കെപിസിസി പ്രസിഡന്റായാല്‍ ഇങ്ങനെ വേണം; ഓര്‍മ്മകള്‍ പങ്കുവെച്ച്, കേക്ക് മുറിച്ച് ആഘോഷിച്ച് ഹസ്സന്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: നാല് പതിറ്റാണ്ട് മുമ്പ് അവകാശ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാലത്തിന്റെ ആവേശകരമായ ഓര്‍മ്മയുമായ് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സന്‍. 1972-ല്‍ കോഴിക്കോട് വെച്ച് വി എം സുധീരനില്‍ നിന്ന് കെ എസ് യു പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന്റെ ഓര്‍മ്മയും ആഹ്ലാദവും അദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കേക്ക് മുറിച്ച് പങ്കുവെച്ചു.

കെഎസ്യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പരിശീലന ക്യാംപ് -ദര്‍ശന്‍ 2018 എലത്തൂര്‍ എരഞ്ഞിക്കല്‍ വലിയ തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഹസ്സന്‍ പുതുവര്‍ഷവും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഓര്‍മ്മകളും ആഘോഷിച്ച് ഉദ്ഘാടന ചടങ്ങിനെ വ്യത്യസ്തമാക്കി.

kozhikodejillacamp

മൂന്ന് ദിവസമായ് നടക്കുന്ന ക്യാംപിന് ആവേശകരമായ തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ നീല പതാക ഉയര്‍ത്തി. രക്തസാക്ഷി സ്മരണാഞ്ജലിക്കു ശേഷം ക്യാംപിന്റെ ഉദ്ഘാടനം എം എം ഹസ്സന്‍ നിര്‍വഹിച്ചു. വി ടി നിഹാല്‍ അധ്യക്ഷനായിരുന്നു.

ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്, മുന്‍ ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി മുന്‍ നിര്‍വാഹക സമിതി അംഗങ്ങളായ പി മൊയ്തീന്‍, യു വി ദിനേശ്മണി, ഡി സി സി ഭാരവാഹികളായ പി എം അബ്ദുറഹ്മാന്‍, ടി കെ രാജേന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, വി സമീജ്, ഐ പി രാജേഷ്, ക്യാംപ് ഡയറക്ടര്‍ പി ടി ഉമാനാഥ്, സംഘാടക സമിതി ചെയര്‍മാന്‍ ടി ടി ജയദേവന്‍, ഭാരവാഹികളായ സുരേഷ് മൊകവൂര്‍, കളരിത്തറ അഹമ്മദ്, ഹംസഹാജി, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് ജയ്‌സല്‍ അത്തോളി, മുന്‍ പ്രസിഡന്റ് പി പി നൗഷീര്‍, ജിതേഷ് മുതുകാട്, പ്രേംജി ജയിംസ്, ടി ടി ശ്രീനിവാസന്‍, ബവീഷ് ചേളന്നൂര്‍, കെ എസ് യു സംസ്ഥാന സെക്രട്ടറി ലയണല്‍ മാത്യു, മുന്‍ ജില്ലാ പ്രസിഡന്റുമാരായ ആര്‍ ഷഹിന്‍, വി പി ദുല്‍ക്കിഫില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കെ എസ് യു ജില്ലാ സെക്രട്ടറി ജാസിര്‍ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജറില്‍ ബോസ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിവിധ ക്ലാസുകള്‍ നടന്നു.

ക്യാംപിന്റെ രണ്ടാം ദിനമായ ഇന്ന് രാവിലെ യോഗയോടെ ആരംഭിക്കും. അഡ്വ. ടി സിദ്ദിഖ്, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, എ ഐ സി സി സെക്രട്ടറി പി സി വിഷ്ണുനാഥ്, കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ ഹൈബി ഈഡന്‍ എം എല്‍ എ, ഷാഫി പറമ്പില്‍ എം എല്‍ എ, റോജി എം ജോണ്‍ എം എല്‍ എ, കെ പി സി സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍, എഴുത്തുകാരായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍, ടി പി രാജീവന്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുക്കും. രാത്രി സാംസ്‌കാരിക സാഹിതിയുടെ കലാപരിപാടികള്‍ അരങ്ങേറും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്യാംപ് സന്ദര്‍ശിച്ച് പ്രതിനിധികളുമായ് ആശയ വിനിമയം നടത്തും. നാളെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

ലോറിയിടിച്ച് പിതാവും മകളും മരിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

English summary
KPCC president Hassan celebrated by cutting cake

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്