കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ മന്ത്രിയെചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം; സിപിഎം സിപിഐ ഭിന്നത

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: എന്‍സിപി മന്ത്രിസ്ഥാനത്തിന് പകരമായി കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണിയില്‍ തര്‍ക്കമുള്ളതായി സൂചന. എന്‍സിപി മന്ത്രിമാരായിരുന്ന എകെ ശശീന്ദ്രനും, തോമസ് ചാണ്ടിയും തല്‍ക്കാലം മന്ത്രിസഭയില്‍നിന്നു മാറിനില്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം.

കോവൂര്‍ കുഞ്ഞുമോന്‍ എന്‍സിപിയുമായി സംസാരിച്ചിരുന്നു. എന്‍സിപി അനുകൂല നിലപാടെടുക്കുകയും ചെയ്തു. എന്നാല്‍, സിപിഐ ഇതിനെ എതിര്‍ത്തതോടെ മന്ത്രിസ്ഥാനം അനിശ്ചിതത്വത്തിലായി. അതേസമയം, മറ്റേതെങ്കിലും പാര്‍ട്ടിയിലെ എംഎല്‍എയെ എന്‍സിപിയുടെ മന്ത്രിയാക്കാന്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി. പി. പീതാംബരന്‍ അറിയിച്ചത്.

cpm

നേരത്തെ, എ.കെ. ശശീന്ദ്രന്‍ രാജിവച്ച ഒഴിവിലാണു തോമസ് ചാണ്ടി മന്ത്രിയായത്. പിന്നീട് ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് അദ്ദേഹവും രാജിവയ്ക്കാനിടയായി. ഇതിനിടെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കേസ് നീണ്ടുപോയതോടെ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

രണ്ട് എംഎല്‍എമാരും ഉടന്‍ മന്ത്രിയാകാന്‍ സാധ്യതയില്ലെന്ന് കണ്ടതോടെയാണ് മറ്റ് എംഎല്‍എമാരെ മന്ത്രിയാക്കാന്‍ എന്‍സിപി തയ്യാറായത്. ഇതിന് സിപിഎം അനുകൂലമാണെങ്കിലും മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന സിപിഐ നിലപാടിനെ തുടര്‍ന്ന് എന്‍സിപി പിന്മാറുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

 ബേബി മോഷെ വീണ്ടും മുംബൈയിലെത്തി; ഇസ്രായേലില്‍ നിന്നെത്തിയ ആ കുട്ടി ആരാണ്? ബേബി മോഷെ വീണ്ടും മുംബൈയിലെത്തി; ഇസ്രായേലില്‍ നിന്നെത്തിയ ആ കുട്ടി ആരാണ്?

English summary
NCP may choose Kovoor Kunjumon as Cabinet minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X