Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയം ലുലു മാളിൽ പകുതി വിലയ്ക്ക് സാധന വാങ്ങാം; മറ്റൊരു വമ്പൻ സർപ്രൈസ് കൂടി

ഒരുവർഷം പൂർത്തിയാക്കിയിരിക്കുകയാണ് കോട്ടയം ലുലുമാൾ. വാർഷികത്തോടനുബന്ധിച്ച് മികച്ച ഓഫറുകളാണ് ലുലു തങ്ങളുടെ ആനിവേഴ്സറി സെയിലിൽ ഒരുക്കിയിരുന്നത്. 18 ന് തുടങ്ങി 21 വരെയായിരുന്നു ഓഫർ കാലാവധി . നിരവധി പേരാണ് ഓഫറുകൾ പ്രയോജനപ്പെടുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾ പകുതി വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ ഉപഭോക്താക്കൾക്ക് ലഭിച്ചത്. നിരവധി ഉത്പന്നങ്ങൾക്ക് അൻപത് ശതമാനം വരെ ഓഫറും ഉണ്ടായിരുന്നു.

നാല് ദിവസത്തെ ഓഫർ കഴിഞ്ഞല്ലോയെന്നാണോ വിഷമം? പേടിക്കുകയേ വേണ്ട, വാർഷികത്തോടനുബന്ധിച്ച് 2026 ജനുവരി 12 വരെ പല ഉത്പന്നങ്ങളും അൻപത് ശതമാനം വരെ ഓഫറിൽ ലുലുവിൽ നിന്ന് വാങ്ങാവുന്നതാണ്. ഈ കാലയളവിൽ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന പത്ത് ഭാഗ്യശാലികൾക്ക് ഒരുവർഷം മുഴുവൻ ലുലുമാളിൽ നിന്ന് സൗജന്യമായി ഷോപ്പിങ് നടത്താനുള്ള അവസരവും ലഭിക്കും.

kottayamlulu2-1

കോട്ടയം ലുലുവിൽ തീയേറ്ററും വരുന്നു

2024 ലാണ് കോട്ടയത്ത് മണിപ്പുഴയിൽ ലുലു മാൾ ആരംഭിച്ചത്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ രണ്ട് നിലകളിലായി മിനി മാൾ ആയാണ് പ്രവർത്തനം തുടങ്ങിയത്. പാലക്കാടും കോഴിക്കോടുമുള്ള ലുലു ഔട്ട്ലെറ്റുകളുടെ അതേ മാതൃകയിലാണ് ഈ മാളും തയ്യാറാക്കിയത്.

ഇപ്പോഴിതാ മാളിൻ്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഒരു സർപ്രൈസ് കൂടി പൊട്ടിച്ചിരിക്കുകയാണ് ലുലു അധികൃതർ.
തിയറ്റർ ഉൾപ്പെടെ കോട്ടയം ലുലുമാളിൽ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരുമെന്നാണ് ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ അറിയിച്ചത്. മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കൾക്ക് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോട്ടയത്തുകാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഇവിടെ തീയറ്റർ കൊണ്ടുവരണമെന്നത്. എന്തായാലും പുതിയ പ്രഖ്യാപനത്തിൽ ത്രില്ലടിച്ചിരിക്കുകയാണ് കോട്ടയം നിവാസികൾ.

ലുലുവിൽ എന്തൊക്കെ

താഴത്തെ നിലയിലെ പ്രധാന ആകർഷണം 1.4 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്. പലചരക്ക്, ഫ്രഷ്, അന്താരാഷ്ട്ര ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഹൈപ്പർമാർക്കറ്റ് ദിവസവും രാവിലെ 9 മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.

മുകളിലത്തെ നിലയിൽ ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവയുൾപ്പെടെ 20-ൽ അധികം ഔട്ട്ലെറ്റുകളുണ്ട്. എസ് ഡബ്ല്യു എ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസൻ, മാമാ എർത്ത് തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും ഇവിടെ ഉണ്ട്. 400-500 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഫുഡ് കോർട്ടിൽ കെഎഫ്സി, മക്ഡൊണാൾഡ്‌സ്, കോസ്റ്റ കോഫി എന്നിവയുൾപ്പെടെ വിവിധ വിഭവങ്ങളുണ്ട്. ഫൺടൂറ പോലുള്ള വിനോദ കേന്ദ്രവുമുണ്ട്. 1,000 വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യത്തോടെ, കോട്ടയത്തിന്റെ ഹൃദയഭാഗത്ത് ഷോപ്പിംഗിനും, വിനോദത്തിനുമുള്ള സമഗ്ര കേന്ദ്രം കൂടിയാണ് ഈ ലുലു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+