കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൊട്ടിയം അപകട കാരണം ഡ്രൈവറുടെ അശ്രദ്ധ!! അപകടത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ
കൊല്ലത്ത് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ വീഡിയോ പുറത്ത്. അപകടത്തിന്‍റെ കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് പ്രാഥമിക നിഗമനം. ബൈസ് ലൈന്‍ മാറി ഓടി കണ്ടെയ്നറുമായി ഇടക്കുന്ന അപകട ദൃശ്യങ്ങളില്‍ ഡ്രൈവര്‍ക്കാണ് പിഴവ് പറ്റിയതെന്ന് വ്യക്തമാണ്.
ഇന്ന് രാവിലെയാണ് ചാത്തന്നൂർ ഇത്തിക്കരപാലത്തിന് സമീപത്ത് വെച്ച് അപടകമുണ്ടായത്. പുലർച്ചെ ആറ് മണിയോടെ ആയിരുന്നു അപകടം.
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന കെഎസ് ആർടിസി ഡീലക്സ് ബസും തിരുവനന്തപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുമാണ് അപകടത്തിൽപെട്ടത്.
അപകടത്തില്‍ കെഎസ്ആർടിസി ബസ് കണ്ടക്ടർ ടി പി സുഭാഷ്, ബസ് ഡ്രൈവർ അസീസ് ,ലോറി ഡ്രൈവർ ചെങ്കോട്ട സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്.
അപകടത്തിന് ശേഷം ലോറിയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.