കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലയുടെ മാമാങ്കത്തിനു വെള്ളിയാഴ്ച തിരിതെളിയും

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കലയുടെ മാമാങ്കത്തിനു വെള്ളിയാഴ്ച കൊച്ചിയില്‍ തിരിതെളിയും. രണ്ടാമത് കൊച്ചി മുസ്സിരിസ് ബിനാലെ ആണ് വെള്ളിയാഴ്ച ആരംഭിക്കാന്‍ പോകുന്നത്. 30 വിദേശ രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്‍മാര്‍ ബിനാലെയില്‍ മാറ്റുരയ്ക്കും. 108 ദിവസം നീളുന്ന കലാ മാമാങ്കത്തിനു ആണ് കൊച്ചി വേദിയാകുന്നത്. വ്യത്യസ്തമായ കലാപരിപാടികളും സെമിനാറുകളും പ്രഭാഷണങ്ങളും പരിപാടിയില്‍ സംഘടിപ്പിക്കുന്നുണ്ട്.

ആസ്പിന്‍വാള്‍ വേദിയില്‍ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി മുസ്സിരിസ് ബിനാലെയ്ക്കു തുടക്കം കുറിക്കും. 300 കലാകാരന്‍മാര്‍ അണിനിരക്കുന്ന നാദസ്വരത്തിന്റെ അകമ്പടിയില്‍ പാണ്ടിമേളത്തോടെ കൊച്ചി ബിനാലെയുടെ അരങ്ങുണരും. ഇന്ത്യയുടെ കായിക ഇതിഹാസം പി.ടി ഉഷ ആണ് ബിനാലെയുടെ ഗുഡ്‌വില്‍ അംബാസിഡര്‍.

kmb2014logo

എട്ട് പ്രധാന വേദികള്‍ ആണ് ബിനാലെയില്‍ ഒരുക്കിയിട്ടുള്ളത്. കലാപരിപാടികളും എക്‌സിബിഷനുകളും അതിലെ ശില്‍പ്പങ്ങളും കാണികള്‍ക്കു വേറിട്ട കാഴ്ചകള്‍ സമ്മാനിക്കും. ലളിത കലാ അക്കാദമിയുമായി ചേര്‍ന്ന് ബിനാലെ ഫൗണ്ടേഷന്‍ നവീകരിച്ച എറണാകുളം ദര്‍ബാള്‍ ഹാളും ഇത്തവണയുണ്ട്. കലയുടെ വ്യത്യസ്ഥ കാഴ്ചയ്ക്കു പുറമെ ബിനാലെയുടെ പവലിയനും കാണികള്‍ക്ക് വേറിട്ട കാഴ്ച ഒരുക്കും. അംബ്രല്ലാ പവലിയന്‍ ആണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. ചെമ്മണ്ണിന്റെ ഒരു കൂടാരം ആയിരിക്കും ഇത്തവണത്തെ പവലിയന്‍.

സിനിമ തിയറ്റര്‍ പോലെ ആണ് ഇരിപ്പിടങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന പരിപാടിയായിരിക്കും ഇത്തവണത്തെ മുസ്സിരിസ് ബിനാലെ എന്നു ജിതീഷ് കല്ലാട്ട് പറയുന്നു. നൂറു ദിവസം നീളുന്ന ചലച്ചിത്ര ഉത്സവം, ഹിസ്റ്ററി നൗ എന്ന പേരിലുള്ള സെമിനാറുകള്‍, ചില്‍ഡ്രന്‍സ് ബിനാലെ, സ്റ്റുഡന്‍സ് ബിനാലെ, വിവിധ ഗ്യാലറികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കാഴ്ചകളാണ് കൊച്ചി മുസ്സിരിസ് ബിനാലെ സമ്മാനിക്കും.

English summary
second kochi muziris biennale from December 12 poised to refresh global aesthetics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X