സമൂഹമാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പാര്‍ട്ടി ഉത്തരവാദികളല്ല!! ജയരാജനെ തള്ളി?

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സമൂഹ മാധ്യമങ്ങളില്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് പാര്‍ട്ടി ഉത്തരവാദികളല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന്റെ ആളുകളെന്ന് പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ പല അഭിപ്രായങ്ങളും പലരും പ്രകടിപ്പിക്കാറുണ്ടെന്നും അവരെല്ലാം പാര്‍ട്ടക്കാരല്ലെന്നും കോടിയേരി.

പാര്‍ട്ടിക്കാരാണെങ്കില്‍ സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി അഭിപ്രായം തന്നെയാണ് പ്രകടിപ്പിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഏതെങ്കിലും ആളുകള്‍ പ്രകടിപ്പിരക്കുന്ന അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായങ്ങളല്ലെന്നും കോടിയേരി.

facebook

സമൂഹമാധ്യമങ്ങളിലും സഖാക്കള്‍ പാര്‍ട്ടി നിലപാട് പ്രകടിപ്പിക്കണം. ബാക്കി ആരാണെങ്കിലും അത് സ്വന്തം നിലപാടായിരിക്കും. പാര്‍ട്ടി മെമ്പര്‍മാരാണെങ്കില്‍ പാര്‍ട്ടി നിലപാട് പ്രകടിപ്പിക്കാം- കോടിയേരി പറഞ്ഞു.

സിപിഐക്കും കാനം രാജേന്ദ്രനും മറുപടി നല്‍കുന്നതിന് വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് കോടിയേരി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം കാനത്തിനെതിരെ ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

കാനത്തിന്‍റെ വിമര്‍ശനം മുന്നണി മര്യാദകള്‍ ലംഘിക്കുന്നതാണെന്ന് ജയരാജന്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു. പഴയകൂട്ടുകെട്ടിന്‍റെ ഓര്‍മ വരുന്നതു കൊണ്ടാണോ കാനം ഇങ്ങനെ പെരുമാറുന്നതെന്നും ജയരാജന്‍ ചോദിച്ചിരുന്നു. ഷാജഹാന് കാനം ചൂട്ടു പിടിക്കുന്നത് എന്തിനാണെന്നും ജയരാജന്‍ ചോദിച്ചിരുന്നു.

English summary
kodiyeri balakrishanan's reply on facebook comment of comrades.
Please Wait while comments are loading...