കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇ ശ്രീധരനേയും ജേക്കബ് തോമസിനേയും ഭയന്നു; രണ്ട് പേരും രാജിവച്ചേനെ...കുഴല്‍പണ കവര്‍ച്ചയില്‍ അന്ന് സംഭവിച്ചത്

Google Oneindia Malayalam News

തൃശൂര്‍: കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ ബിജെപിയെ കുഴക്കിക്കൊണ്ടിരിക്കുകയാണ്. പണം കവര്‍ച്ച ചെയ്യപ്പെട്ടിട്ടും എന്തുകൊണ്ട് പരാതി നല്‍കാന്‍ വൈകി എന്നതിന്റെ ഉത്തരവും കുറ്റപത്രത്തില്‍ ധര്‍മരാജന്റെ മൊഴിയിലുണ്ട്.

ധര്‍മരാജന്‍ കടത്തിയത് 21 കോടിയോളം രൂപ; എല്ലാം ഒരുമാസത്തിനുള്ളില്‍, ഏറ്റവും അധികം തൃശൂരിലേക്ക്ധര്‍മരാജന്‍ കടത്തിയത് 21 കോടിയോളം രൂപ; എല്ലാം ഒരുമാസത്തിനുള്ളില്‍, ഏറ്റവും അധികം തൃശൂരിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കുഴല്‍പണം; അന്ന് ഒഴുക്കിയത് 12 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിയുടെ കുഴല്‍പണം; അന്ന് ഒഴുക്കിയത് 12 കോടി... ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരഞ്ഞെടുപ്പിന് തൊടുമുമ്പായി പാര്‍ട്ടിയില്‍ എത്തിയ ഇ ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവര്‍ എന്ത് നിലപാടെടുക്കും എന്ന് ഭയന്നാണ് കുഴല്‍പണം കവര്‍ച്ച ചെയ്യപ്പെട്ടതിനെ കുറിച്ച് ആദ്യം പരാതി നല്‍കാതിരുന്നത് എന്നാണ് ധര്‍മരാജന്‍ പറയുന്നത്. ഒരുപക്ഷേ, ഇക്കാര്യം അവര്‍ അന്നേരം അറിഞ്ഞിരുന്നെങ്കില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനങ്ങളും എടുക്കപ്പെട്ടേനെ. പരിശോധിക്കാം...

പൊതുസമ്മതര്‍

പൊതുസമ്മതര്‍

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും മെച്ചപ്പെട്ട വിജയം നേടുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. അതിന് വേണ്ടിയാണ് പൊതുസമ്മതരായ മെട്രോമോന്‍ ഇ ശ്രീധരന്‍, മുന്‍ ഡിപിജി ജേക്കബ് തോമസ് എന്നിവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതും മത്സരിപ്പിച്ചതും. പാലക്കാട് ഇ ശ്രീധരന്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു.

ശ്രീധരനെ ഭയന്നു

ശ്രീധരനെ ഭയന്നു

മാര്‍ച്ച് ആറിന് ആയിരുന്നു കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന 4.4 കോടി രൂപ സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത്. ഈ വിഷയം അന്നേ പരാതിപ്പെടാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലേക്ക് എത്തിയ ഇ ശ്രീധരന്‍ അറിഞ്ഞാല്‍ എന്ത് നിലപാടെടുക്കും എന്നതില്‍ ബിജെപിയ്ക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ശ്രീധരന്‍ എങ്ങന്‍ മത്സരത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തീരുമാനിച്ചാല്‍ അതിലും വലിയ തിരിച്ചടി വേറെ ഉണ്ടാവില്ല എന്നതായിരുന്നു സ്ഥിതി.

തുടര്‍ച്ചയായി

തുടര്‍ച്ചയായി

സേലത്ത് വച്ച് പണം കവര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ തന്നെ ധര്‍മരാജനെ ബിജെപിയിലെ ഒരു വിഭാഗം സംശയിച്ചിരുന്നു എന്നാണ് പറയുന്നത്. ഇതിന് പിറകെ ആയിരുന്നു ഒരു മാസത്തിനുള്ളില്‍ കൊടകരയില്‍ വച്ച് 3.5 കോടി രൂപ കൂടി കവര്‍ച്ച ചെയ്യപ്പെട്ടത്. സേലത്തെ സംഭവം കേരളത്തില്‍ അന്ന് ചര്‍ച്ചയായിരുന്നില്ലെങ്കിലും, കൊടകര സംഭവം കാട്ടുതീ പോലെ പടരുകയായിരുന്നു. ഇതോടെ കവര്‍ച്ചയ്ക്ക് പിന്നില്‍ ധര്‍മരാജന്റെ കൈകളുണ്ടോ എന്ന സംശയം ബലപ്പെടുകയും ചെയ്തു.

