരെ സസ്പെന്‍ഡ് ചെയ്തത് കൊണ്ട് സാജന്‍റെ മരണത്തിന്‍റെ ഉത്തവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. സാജന്‍റെ കൂടുംബം ആരോപിക്കുന്ന ആത്മഹത്യ പ്രേരണ നടത്തിയ ആന്തൂര്‍ നഗരസഭാധ്യക്ഷ അടക്കമുള്ളവര്‍ക്കെതിരെ കേസ് എടുക്കണെമെന്നും ഷാജി ആവശ്യപ്പെട്ടു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

ക്രിമിനല്‍ കേസ് എടുക്കണം

ക്രിമിനല്‍ കേസ് എടുക്കണം

പി ജയരാജനോട് ലോഹ്യം കൂടിയാലും കൊല്ലപ്പെടും ജയരാജനെ എതിര്‍ത്താലും കൊല്ലപ്പെടും എന്നതാണ് അവസ്ഥ എന്നും കെഎം ഷാജി ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്‍ററിന് അനുമതി തേടി സാജന്‍ പി ജയരാജനുമായി സംസാരിച്ചിരുന്നു. ഇതാണ് നഗരസഭാധ്യക്ഷക്ക് സാജനോടുള്ള വൈരാഗ്യത്തിന്‍റെ കാരണം. സാജന്‍റെ മരത്തില്‍ ഒന്നാംപ്രതി നഗരസഭാധ്യക്ഷയായ പികെ ശ്യാമളയാണ്. അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കണം. എന്നാല്‍ കുടുംബത്തിന്‍റെ പരാതി കേള്‍ക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

ഷാജിയുടെ ആരോപണങ്ങള്‍ക്ക് മറുപടി

ഷാജിയുടെ ആരോപണങ്ങള്‍ക്ക് മറുപടി

വ്യവസായി ആത്മഹത്യ ചെയ്ത സംഭവം അങ്ങേയറ്റം ദുഷ്കരമാണെന്നായിരുന്നു ഷാജിയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ മുഖ്യമന്ത്രി വ്യക്തമാക്കിയത്. മരിച്ച സാജന്‍റെ പരാതി കിട്ടിയിട്ടുണ്ട്. കുറ്റക്കാരായ ആരേയും സര്‍ക്കാര്‍ സംരക്ഷിക്കില്ല. കേസില്‍ നിക്ഷ്പക്ഷമായ രീതിയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോവുന്നത്. ആന്തൂര്‍ നഗരസഭ ഭരിക്കുന്നത് സിപിഎം ആണെന്നുവെച്ച് സിപിഎമ്മിനെയാകെ വോട്ടയാടുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും

തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും

നടക്കാന്‍ ശേഷിയില്ലാത്തവര്‍ പോലും ചുവപ്പുനാടയില്‍ കുടുങ്ങുന്നുണ്ട്. അതൊക്കെ അന്വേഷിച്ച് വരികയാണ്. എല്ലാത്തിനും മറുപടി പറയാനാകില്ല. തെറ്റ് ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും, അത് സിപിഎം ആണെങ്കിലും അല്ലെങ്കിലും കര്‍ശന നടപടി സ്വീകരിച്ചിരിക്കും. പി ജയരാജനെ ഉപയോഗിച്ച് സിപിഎമ്മിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. അത്തരം ശ്രമങ്ങള്‍ മുമ്പുമുണ്ടയിട്ടുണ്ട്. അത്തരം ബിംബങ്ങളെ ഉപയോഗിച്ചു പ്രചാരണം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പി ജയരാജനല്ല

പി ജയരാജനല്ല

ആന്തൂര്‍ വിഷയത്തില്‍ സിപിഎം കേന്ദ്രകമ്മറ്റിയംഗം എംവി ഗോവിന്ദനെതിരേയും ആക്രമണം നടക്കുന്നുവെന്ന് മുഖമന്ത്രി കൂട്ടിച്ചേര്‍ത്തു. പി ജയരാജനല്ല, പിണറായി വിജയന്‍ തന്നെ ബിംബമായി മാറിയെന്നായിരുന്നു മുഖ്യമന്ത്രിക്കുള്ള രമേശ് ചെന്നിത്തലയുടെ മറുപടി. വിഗ്രഹങ്ങള്‍ ആരാണെന്നും, വിഗ്രഹ ഭഞ്ജകള്‍ ആരാണെന്നും ജനങ്ങല്‍ക്ക് നല്ലപോലെ അറിയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ധാര്‍മ്മികതയെ കുറിച്ച് പ്രസംഗിക്കാന്‍

ധാര്‍മ്മികതയെ കുറിച്ച് പ്രസംഗിക്കാന്‍

ബിനോയ് കോടിയേരിക്കെതിരായി ഉയര്‍ന്ന ലൈംഗിക പീഢനപാരാതിയും പ്രതിപക്ഷ നേതാവ് പരോക്ഷമായി സഭയില്‍ ചൂണ്ടിക്കാട്ടി. സ്വന്തം മകന്‍ പോലും കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് അനുസരിക്കുന്നില്ല. പിന്നെയാണോ പാര്‍ട്ടിക്കാര്‍ കേള്‍ക്കുന്നത്. കോടിയേരിയുടെ മകനെതിരെ നടപടി സ്വീകരിച്ചിട്ടുമതി സിപിഎം ധാര്‍മ്മികതയെ കുറിച്ച് പ്രസംഗിക്കാനെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

പാര്‍ട്ടി വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നു, മറച്ചുവെച്ചിട്ട് കാര്യമില്ലെന്ന് സിപിഎം

English summary
km shaji slams cpm and Government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X