പിന്നേയും ഭയന്നു

പിന്നേയും ഭയന്നു

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കൊടകരയില്‍ കവര്‍ച്ച നടന്നത്. വോട്ടെടുപ്പ് നടക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു ഇത്. ആ സമയത്ത് ഇത് സംബന്ധിച്ച് പരാതി നല്‍കിയാല്‍ എന്ത് സംഭവിക്കും എന്ന ആശങ്ക ശക്തമായിരുന്നു. രേഖകളില്ലാത്ത പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്ന് അറിഞ്ഞാല്‍ ഇ ശ്രീധരനും ജേക്കബ് തോമസും രാജിവക്കുമെന്ന ഭയത്താല്‍ ആണ് പരാതി വൈകിയത് എന്നാണ് പറയുന്നത്.

ധര്‍മരാജന് വേണമായിരുന്നു

ധര്‍മരാജന് വേണമായിരുന്നു

പാര്‍ട്ടി നേതൃത്വത്തിന് വിശ്വാസം നഷ്ടപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് പോലീസില്‍ പരാതി നല്‍കാന്‍ ധര്‍മരാജന്‍ ഒരുങ്ങിയത് എന്നും മൊഴിയില്‍ പറയുന്നത്. കൊടകര സംഭവത്തിന്റെ അന്ന് തന്നെ പരാതി നല്‍കുന്നതിനെ കുറിച്ച് ധര്‍മരാജന്‍ ബിജെപി നേതാക്കളോട് സംസാരിക്കുകയും ചെയ്തിരുന്നത്രെ.

പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ

പാര്‍ട്ടിയ്‌ക്കൊപ്പം തന്നെ

എന്തായാലും വോട്ടെടുപ്പിന് പിറകേ കുഴല്‍പണം സംബന്ധിച്ച അഭ്യൂഹങ്ങളും വാര്‍ത്തകളും ഒക്കെ പുറത്ത് വന്നുതുടങ്ങിയിരുന്നു. പക്ഷേ, ഇ ശ്രീധരനും ജേക്കബ് തോമസും വിഷയത്തില്‍ ബിജെപി നേതൃത്വത്തെ പിന്തുണയ്ക്കുന്ന നിലപാട് ആണ് പരസ്യമായി സ്വീകരിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പരാജയം നേരിട്ടിട്ടും രണ്ട് പേരും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ല.

വെളുക്കാന്‍ തേച്ചത് പാണ്ടായി

വെളുക്കാന്‍ തേച്ചത് പാണ്ടായി

ബിജെപി നേതാക്കളുടെ മുന്നില്‍ സത്യസന്ധത തെളിയിക്കാന്‍ വേണ്ടിയായിരുന്നു ധര്‍മരാജന്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കവര്‍ച്ച മാത്രമല്ല, കൊണ്ടുവന്ന പണത്തിന്റെ ഉറവിടവും ലക്ഷ്യവും കൂടി പോലീസ് അന്വേഷിച്ചതോടെ വിരുദ്ധ ഫലമാണ് ധര്‍മരാജന് ലഭിച്ചത്. ഒടുവില്‍ ബിജെപി നേതൃത്വത്തെ ആകമാനം കുഴല്‍പണ കേസുമായി ബന്ധിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീളുകയും ചെയ്തു.

സുരേന്ദ്രന്‍ അവിശ്വസിച്ചപ്പോള്‍

സുരേന്ദ്രന്‍ അവിശ്വസിച്ചപ്പോള്‍

കൊടകരയിലെ കവര്‍ച്ചാ വിവരം അറിയിച്ചപ്പോള്‍ 'തനിക്ക് വിശ്വാസം വരുന്നില്ല' എന്നായിരുന്നു കെ സുരേന്ദ്രന്‍ പ്രതികരിച്ചത് എന്ന് ധര്‍മരാജന്‍ മൊഴി നല്‍കിയിട്ടുള്ളത്. പാര്‍ട്ടിയ്ക്കുവേണ്ടി മാത്രം ഈ പണമിടപാടുകള്‍ നടത്തിയിട്ടുള്ള തന്നെ അവിശ്വസിച്ചതില്‍ ധര്‍മരാജന് വലിയ വിഷമമായിരുന്നു. ഏറെ കാലത്തെ അടുപ്പമുള്ള സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും അവിശ്വസിച്ചതില്‍ ധര്‍മരാജന്‍ അസ്വസ്ഥനായിരുന്നു എന്നാണ് മൊഴികളില്‍ നിന്ന് ലഭിക്കുന്ന സൂചന.

കേസിന്റെ ഗതി

കേസിന്റെ ഗതി

കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സാക്ഷികള്‍ മാത്രമാണ്. തുടരന്വേഷണത്തില്‍ സാക്ഷികള്‍ പ്രതികള്‍ ആയിക്കൂടായ്കയില്ലെന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ നിയമസഭയില്‍ പ്രതികരിച്ചത്. കേസിന്റെ ഗതി എങ്ങോട്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കപ്പെട്ടിരിക്കുന്നത്. കേസില്‍ അന്വേഷണം തുടരുമെന്ന് കുറ്റപത്രത്തില്‍ പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിച്ഛായാ തകര്‍ന്നു

പ്രതിച്ഛായാ തകര്‍ന്നു

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തേക്കാള്‍ സംസ്ഥാനത്ത് ബിജെപിയുടെ പ്രതിച്ഛായ തകര്‍ത്തത് കുഴല്‍പണ കേസും തിരഞ്ഞെടുപ്പ് കോഴക്കേസുകളും ആണ്. ഇ ശ്രീധരനേയും ജേക്കബ് തോമസിനേയും കൊണ്ടുവന്നത് പോലെ കൂടുതല്‍ പൊതുസമ്മതരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ പോലും ആകാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി മാറണമെങ്കില്‍ കേരളത്തിലെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരണം. പെട്ടെന്ന് അത്തരമൊരു നീക്കത്തിന് കേന്ദ്ര നേതൃത്വവും തയ്യാറല്ല.

അവസരം മുതലാക്കാന്‍

അവസരം മുതലാക്കാന്‍

കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായതുമുതല്‍ സംസ്ഥാനത്തെ ബിജെപിയില്‍ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. പുതിയതായി എത്തിയ പൊതു സമ്മതര്‍ ഈ വിഭാഗീതയുടെ ഭാഗമല്ല. എന്നാല്‍ കുറച്ച് കാലമായി അവഗണിക്കപ്പെടുന്ന മറുവിഭാഗം ഈ അവസരം കൃത്യമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ കാര്യത്തില്‍ നേതൃത്വം കൃത്രിമം കാണിച്ചു എന്ന ഗുരുതരമായ ആരോപണം ആണ് ഇവര്‍ ഇപ്പോള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

മൂന്നര കോടിയല്ല, 6.3 കോടി? കുഴല്‍പണ കേസില്‍ ബിജെപിയ്ക്ക് ക്ലീന്‍ ചിറ്റില്ല, സുരേന്ദ്രനടക്കം സംശയനിഴലില്‍ തന്നെമൂന്നര കോടിയല്ല, 6.3 കോടി? കുഴല്‍പണ കേസില്‍ ബിജെപിയ്ക്ക് ക്ലീന്‍ ചിറ്റില്ല, സുരേന്ദ്രനടക്കം സംശയനിഴലില്‍ തന്നെ

Recommended Video

cmsvideo
BJP leader AN Radhakrishnan threatens pinarayi vijayan | Oneindia Malayalam

മലപ്പുറത്തെ ഈ 19 കാരന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തം! തള്ളവിരലില്‍ പേന ചുഴറ്റുന്നത് അത്ര സിംപിള്‍ അല്ലമലപ്പുറത്തെ ഈ 19 കാരന് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തം! തള്ളവിരലില്‍ പേന ചുഴറ്റുന്നത് അത്ര സിംപിള്‍ അല്ല

English summary
Kodakara Balck Money Case: Why Dharmarajan delayed filing complaint? BJP feared the consequences. If E Sreedharan and Jacob Thomas came to know about the black money deal, BJP feared they may resign from party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X